Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിഹാബ് ഇന്ത്യ ഫൗണ്ടേഷനും കാമ്പസ് ഫ്രണ്ടും എംപവർ ഇന്ത്യ ഫൗണ്ടേഷനും റീഹാബ് ഫൗണ്ടേഷനും ജൂനിയർ ഫ്രണ്ടും ഓൾ ഇന്ത്യാ ഇമാം കൗൺസിലും നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷനും നാഷണൽ വുമൻ ഫ്രണ്ടും നിരോധിത സംഘടനകൾ; എസ് ഡി പി ഐയ്ക്ക് നിരോധനമില്ല; പോപ്പുലർ ഫ്രണ്ടിനെ ബാൻ ചെയ്ത അസാധാരണ ഗസറ്റിന്റെ പൂർണ്ണ രൂപം

റിഹാബ് ഇന്ത്യ ഫൗണ്ടേഷനും കാമ്പസ് ഫ്രണ്ടും എംപവർ ഇന്ത്യ ഫൗണ്ടേഷനും റീഹാബ് ഫൗണ്ടേഷനും ജൂനിയർ ഫ്രണ്ടും ഓൾ ഇന്ത്യാ ഇമാം കൗൺസിലും നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷനും നാഷണൽ വുമൻ ഫ്രണ്ടും നിരോധിത സംഘടനകൾ; എസ് ഡി പി ഐയ്ക്ക് നിരോധനമില്ല; പോപ്പുലർ ഫ്രണ്ടിനെ ബാൻ ചെയ്ത അസാധാരണ ഗസറ്റിന്റെ പൂർണ്ണ രൂപം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമ്പോൾ ഇനി അതിനൊപ്പം എട്ട് സംഘടനകളും. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റീഹാബ് ഫൗണ്ടേഷൻ, ജൂനിയർ ഫ്രണ്ട്, ഓൾ ഇന്ത്യാ ഇമാം കൗൺസിൽ, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വുമൻ ഫ്രണ്ട് എന്നിവയെയാണ് നിരോധിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടന എസ് ഡി പി ഐയാണ്. ഈ സംഘടനയെ നിരോധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എസ് ഡി പി ഐയ്ക്ക് പ്രവർത്തനം തുടരാം. നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നിരോധനം. പോപ്പുലർ ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുമില്ല. തീവ്രവാദ സഹായത്തിനൊപ്പം രാഷ്ട്രീയ കൊലപാതകങ്ങളും നിരോധനത്തിന് കാരണമായി പറയുന്നു. 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്

പത്തുകൊലപാതകങ്ങളും നിരോധനത്തിന് കാരണമായി വിശദീകരിക്കുന്നു. ഇതിൽ അഞ്ചും കേരളത്തിലെ കൊലപാതകങ്ങളാണ്. 2021ലെ സഞ്ജിത്തിന്റെ കൊല, അതേ വർഷം നടന്ന നന്ദു കൊലപാതകം, അഭിമന്യു കൊലയും ഇതിലുണ്ട്. 2017ൽ ബിപിൻ കൊലപാതകവും പട്ടികയിലുണ്ട്. തമിഴ്‌നാട്ടിലെ രാമലിംഗത്തെ കൊലയും കർണ്ണാടകയിലെ ശരതുകൊലയും പട്ടികയിലുണ്ട്. 2016ൽ കർണ്ണാടകയിലുണ്ടായ രുദ്രേഷ് കൊലയും പോപ്പുലർ ഫ്രണ്ടിനെതിരെ നിരത്തുന്നു. പ്രവീൺ പൂജാരി കൊലയും ശശി കുമാർ കൊലയും പ്രവീൺ നെട്ടാരു കൊലയും പോപ്പുലർ ഫ്രണ്ടിനെതിരെ ആരോപിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്നലെ രാത്രിയാണ് അസാധാരണ ഗസ്റ്റ് പുറത്തിറങ്ങിയത്. ഇതോടെ അഞ്ചു കൊല്ലത്തേക്ക് നിരോധനവും വന്നു. മുപ്പതു ദിവസത്തിനുള്ളിൽ ഈ ബന്ധപ്പെട്ട ജ്യുഡീഷ്യൽ ഫോറം പരിശോധിക്കും. ട്രിബ്യൂണൽ പോപ്പുലർ ഫ്രണ്ടിന്റെ വാദവും കേൾക്കും. അതിന് ശേഷമാകും പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.

അപകടകാരിയായ സംഘടനയാണ് പോപ്പുലർ ഫ്രണ്ട് എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം തെളിഞ്ഞതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ന് ഏഴ് സംസ്ഥാനങ്ങളിലെ പിഎഫ്‌ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഓപ്പറേഷൻ ഒക്ടോപ്പസിന്റെ ഭാഗമായുള്ള രണ്ടാംഘട്ട തെരച്ചിലാണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, അസം, കർണാടക, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നടന്നത്. റെയ്ഡിൽ 170 ഓളം പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ആദ്യം നടന്ന എൻഐഎ റെയ്ഡിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് ആസുത്രണം ചെയ്തിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വീണ്ടും റെയ്ഡ് ആരംഭിച്ചതെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു.

കേരളമടക്കം 15 സംസ്ഥാനങ്ങളിലായിരുന്നു കേന്ദ്ര ഏജൻസികളായ എൻ.ഐ.എ, ഇ.ഡി എന്നിവരുടെ നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസികളും നേതാക്കളുടെ വീടുകളിലുമായി റെയ്ഡ് നടത്തിയത്. റെയ്ഡിൽ സംഘടനയുടെ ദേശീയ നേതാക്കളടക്കം അറസ്റ്റിലാവുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP