Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

പഠിക്കാൻ മിടുക്കിയായ രാജാക്കാട്ടെ ലോങ്ജംപുകാരി; ഓണപ്പരീക്ഷയിൽ ഒന്നാമത് എത്തിയ ശത്രു! പത്താം ക്ലാസിൽ പിരിയുമ്പോൾ ശ്രീജേഷ് നൽകിയത് വെണ്ണക്കൽ താജ്മഹൽ; കത്തെഴുത്തിൽ പ്രണയം പൂത്തുലഞ്ഞു; ഹോക്കിയിലെ 'വെങ്കല മെഡൽ' നേട്ടത്തിൽ സ്വർണ്ണ തിളക്കമായി ആ പഴയ പ്രണയ കഥ

പഠിക്കാൻ മിടുക്കിയായ രാജാക്കാട്ടെ ലോങ്ജംപുകാരി; ഓണപ്പരീക്ഷയിൽ ഒന്നാമത് എത്തിയ ശത്രു! പത്താം ക്ലാസിൽ പിരിയുമ്പോൾ ശ്രീജേഷ് നൽകിയത് വെണ്ണക്കൽ താജ്മഹൽ; കത്തെഴുത്തിൽ പ്രണയം പൂത്തുലഞ്ഞു; ഹോക്കിയിലെ 'വെങ്കല മെഡൽ' നേട്ടത്തിൽ സ്വർണ്ണ തിളക്കമായി ആ പഴയ പ്രണയ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി; ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ആയിരുന്നു എന്നും പി ആർ ശ്രീജേഷിന്റെ തുടക്കം. ജിവി രാജ സ്‌കൂളിൽ അത്‌ലറ്റാകാൻ എത്തിയ ശ്രീജേഷ് ഹോക്കി സ്റ്റിക്കെടുത്തു. രമേശ് കോലപ്പ എന്ന കോച്ചായിരുന്നു മാറ്റത്തിന് തുടക്കമിട്ടത്. ഇതിനൊപ്പം ശ്രീജേഷിന് എന്നും പിന്തുണയും പ്രതീക്ഷയുമായിരുന്നു അനീഷ്യ. സ്‌കൂളിൽ കണ്ടു മുട്ടിയ പഴയ ശ്ത്രു. പക്ഷേ ഈ അനീഷ്യ ഇന്ന് ശ്രീജേഷിന്റെ ജീവിത സഖിയാണ്. എല്ലാം എല്ലാമാണ്.

ശ്രീജേഷിന്റെ ഹോക്കി ഫീൽഡിലെ ആദ്യ വിജയം മുതൽ ടോക്കിയോവിലെ വെങ്കല മെഡൽ നേട്ടം വരെ കൈയടിച്ച കൂട്ടുകാരി. ശ്രീജേഷിന്റെ പള്ളിക്കരയിലെ വീട്ടിൽ ആവേശത്തോടെയും പിരിമുറക്കത്തോടെയുമാണ് ഭാര്യയും മാതാപിതാക്കളും അടങ്ങുന്ന കുടുംബം വെങ്കല മെഡൽ മത്സരം കണ്ടത്. മകനേയും ചേർത്ത് പിടിച്ച് അനീഷ്യ വിജയത്തിനായി പ്രാർത്ഥിച്ചു. വർഷങ്ങൾക്ക് മുമ്പ് പ്രിയതമനെ സ്വന്തമാക്കാൻ പ്രാർത്ഥിച്ച അതേ കരുത്തിൽ വീണ്ടും. അത് വെറുതെയായില്ല. ശ്രീജേഷ് ഇന്ത്യൻ ഹോക്കിയിലെ ശ്രീയായി. അനീഷ്യ എന്ന ആയുർവേദ ഡോക്ടർക്ക് ഇത് അഭിമാന നിമിഷവും.

ജിവി രാജ സ്‌കൂളിൽ ഒമ്പതാം ക്ലാസിലേക്കാണ് ഇടുക്കി രാജാക്കാടുകാരി അനീഷ്യ എത്തിയത്. ലോങ്ജംപ് താരം. പഠിക്കാനും മിടുക്കി. അതുവരെ ക്ലാസിൽ ഒന്നാമനായിരുന്നു ശ്രീജേഷിനെ പിന്തള്ളി ഓണപ്പരീക്ഷയിൽ അനീഷ്യ ഒന്നാമതെത്തി. ഇതോടെ വാശിയായി. അനീഷ്യയും ശ്രീജേഷും പരസ്പരം കണ്ടാൽ മിണ്ടാതായി. പഠനത്തിൽ മത്സരം. അവിടെ ജയം പലപ്പോഴും അനീഷ്യയ്ക്കായിരുന്നു. ഇതിനിടെ ശ്രീജേഷ് അത്‌ലറ്റിക്‌സിൽ നിന്നും വഴി തെറ്റി ഹോക്കിയിലുമെത്തി.

ഇതിനിടെ ശ്രീജേഷിന് സംസ്ഥാന ഹോക്കി ടീമിലേക്ക് സിലക്ഷൻ കിട്ടി. ക്ലാസുകൾ ധാരാളം നഷ്ടമായി. നോട്ടുകൾ തയാറാക്കി നൽകിയത് ഞാനാണ്. വാശി അലിഞ്ഞില്ലാതായി. ഹോക്കിക്കു വേണ്ടിയുള്ള ശ്രീജേഷിന്റെ അർപ്പണ ബോധം എന്നെയും ആവേശം കൊള്ളിച്ചു'-അങ്ങനെ അനീഷ്യ പതിയെ ശ്രീജേഷിന്റെ സുഹൃത്തായി. പിന്നെ പ്രണയം. ഒടുവിൽ വിവാഹവും. പഠനത്തിൽ നിന്ന് ശ്രീജേഷ് കുതിച്ചത് ഇന്ത്യൻ ഹോക്കിയുടെ വന്മതിൽ പദവിയിലേക്കാണ്. അനീഷ്യ പഠിച്ചു. ഡോക്ടറായി. പിന്നെ പ്രിയതമനെ സ്വന്തമാക്കി. ഇന്ന് ശ്രീജേഷ് മെഡൽ നേട്ടം സ്വന്തമാക്കുമ്പോൾ അനീഷ്യ ആവേശത്തിലാണ്. ഒപ്പം ആഭിമാനത്തിലും.

പത്താം ക്ലാസിലാണ് അടുപ്പം പ്രണയമായത്. സാധാരണ പ്രണയകഥകളിൽ സംഭവിക്കുന്നതു പോലെ ട്വിസ്റ്റ്. പത്താം ക്ലാസ് കഴിഞ്ഞു പിരിയുമ്പോഴും ഞങ്ങൾ പ്രണയത്തിലായിരുന്നു. അവസാന മൂന്നുമാസമാണ് തുറന്നു സംസാരിക്കാൻ പോലും തുടങ്ങിയത്. മറ്റ് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചു ഇടപെടാൻ സ്‌കൂളിൽ അനുവദിച്ചിരുന്നില്ല. പക്ഷേ ഞങ്ങളെ ആർക്കും സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ല. സ്‌കൂളിലെ ബെസ്റ്റ് ഔട്ട്‌ഗോയിങ് സ്റ്റുഡന്റ്‌സായിരുന്നു ശ്രീജേഷും അനീഷും.

സ്‌കൂളിലെ അവസാന ദിവസം ശ്രീജേഷ് ഒരു സമ്മാനം നൽകി, വെണ്ണക്കല്ലിൽ തീർത്ത ഒരു താജ്മഹലിന്റെ മാതൃക. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഡൽഹിയിൽ നാഷനൽസിൽ പങ്കെടുക്കാൻ പോയപ്പോൾ വാങ്ങിയത്. അവസാന പരീക്ഷയും കഴിഞ്ഞു വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ കൂട്ടുകാരിലൊരാൾ ഞങ്ങളുടെ ചിത്രം ക്യാമറയിൽ പകർത്തി. അങ്ങനെ ആദ്യ ചിത്രം.

പിരിയുമ്പോൾ ഞങ്ങൾ സംസാരിച്ചില്ല. ബസ്സിൽ കയറിയ കാമുകിയെ നിറ കണ്ണുകളോടെ ശ്രീജേഷ് നോക്കി നിന്നു. പിന്നീട് കത്തെഴുത്ത്. മൊബൈലും ഇ മെയിലും സജീവമാകാത്ത കാലത്ത് ആഴ്ചയിൽ നാലു കത്തുകളെങ്കിലും അനീഷ്യയെ തേടി എത്തി. തിരിച്ചും അയച്ചു. വീട്ടുകാർക്ക് സംശയമായപ്പോൾ കത്തയപ്പ് നിന്നു. സ്‌കൂൾ വിട്ട് മൂന്നു വർഷത്തിനു ശേഷമാണ് വീണ്ടും ശ്രീജേഷിനെ അനീഷ്യ കാണുന്നത്.

ബന്ധു വീട്ടിൽ നിന്നാണ് അനീഷ്യ പഠിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലായിരുന്നു ഡിഗ്രി പഠനം. അന്ന് ശ്രീജേഷ് അവിടെ എത്തി. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ അഞ്ചു മിനിറ്റു മാത്രം നീണ്ട കൂടിക്കാഴ്ച. അനീഷ്യയ്ക്ക് പിന്നീട് ബിഎ എംഎസിന് പ്രവേശനം ലഭിച്ചു. വിവരം വീട്ടിൽ പറഞ്ഞു. അപ്പോഴേക്കും ശ്രീ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. 2013 ലായിരുന്നു വിവാഹം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP