Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

വെന്റിലേറ്ററിൽ കഴിയുന്ന പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരം; അദ്ദേഹത്തിന്റെ അവസ്ഥ വഷളായതായി ആർമി ഹോസ്പിറ്റലിന്റെ മെഡിക്കൽ ബുള്ളറ്റിൻ; മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹത്തിന് കോവിഡ് പോസിറ്റിവായതും തിരിച്ചടിയായി: സൗഖ്യം നേർന്ന് നേതാക്കന്മാർ

വെന്റിലേറ്ററിൽ കഴിയുന്ന പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരം; അദ്ദേഹത്തിന്റെ അവസ്ഥ വഷളായതായി ആർമി ഹോസ്പിറ്റലിന്റെ മെഡിക്കൽ ബുള്ളറ്റിൻ; മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹത്തിന് കോവിഡ് പോസിറ്റിവായതും തിരിച്ചടിയായി: സൗഖ്യം നേർന്ന് നേതാക്കന്മാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തലച്ചോറിലെ ശസ്ത്രക്രിയയെ തുടർന്ന് ഡൽഹിയിലെ സൈനിക ആശുപത്രിയില്ഡ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ അവസ്ഥ വഷളായതായി ഡൽഹിയിലെ ആർമി ഹോസ്പിറ്റൽ വൈകിട്ട് പുറത്തിറക്കിയ ബുള്ളറ്റിനിൽ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 84കാരനായ പ്രണബിനു പരിശോധനയിൽ കോവിഡ് പോസിറ്റീവായതും തിരിച്ചടിയായി. കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്.

പ്രണബിന്റെ ആരോഗ്യനില വഷളായെന്നും വെന്റിലേറ്ററിന്റെ സഹായത്താലാണു കഴിയുന്നതെന്നും സൈനിക ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു. പ്രണബിന്റെ മകൾ ശർമിഷ്ഠ മുഖർജിയുമായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു സംസാരിച്ചു. ആശങ്ക പ്രകടിപ്പിച്ചും സൗഖ്യം നേർന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയവർ ട്വീറ്റ് ചെയ്തു.

Stories you may Like

പ്രണബ് മുഖർജിയെ തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. ഇപ്പോൾ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. എൺപത്തിനാലുകാരനായ മുഖർജിക്ക് തലച്ചോറിലേക്കുള്ള ഞരമ്പുകളിൽ രക്തം കട്ടപിടിച്ചതിനാലാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് സൈനിക ആശുപത്രി അറിയിച്ചെങ്കിലും കോവിഡ് ബാധിച്ചതാണ് ആശങ്ക ഉയർത്തുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആശുപത്രി സന്ദർശിച്ചു.

ശസ്ത്രക്രിയയ്ക്കു മുൻപ് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച വിവരം പ്രണബ് മുഖർജി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. താനുമായി കഴിഞ്ഞ ആഴ്ച സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠയെ വിളിച്ച് ആരോഗ്യവിവരങ്ങൾ ആരാഞ്ഞിരുന്നു. രാഷ്ട്രപതിഭവൻ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP