Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പെൺകുഞ്ഞുങ്ങളുള്ള വീടാണിത് ...വോട്ട് ചോദിച്ച് വരുന്ന ബിജെപിക്കാർ ദയവായി വീടിന് പുറത്തുനിൽക്കുക...നോട്ടീസും അഭ്യർത്ഥനയും ഗേറ്റിനുപുറത്തിടുക; ഗർഭിണിയായ മകൾ വീട്ടിലുണ്ട്...സിപിഎമ്മുകാർ വോട്ട് ചോദിച്ച് വീട്ടിൽ വരരുത് പ്ലീസ്; കത്വ ഉന്നാവാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വീടിന് മുന്നിൽ പോസ്റ്ററുകൾ ഒട്ടിച്ച് മുന്നണികളുടെ യുദ്ധം; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുമ്പേ ചെങ്ങന്നൂർ കടുത്ത രാഷ്ട്രീയച്ചൂടിൽ

'പെൺകുഞ്ഞുങ്ങളുള്ള വീടാണിത് ...വോട്ട് ചോദിച്ച് വരുന്ന ബിജെപിക്കാർ ദയവായി വീടിന് പുറത്തുനിൽക്കുക...നോട്ടീസും അഭ്യർത്ഥനയും ഗേറ്റിനുപുറത്തിടുക; ഗർഭിണിയായ മകൾ വീട്ടിലുണ്ട്...സിപിഎമ്മുകാർ വോട്ട് ചോദിച്ച് വീട്ടിൽ വരരുത് പ്ലീസ്; കത്വ ഉന്നാവാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വീടിന് മുന്നിൽ പോസ്റ്ററുകൾ ഒട്ടിച്ച് മുന്നണികളുടെ യുദ്ധം; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുമ്പേ ചെങ്ങന്നൂർ കടുത്ത രാഷ്ട്രീയച്ചൂടിൽ

മറുനാടൻ ഡെസ്‌ക്‌

ചെങ്ങന്നൂർ: 'പെൺകുഞ്ഞുങ്ങളുള്ള വീടാണിത്.വോട്ട് ചോദിച്ച് വരുന്ന ബിജെപിക്കാർ ദയവായി വീടിന് പുറത്തുനിൽക്കുക.'നോട്ടീസും അഭ്യർത്ഥനയും ഗേറ്റിനുപുറത്തിടുക.വോട്ട് ചോദിച്ച് വരുന്ന ബിജെപിക്കാർ ദയവായി അകത്ത് കടക്കരുത്.' '10 വയസുള്ള പെൺകുഞ്ഞുള്ള വീടാണിത്.ഗർഭിണിയായ മകൾ വീട്ടിലുണ്ട്. സിപിഎമ്മുകാർ വോട്ട് ചോദിച്ച് വീട്ടിൽ വരരുത് പ്ലീസ്.'പതിമൂന്ന് കഴിഞ്ഞ പെൺകുട്ടിയുണ്ട്. 40 കഴിഞ്ഞ സഖാക്കൾ വോട്ട് ചോദിച്ച് വരരുതേ.'

അസാധാരണമായ പോസ്റ്റർ യുദ്ധമാണ് അരങ്ങേറുന്നത്.ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരിലും സിപിഎം ശക്തികേന്ദ്രമായ വാമനപുരം പഞ്ചായത്തിലെ കാമച്ചലിലുമാണ് ഇത്തരം പോസ്റ്റർ യുദ്ധം പുരോഗമിക്കുന്നത്. ക്ത്വ, ഉന്നാവാ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രചാരണം. കൈകൊണ്ട് എഴുതിയ പോസ്റ്ററുകളാണ് വീടുകൾക്ക് മുമ്പിൽ ഒട്ടിച്ചുവയ്ക്കുന്നത്. പരസ്പരം കടിച്ചുകീറാൻ നല്ലൊരു രാഷ്ട്രീയ പ്രചാരണായുധം കിട്ടിയതിന്റെ ആവേശത്തിലാണ് സിപിഎം, ബിജെപി പ്രവർത്തകർ.

കാമച്ചലിൽ ഇത് സിപിഎമ്മിന് കത്വ, ഉന്നാവാ സംഭവങ്ങളിൽ രോഷം പ്രകടിപ്പിക്കാനുള്ള മാധ്യമമാണെങ്കിൽ ചെങ്ങന്നൂരിൽ അതുമാത്രമല്ല. പീഡനസംഭവങ്ങളുടെ പേരിൽ വീട്ടിൽ വോട്ട് ചോദിച്ച് വരരുതെന്ന മാത്രമല്ല, ബിജെപി നേതാക്കളും പ്രവർത്തകരും വോട്ട് ചോദിച്ചുവരേണ്ടതില്ലായെന്നാണ് ചില പോസ്റ്ററുകൾ പറയുന്നത്.പാർട്ടി അംഗങ്ങളല്ലാത്ത ചിലരും തങ്ങളോട് കത്വ, ഉന്നാവാ സംഭവങ്ങൾക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ടെന്ന്ാണ് സിപിഎമ്മുകാരുടെ അവകാശവാദം.വാട്‌സാപ്പിലും മറ്റും തുടങ്ങിയ പ്രചാരണം പാർട്ടി പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

ബിജെപിക്കാരും എതിരാളികളെ എതിരിടുന്നതിൽ മോശമല്ല.10 വയസുള്ള പെൺകുഞ്ഞുള്ള വീടാണിത്.ഗർഭിണിയായ മകൾ വീട്ടിലുണ്ട്. സിപിഎമ്മുകാർ വോട്ട് ചോദിച്ച് വീട്ടിൽ വരരുത് പ്ലീസ്.സിപിഎമ്മിന്റെ അതിക്രമരാ്ര്രഷ്ടീയത്തിനെതിരെയുള്ള ബിജെപിയുടെ അടിയാണ് ഈ വാക്കുകൾ.കോഴിക്കോട്ട് 28 വയസുകാരിയായ ജോസ്‌ന ഷിബിക്ക് വയറ്റിലേറ്റ ചവിട്ട് മൂലം ഗർഭച്ഛിദ്രം ഉണ്ടായ സംഭവമാണ് ബിജെപി പോസ്റ്ററുകൾ സൂചിപ്പിക്കുന്നത്.

സ്ഥാനാർത്ഥികളെ നേരത്തെ തീരുമാനിച്ച് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനായി കാത്തിരിക്കുകയാണ് ചെങ്ങന്നൂരിൽ മുന്നണികൾ. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം നടക്കാത്തതിനാൽ വോട്ടഭ്യർഥന നടത്താനും സ്ഥാനാർത്ഥികൾക്ക് കഴിയുന്നില്ല. എങ്കിലും കേരളം ഉറ്റുനോക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലാണ് ചെങ്ങന്നൂർ മണ്ഡലമെന്നതിന്റെ സൂചനയാണ് ഈ പോസ്റ്റർ യുദ്ധം.

ഡി.വിജയകുമാർ യുഡിഎഫ് സ്ഥാനാർത്ഥിയായും, സജി ചെറിയാൻ എൽഡിഎഫ് സ്ഥാനാർത്ഥിയായും, പി.എസ്.ശ്രീധരൻ പിള്ള ബിജെപി സ്ഥാനാർത്ഥിയായും മൽസരിക്കുമെന്നാണ് അതാത് മുന്നണികൾ പ്രഖ്യാപിച്ചിരിക്കുന്നത്.സ്ഥാനാർത്ഥികൾക്ക് പോസ്്റ്റർ പ്രചാരണത്തിൽ പങ്കില്ലെങ്കിലും, സ്വന്തം പെട്ടിയിൽ കിട്ടുന്ന വോട്ടിന്റെ എണ്ണം കൂടിയാൽ മുഷിയില്ലല്ലോ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP