Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സൗദിയിലെത്തിയപ്പോൾ അയാളുടെ തനിനിറം മാറി; ഞാൻ അയാൾക്ക് വെറും ലൈംഗിക അടിമ മാത്രം! സിറിയയിൽ ഐഎസ് ഭീകരർക്ക് വിൽക്കാനായിരുന്നു പദ്ധതി; ഭീകരരുടെ കൈയിൽ പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട തന്റെ ദുരവസ്ഥയ്ക്ക് കാരണം പോപ്പുലർ ഫ്രണ്ടെന്ന് മലയാളി യുവതി

സൗദിയിലെത്തിയപ്പോൾ അയാളുടെ തനിനിറം മാറി; ഞാൻ അയാൾക്ക് വെറും ലൈംഗിക അടിമ മാത്രം! സിറിയയിൽ ഐഎസ് ഭീകരർക്ക് വിൽക്കാനായിരുന്നു പദ്ധതി; ഭീകരരുടെ കൈയിൽ പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട തന്റെ ദുരവസ്ഥയ്ക്ക് കാരണം പോപ്പുലർ ഫ്രണ്ടെന്ന് മലയാളി യുവതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇസ്ലാം മതത്തിലേക്ക് മാറ്റിയ ശേഷം തന്നെ സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി ഹൈക്കോടതിയിൽ. തന്റെ മതപരിവർത്തനവും വിവാഹവുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്നും 25 കാരി യുവതി ഹർജിയിൽ ആരോപിക്കുന്നു.

ഗുജറാത്തിൽ ജനിച്ചുവളർന്ന മലയാളി യുവതിയാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇസ്ലാം മതത്തിലേക്ക് മാറ്റിയ ശേഷം തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയും ലൈംഗിക അടിമയായി സൗദിയിലേക്ക് കൊണ്ടുപോകുകയും ചെയ്തെന്നാണ് യുവതി ആരോപിക്കുന്നത്.

'സൗദി അറേബ്യയിലെത്തിയശേഷം പ്രതി തനിനിറം കാട്ടിയത്. ഒരു ലൈംഗിക അടിമയായാണ് അദ്ദേഹം കണ്ടത്. സിറിയയിലേക്കു പോകാനുള്ള പദ്ധതിയും അയാൾക്കുണ്ടായിരുന്നു. കുറച്ചുദിവസത്തിനുള്ളിൽ സിറിയയിലേക്ക് പോകുമെന്നും അവിടെ ഐ.എസ് തീവ്രവാദികൾക്ക് തന്നെ വിൽക്കാനാണ് പദ്ധതിയെന്നും പ്രതി പറഞ്ഞു. അയാൾ ഹർജിക്കാരിയെ നിർബന്ധിച്ച് ഇസ്ലാമിക് ക്ലാസുകളിൽ പങ്കെടുപ്പിക്കുകയും സാക്കിർ നായിക്കിന്റെ വീഡിയോ കാണാൻ ആവശ്യപ്പെടുകയും ചെയ്തു.' എന്നാണ് യുവതിയുടെ ഹർജിയിൽ ആരോപിക്കുന്നത്.

ഒക്ടോബർ ആദ്യവാരം അയാൾ സിറിയയിലേക്ക് പോകാൻ പദ്ധതിയിടുകയായിരുന്നു. ഒക്ടോബർ മൂന്നിന് യുവതി ഇന്റർനെറ്റ് വഴി അവരുടെ മാതാപിതാക്കളെ വിളിക്കുകയും രക്ഷിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഒക്ടോബർ നാലിന് പിതാവിന്റെ സഹായത്തോടെ പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഹർജിക്കാരിയുടെ പിതാവ് വാട്സ്ആപ്പ് വഴി വിമാനടിക്കറ്റിന്റെ സ്‌കാൻ ചെയ്ത കോപ്പി അയക്കുകയും യുവതി ഒക്ടോബർ അഞ്ചിന് അഹമ്മദാബാദിൽ ഇറങ്ങുകയും ചെയ്തു.' ഹർജിക്കാരി പറയുന്നു.

ബംഗളുരുവിൽ പഠിക്കുന്നതിനിടെയാണ് യുവതി പ്രതിയെന്നാരോപിക്കുന്നയാളെ പരിചയപ്പെട്ടത്. കേസ് നവംബർ 13ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.ഇയാൾ തന്റെ ആധാർ കാർഡ് പുതിയ പേരിലേക്കുമാറ്റി തന്റെ അറിവില്ലാതെ വ്യാജ വിലാസമുണ്ടാക്കിയെന്നും യുവതി ആരോപിക്കുന്നു.

പാലക്കാട് ചെർപ്പുളശേരിയിലെ ആതിര, വൈക്കം സ്വദേശി അഖില എന്ന ഹാദിയ എന്നീ പെൺകുട്ടികളുടെ മതംമാറ്റം കേരളത്തിൽ വൻ വിവാദമായിരുന്നു. മതംമാറ്റുന്നതിനായി ഇരുവരെയും കൊണ്ടുവന്നത് മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സത്യസരണി എന്ന സ്ഥാപനത്തിലേക്കായിരുന്നു.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു മതം മാറ്റിയ ഇരുവർക്കും സംരക്ഷണം നൽകിയിരുന്നത്. മതം മാറ്റത്തിന് വിധേയമായ രണ്ടു പെൺകുട്ടികളുമായും പോപ്പുലർ ഫ്രണ്ട് വനിതാ വിഭാഗം ദേശീയ നേതാവ് എ.എസ് സൈനബ ടീച്ചർ അടക്കമുള്ളവർ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

നേരത്തേ ആതിരയുടെ കേസിൽ അറസ്റ്റിലായവരിൽ നാലു പേരും പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ്. ഈ കേസിൽ സത്യ സരണി മാനേജറും അറസ്റ്റിലായിരുന്നു. ആതിരയുടെ മതംമാറ്റ കേസിൽ ഒന്നാം പ്രതിയായ പട്ടിക്കാടെ് സ്വദേശി നൗഫൽ കുരിക്കൾ വേറെയും മതപരിവർത്തന കേസുകളിൽ പ്രതിയാണ്.മതം മാറി വിദേശത്തേക്കു പോയ പെരിന്തൽമണ്ണ സ്വദേശി അഖിൽ അബ്ദുള്ളയുടെ മതം മാറ്റത്തിനു പിന്നിലും നൗഫൽ പ്രവർത്തിച്ചിരുന്നതായി നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു.

2016 ജൂൺ 15ന് ചെർപുളശേരി പൊലീസിൽ ആതിരയുടെ അഛൻ അപ്പുണ്ണി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് മഞ്ചേരി സത്യ സരണിയിലും പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരിലേക്കും എത്തിയത്.ഹാദിയക്കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP