കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവിൽ തന്റെ പേര് വച്ചത് ചോദിക്കാതെ എന്ന പ്രഭാ വർമയുടെ വാദം കളവ്; ആർഷ ദർശന പുരസ്കാര ജൂറി അംഗമെന്ന നിലയിൽ ശ്രീകുമാരൻ തമ്പിയെ നാമനിർദ്ദേശം ചെയ്ത് അയച്ച കത്ത് പുറത്ത്; ഹിന്ദു കോൺക്ലേവിൽ നിന്നുള്ള പ്രഭാ വർമയുടെ പിന്മാറ്റം ഇരട്ടത്താപ്പെന്ന് വിമർശനം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നതിനെ ചൊല്ലി സാഹിത്യകാരന്മാർ തമ്മിൽ കലഹിച്ചത് വാർത്തയായിരുന്നു. ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന കോൺക്ലേവിൽ പങ്കെടുക്കുന്നവരെ ബഹിഷ്കരിക്കണമെന്ന് സച്ചിതാനന്ദനും തങ്ങളെ ബഹിഷ്കരിച്ചാൽ തങ്ങൾ കഷ്ടത്തിലാകുമല്ലോയെന്ന പരിഹാസത്തോടെ ശ്രീകുമാരൻ തമ്പിയും വാക്പോരിൽ ഏർപ്പെട്ടിരുന്നു. തന്റെ അറിവില്ലാതെയാണ് പരിപാടിയുടെ നോട്ടീസിൽ ചിത്രം വച്ചതെന്ന് കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ പറഞ്ഞിരുന്നു. ഇടതുപക്ഷ അനുഭാവമുള്ള കലാകാരന്മാർ ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നതിന് എതിരെ വിമർശനവുമായി ഒരു വിഭാഗം രംഗത്തെത്തി. ഇതോടെ, താൻ ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി പ്രഭാവർമ്മ ഫേസ്ബുക്കിലൂടെയും രംഗത്തെത്തി.
'ഒരു മത പാർലമെന്റിലും ഞാൻ ഇല്ല. ഞാൻ മത വിശ്വാസിയോ ദൈവ വിശ്വാസി പോലുമോ അല്ല'. എന്നാണ് പ്രഭാവർമ്മ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം. എന്നാൽ, പ്രഭാ വർമ്മയുടേത് ഇരട്ടത്താപ്പെന്നാണ് ഹിന്ദു കോൺക്ലേവ് സംഘാടകരുടെ വിമർശനം.
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആർഷ ദർശന പുരസ്കാരത്തിന് ശ്രീകുമാരൻ തമ്പിയെ സന്തോഷപൂർവം നിർദ്ദേശിക്കുന്നതായി കാട്ടി പ്രഭാ വർമ അയച്ച കത്ത് തന്നെ ഉദാഹരണം. കേരളീയതയുടെ സാംസ്കാരിക സത്ത പാലിൽ പഞ്ചസാര എന്നവണ്ണം ശ്രീകുമാരൻതമ്പിയുടെ ഗാനങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. എല്ലാ നിലയ്ക്കും ശ്രീ.ശ്രീകുമാരൻതമ്പി ഈ പുരസ്കാരത്തിന് സർവഥാ യോഗ്യമാണെന്ന് ഉറച്ചുവിശ്വസിക്കുന്നു എന്നാണ് പ്രഭാ വർമ ഒക്ടോബർ 22 ന് സംഘാടകർക്ക് അയച്ച കത്തിൽ പറയുന്നത്. ആർഷദർശന പുരസ്ക അവാർഡ് നിർണയ കമ്മിറ്റിയിൽ ശ്രീ പ്രഭാവർമയും അംഗമായിരുന്നു.
സൂര്യ കൃഷ്ണമൂർത്തിയും സമാനരീതിയിൽ ശ്രീകുമാരൻ തമ്പിയെ ശുപാർശ ചെയ്ത് കത്തയച്ചിരുന്നു.
രണ്ടുമാസം മുമ്പ് ഇറക്കിയ ഫ്ളയറിൽ പ്രഭാ വർമയുടെ ചിത്രവും ഉണ്ടായിരുന്നു. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക എന്താണ് എന്ന് മനസ്സിലാക്കി തന്നെയാണ് പ്രഭാ വർമ കമ്മിറ്റി അംഗമായത്. അതുകൊണ്ടാണ് ആർഷദർശന പുരസ്കാര വിതരണവേളയിൽ പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ ജൂറി അംഗമായ പ്രഭാ വർമ്മയുടെ ചിത്രവും ഉൾപ്പെട്ടതെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റായ ഷാനവാസ് കാട്ടൂർ പറഞ്ഞു.
എന്നാൽ, പ്രഭാ വർമ ഒരു ടെലിവിഷൻ ചാനലിനോട് ഈ വിഷയത്തിൽ പ്രതികരിച്ചത് ഇങ്ങനെയാണ്: 'പരിപാടിയിൽ പങ്കെടുക്കാമെന്ന് ഞാൻ സമ്മതിച്ചിട്ടില്ല. എന്റെ മതനിരപേക്ഷ നിലപാട് ജീവിതത്തിൽ നിന്ന് ആർക്ക് വേണമെങ്കിലും വായിച്ചെടുക്കാം. ജീവിതം കൊണ്ട് കൈക്കൊള്ളാത്ത നിലപാട് ഞാൻ കർമ്മം കൊണ്ട് കൈക്കൊള്ളമെന്ന് കരുതുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ഞാൻ എന്നും മതനിരപേക്ഷതയുടെ പക്ഷത്ത് മാത്രമേ നിന്നിട്ടുള്ളൂ. മറ്റൊരു വിധത്തിൽ എന്നെ ചിത്രീകരിക്കാൻ ചിലർ വളരെ സമർത്ഥമായി ശ്രമിക്കുകയാണ്. ആ ശ്രമങ്ങളൊന്നും വിജയിക്കാൻ പോകുന്നില്ല. പേര് വയ്ക്കുന്നത് ഒന്നും ചോദിച്ചിട്ടില്ല. എന്നെ പരിപാടിയുമായി ചേർത്തുവയ്ക്കുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല.''
എന്നാൽ, ഈ വാദങ്ങൾ തള്ളി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക വൈസ് പ്രസിഡന്റ് ഷാനവാസ് കാട്ടൂർ കുറിപ്പിട്ടു.
KHNA എന്ന സംഘടനയുടെ വൈസ്പ്രസിഡന്റാണ് ഞാൻ
താങ്കൾ ഇവിടെ ഇട്ടിരിക്കുന്ന പോസ്റ്റ് എന്തടിസ്ഥാനത്തിലാണ് താങ്കൾ KHNA എന്ന പ്രസ്ഥാനത്തെ മതവും വിശ്വാസവുമായി ഒരു ബന്ധവുമില്ലാത്ത മതഭീകരർ നടത്തുന്ന പ്രസ്ഥാനം എന്ന് വിശേഷിപ്പിച്ച് ?.കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലത്തോളം നോർത്തമേരിക്കയിലുള്ള ലക്ഷകണക്കിനുള്ള സനാതന വിശ്വാസികളെ കോർത്തിണക്കി രാഷ്ട്രീയതീമായി അവരുടെ കുടുംബങ്ങളിൽ സനാതനധർമത്തിൽ അധിഷ്ഠിതമായിജീവിക്കുവാൻ വേണ്ടി മാർഗ്ഗദർശനം നൽകുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അമേരിക്കയിൽ രജിസ്റ്റർ ചെയ്ത ഒരു സാംസ്കാരിക സഘടയാണ് ഇത്. കേരള .ഹിന്ദൂസ് ഓഫ് ഓഫ് നോർത്ത് അമേരിക്ക' എന്ന സംഘടന എല്ലാവർഷവും ആർഷദർശനപുരസ്കാരവും 250 കുട്ടികൾക്ക് സ്കോളർഷിപ്പും കേരളത്തിൽ വിതരണം ചെയ്യാറുണ്ട് അതിനോടനുബന്ധിച്ചു കേരളത്തിലെ പ്രഗത്ഭരായ സാഹിത്യ,സാംസ്കാരിക നായകന്മാരെ പങ്കെടിപ്പിച്ചുകൊണ്ടു സമ്മേളനവും നടത്താറുണ്ട് .ഇപ്രാവശ്യം ആർഷദർശന പുരസ്ക അവാർഡ് നിർണായ കമ്മിറ്റിയിൽ ശ്രീ പ്രഭാവര്‍മയും അംഗമായിരുന്നു.
അതുമായിബന്ധപ്പെട്ടു രണ്ടുമാസം മുൻപ് ഒരു ഫ്ളയർ KHNA ഇറക്കിയിരുന്ന https://www.facebook.com/photo/?fbid=10160157542593419 .അതിൽ ശ്രീ പ്രഭാ വർമയുടെ ചിത്രവും ഉണ്ടായിരുന്നു KHNA എന്താണ് എന്ന് മനസിലാക്കി തന്നെയാണ് അദ്ദഹം കമ്മിറ്റിയിൽ അംഗമായത് . അതിനാൽ ആണ് ആർഷദർശന പുരസ്കാര വിതരണവേളയിൽ പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ ജൂറി അംഗങ്ങളുടെ ചിത്രം ഉപയോഗിച്ചത് . KHNA യുടെ സനാതനധർമഃ പ്രചാരണത്തിൽ അതിന്റെയ് പ്രവർത്തനമേഖല ലോകം മുഴുവൻ പടരുന്നതിന് അസഹിഷ്ണരായ രാഷ്ട്രീയ മേലാളന്മാർ ചിലഹിന്ദുനാമധാരികളെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം അധമപ്രവർത്തികൾ കൊണ്ട് KHNA പ്രവർത്തനങ്ങൾക്കു ഒരുകൂട്ടവും സംഭവിക്കില്ല അതിന്റെ തെളിവാണ് ആദരണീയരായ അടൂർ ഗോപാലകൃഷ്ണനും, വി.മധുസൂദനൻ നായരും, സൂര്യ കൃഷ്ണമൂർത്തിയും കൈതപ്രവും മറ്റും ഹിന്ദു കോൺക്ലേവ് 2023 ൽ പങ്കെടുത്തുകൊണ്ടു ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞമാസം മുജാഹിദുകൾ നടത്തിയ സംസ്ഥാനസമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് ജോൺ ബ്രിട്ടാസ് നടത്തിയ വർഗ്ഗീയ വിഷം ചീറ്റൽ താങ്കളേപ്പോലുള്ളവർ കണ്ടില്ലയോ അതോ കണ്ടില്ല എന്ന് നടിക്കുകയാണോ ? യാതൊരു രാഷ്ട്രീയ പാർട്ടികളോടും വിധേയത്വമില്ലാതെ സ്വതന്ത്രമായി സനാതനധർമഃ പ്രചാരണത്തിനായി നിലകൊള്ളുന്ന ഭാരതത്തിനുപുറത്തുള്ള ഏറ്റവും വലിയ സനാതനധർമഃ പ്രസ്ഥാനമാണ്
KHNA. അതിനാൽ അല്പം കൂടി പഠിച്ചിട്ടുവേണം ഭീകരവാദിയെന്നുമാറ്റും പറയേണ്ടത് .
ഷാനവാസ് കാട്ടൂർ
രാഷ്ട്രീയ പാർട്ടികളോട് ചായ്വില്ലാത്ത സംഘടന നടത്തുന്ന പരിപാടിയെ ഹിന്ദു വർഗ്ഗീയ വാദികളുടെ പരിപാടിയായി ഒരു വിഭാഗം ചിത്രീകരിക്കുകയായിരുന്നു. ഇതോടെ, ആർഷ ദർശന പുരസ്കാര ജൂറിയംഗമായ പ്രഭാ വർമ്മ നിലപാട് പാടേ മാറ്റി മുഖം തിരിക്കുകയായിരുന്നു. ഇത് ഇരട്ടത്താപ്പെന്നാണ് വിമർശനം ഉയരുന്നത്.
നേരത്തെ പുരസ്കാര സമർപ്പണവേദിയിൽ, കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദനെതിരെ രൂക്ഷവിമർശനവുമായി ശ്രീകുമാരൻ തമ്പി രംഗത്തെത്തിയിരുന്നു. ഹിന്ദു കോൺക്ലേവിനെയും അതിൽ പങ്കെടുക്കുന്നവരെയും ബഹിഷ്കരിക്കണമെന്ന് സച്ചിദാനന്ദൻ സമൂഹമാധ്യമത്തിൽ എഴുതിയതിനു മറുപടിയായാണ് കോൺക്ലേവിൽ 'ആർഷ ദർശന' പുരസ്കാരം ഏറ്റുവാങ്ങിയ ശ്രീകുമാരൻതമ്പിയുടെ പ്രതികരണം. 'അത്ഭുതപ്പെടുത്തുന്ന പ്രസ്താവനയാണ് സ്വയം പ്രഖ്യാപിത അന്തർദേശീയ കവിയിൽ നിന്നുണ്ടായിരിക്കുന്നത്. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാരെയും ബഹിഷ്കരിക്കണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇവിടെയുള്ള എന്റെയും വി.മധുസൂദനൻ നായരുടെയും കൈതപ്രത്തിന്റെയും അവസ്ഥ വളരെ കഷ്ടത്തിലാകും. ഏതായാലും ഞങ്ങൾക്ക് ഞങ്ങളെ ബഹിഷ്കരിക്കാനാവില്ലല്ലോ. ഞങ്ങൾക്കു സ്വയം പാടാമല്ലോ. സനാതന ധർമം അന്ധവിശ്വാസമാണെന്ന് ആരെങ്കിലും പറഞ്ഞാൽ, അത് എത്ര വലിയ വലിയ കവിതയെഴുതിയ ആളാണെങ്കിലും ശുദ്ധ വിവരദോഷിയാണ്. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നു പറയുന്നതിലും വലിയ സോഷ്യലിസവും കമ്യൂണിസവുമില്ല'ശ്രീകുമാരൻ തമ്പി പറഞ്ഞു.
സമാപനച്ചടങ്ങിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ കെ.സച്ചിദാനന്ദനെയും പ്രഭാ വർമയെയും പേരെടുത്തു പറഞ്ഞു വിമർശിച്ചു. ഹിന്ദു കോൺക്ലേവിനെ എതിർക്കുന്നവർ തീവ്രവാദികളിൽ നിന്ന് അച്ചാരം വാങ്ങുന്നവരാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- എയർബസ് വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചു; പിന്നാലെ എയർ ഫോഴ്സ് വിമാനം അയച്ചെങ്കിലും ലണ്ടനിലേക്ക് വഴിതിരിച്ചു വിട്ടു; പ്രധാനമന്ത്രി എത്തിയതുകൊക്കൈനുമായി അല്ലെന്ന് കാനഡ; ട്രൂഡോയുടെ ഇന്ത്യൻ യാത്രയിൽ സർവ്വത്ര ദുരൂഹത
- കൊച്ചിയിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയവർ; പരിചയമില്ലാ റോഡിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര; വേഗതയിൽ വന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് മറിഞ്ഞു; മരിച്ചതു കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ
- തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണം നൽകുന്നത് റിസർവ് ബാങ്കിന്റെ വായ്പാ മാർഗരേഖയ്ക്ക് എതിര്; പിണറായി സർക്കാരിന്റെ പാക്കേജിന് നബാർഡ് വക ചെക്ക്
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- ഞാൻ കണ്ടുപിടിച്ച പേരിടണമെന്ന് മാതാവ്; പറ്റില്ല, ഞാൻ നിശ്ചയിച്ച പേര് തന്നെ വേണമെന്ന് പിതാവും; ഒടുവിൽ നാലു വയസുകാരിക്ക് പേരിട്ട് ഹൈക്കോടതി
- ഗൂഗിൾ മാപ്പ് നോക്കി കാർ ഡ്രൈവ് ചെയ്യുമ്പോൾ വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാർ മുന്നോട്ടെടുത്തത് പുഴയിലേക്ക് വീണു; മരിച്ച ഡോക്ടർമാർ സഹപാഠികളായ ഉറ്റസുഹൃത്തുക്കൾ; ഗോതുരുത്ത് കടൽവാതുരുത്തിൽ സംഭവിച്ചത്
- ആപ്പിൾ-സാംസങ്ങ് ആരാധകർക്ക് സന്തോഷ വാർത്ത; ഐ ഫോണും ഗാലക്സിയും 50 ശതമാനം വരെ വിലക്കുറവിൽ ഈബെയിൽ; കുറഞ്ഞ വിലയിൽ പുതിയ മോഡലുകൾ ലഭിക്കുവാൻ സാധ്യത
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- കൊച്ചിയിൽ നിന്നും പറന്നുയരേണ്ട ഗാട്വിക് എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തിരികെ വിളിച്ചു; ചിറകിൽ വിള്ളൽ കണ്ടെത്തിയത് പൈലറ്റ്; യാത്രക്കാർ വിമാനത്തിൽ തന്നെ; വിമാനം എൻജിനിയർമാർ പരിശോധിക്കുന്നു; പറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍