Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; തലച്ചോറിൽ രക്തം കട്ട പിടിച്ചത് വിജയകരമായി നീക്കി; ഡൽഹിയിലെ സൈനിക ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത് വെന്റിലേറ്റർ സഹായത്തോടെ; ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നെന്ന് ബന്ധുക്കൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നുള്ള ശസ്ത്രക്രിയ, കോവിഡ് എന്നിവയെ തുടർന്നു ചികിത്സയിലുള്ള മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.ഡൽഹിയിലെ സൈനിക റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു പ്രണാബ് കഴിയുന്നത്.

പ്രണബ് മുഖർജിയുടെ തലച്ചോറിൽ രക്തം കട്ട പിടിച്ചത് കഴിഞ്ഞ ദിവസം വിജയകരമായി നീക്കിയിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയില്ലെന്നാണു മെഡിക്കൽ ബുള്ളറ്റിൻ സൂചിപ്പിക്കുന്നത്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മുൻ രാഷ്ട്രപതിയുടെ ആരോഗ്യനില സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും അതീവ ഗുരുതരമായ നില തുടരുകയാണെന്നും ഡോക്ടർമാരും അറിയിച്ചു. ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ താൻ കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതായി പ്രണാബ് മുഖർജി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

വാർത്ത പുറത്തുവന്നതോടെ അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് നിരവധി പ്രമുഖർ രംഗത്തെത്തി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നു കുറച്ചു മാസങ്ങളായി പൊതു പരിപാടികളിൽ നിന്നും 84കാരനായ പ്രണബ് മുഖർജി വിട്ടുനിൽക്കുകയായിരുന്നു. 60 വയസിന് മുകളിൽ പ്രായമുള്ളവർ വീടിന് പുറത്തിറങ്ങരുത് എന്ന കേന്ദ്ര സർക്കാരിന്റെ ശക്തമായ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP