Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ശസ്ത്രക്രിയയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുൻ രാഷ്ട്രപ്രതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലച്ചോറിലെ വിജയകരമായ സർജറിക്ക് ശേഷം അദ്ദേഹം വെന്റിലേറ്ററിൽ കഴിയുന്നുവെന്ന് ഡൽഹിയിലെ സൈനിക ആശുപത്രി; ആശങ്ക ഉയർന്നത് പ്രണബ് മുഖർജി കോവിഡ് പോസിറ്റീവ് ആയതോടെ; ആരോഗ്യവിവരങ്ങൾ ആരാഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ശസ്ത്രക്രിയയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുൻ രാഷ്ട്രപ്രതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലച്ചോറിലെ വിജയകരമായ സർജറിക്ക് ശേഷം അദ്ദേഹം വെന്റിലേറ്ററിൽ കഴിയുന്നുവെന്ന് ഡൽഹിയിലെ സൈനിക ആശുപത്രി; ആശങ്ക ഉയർന്നത് പ്രണബ് മുഖർജി കോവിഡ് പോസിറ്റീവ് ആയതോടെ; ആരോഗ്യവിവരങ്ങൾ ആരാഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തലച്ചോറിലെ ശസ്ത്രക്രിയയെ തുടർന്ന് ഡൽഹിയിലെ സൈനിക ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില ഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിൽ കഴിയുന്ന പ്രണബ് മുഖർജിയുടെ നില ശസ്ത്രക്രിയയ്ക്ക് ശേഷവും ഗുരുതരമായി തുടരുന്നു എന്നാണ് ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചത്.

പ്രണബ് മുഖർജിയെ തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എൺപത്തിനാലുകാരനായ മുഖർജിക്ക് തലച്ചോറിലേക്കുള്ള ഞരമ്പുകളിൽ രക്തം കട്ടപിടിച്ചതിനാലാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് സൈനിക ആശുപത്രി അറിയിച്ചെങ്കിലും കോവിഡ് ബാധിച്ചതാണ് ആശങ്ക ഉയർത്തുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആശുപത്രി സന്ദർശിച്ചു.

Stories you may Like

ശസ്ത്രക്രിയയ്ക്കു മുൻപ് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച വിവരം പ്രണബ് മുഖർജി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. താനുമായി കഴിഞ്ഞ ആഴ്ച സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠയെ വിളിച്ച് ആരോഗ്യവിവരങ്ങൾ ആരാഞ്ഞിരുന്നു. രാഷ്ട്രപതിഭവൻ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP