Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണയമായി ലഭിക്കുന്ന സ്വർണം പോപ്പുലർ ഫിനാൻസുകാർ കൂടിയ തുകയ്ക്ക് മറ്റു ബാങ്കുകളിൽ മറിച്ചു പണയംവെക്കും; പണയം എടുക്കാൻ ആളുകൾ എത്തുമ്പോൾ ബാങ്കിലേക്ക് ജീവനക്കാരുടെ ഓട്ടവും; പത്തനംതിട്ടയിലെ പോപ്പുലർ ഫിനാൻസ് ബാങ്കു മാനേജറെ സംഘടിച്ചെത്തി തടഞ്ഞുവെച്ചത് നിക്ഷേപിച്ചു പണം നഷ്ടമായവർ; ജോയിക്കുട്ടിയെ തടഞ്ഞത് ധനലക്ഷ്മി ബാങ്കിൽ വെച്ച സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോൾ; പണം പോയവരുടെ രോഷം പോപ്പുലറിലെ ഉന്നത ജീവനക്കാർക്ക് നേരെയും

പണയമായി ലഭിക്കുന്ന സ്വർണം പോപ്പുലർ ഫിനാൻസുകാർ കൂടിയ തുകയ്ക്ക് മറ്റു ബാങ്കുകളിൽ മറിച്ചു പണയംവെക്കും; പണയം എടുക്കാൻ ആളുകൾ എത്തുമ്പോൾ ബാങ്കിലേക്ക് ജീവനക്കാരുടെ ഓട്ടവും; പത്തനംതിട്ടയിലെ പോപ്പുലർ ഫിനാൻസ് ബാങ്കു മാനേജറെ സംഘടിച്ചെത്തി തടഞ്ഞുവെച്ചത് നിക്ഷേപിച്ചു പണം നഷ്ടമായവർ; ജോയിക്കുട്ടിയെ തടഞ്ഞത് ധനലക്ഷ്മി ബാങ്കിൽ വെച്ച സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോൾ; പണം പോയവരുടെ രോഷം പോപ്പുലറിലെ ഉന്നത ജീവനക്കാർക്ക് നേരെയും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിന്റെ രാജാക്കന്മാരായത് പലവിധത്തിലുള്ള ക്രമക്കേടുകളിലൂടെയാണ്. സ്വർണപ്പണയത്തിന്മേൽ പണം കൊടുക്കുന്നതിലാണ് മറ്റൊരു തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്. ഇടപാടുകാരുടെ സ്വർണം അവർ അറിയാതെ മറ്റു ദേശസാൽക്കൃത ബാങ്കുകളിൽ ഉയർന്ന വിലയ്ക്ക് പണയം വെക്കുന്നതായിരുന്നു ഇവരുടെ ശൈലി. ഇടപാടുകാർ പണയം വയ്ക്കാൻ എത്തിയാൽ ഗ്രാമിന് വളരെ കുറഞ്ഞ നിരക്കിലാണ് പണം നൽകുന്നത്. അതിന് ഈ സ്വർണം മറ്റു ബാങ്കുകളിൽ പോയി പണയം വെക്കും. ഇതായിരുന്നു ഇവർ ഇതുവരെയും പിന്തുടർന്ന ശൈലി. ഈ രീതി മനസ്സിലാക്കിയ ഇടപാടുകൾ ഇന്ന് പത്തനംതിട്ടിയലെ പോപ്പുലർ ഫിനാൻസ് ബ്രാഞ്ചിന്റെ മാനേജറെ തടഞ്ഞുവെച്ചു.

ഇന്ന് രാവിലെയായിരുന്നു സംഭവം. പത്തനംതിട്ടയിലെ പോപ്പുലർ ഫിനാൻസ് ബാങ്കു മാനേജറെ സംഘടിച്ചെത്തി തടഞ്ഞുവെച്ചത് നിക്ഷേപം നഷ്ടമായവരായിരുന്നു. ജോയിക്കുട്ടിയെ തടഞ്ഞത് ധനലക്ഷ്മി ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ മറ്റ് ജീവനക്കാർക്കൊപ്പം എത്തിയപ്പോഴായിരുന്നു. പോപ്പുലർ ഫിനാൻസിൽ പണയം വെച്ച സ്വർണം എടുക്കാൻ ആളുകൾ എത്തിയതോടെയാണ് ഇവരെ അവിടെ വെയ്റ്റ്് ചെയ്യാൻ ആവശ്യപ്പെട്ട് മാനേജറും ജീവനക്കാരും അടുത്തുള്ള ധനലക്ഷ്മി ബാങ്കിൽ എത്തിയത്. ഇവിടെ മനേജർ എത്തിയത് അറിഞ്ഞ് നിക്ഷേപം നടത്തി പണം പോയവർ സംഘടിച്ചെത്തുകയായിരുന്നു.

ഇവർ മാനേജറോട് ചോദ്യങ്ങൾ ഉന്നയിക്കുകയും ഒരു കേസിൽ കുടുങ്ങികിടക്കുന്ന സ്ഥാപനത്തിന്റെ ആസ്തിയായി കണക്കാക്കുന്ന സ്വർണം എങ്ങനെ എടുക്കാൻ സാധിക്കുമെന്നുമുള്ള ചോദ്യങ്ങളും ഉയർത്തുകയായിരുന്നു. എന്തുകൊണ്ടാണ് നിക്ഷേപം സ്വീകരിക്കാത്തവരോട് സത്യസന്ധമായ നിലപാട് സ്വീകരിക്കാത്തത് എന്ന ചോദ്യവും നിക്ഷേപകർ ഉന്നയിക്കുന്നു. പോപ്പുലറിന് നിക്ഷേപിച്ചു പണം നഷ്ടമായവർ കടുത്ത അമർഷത്തിലാണ്. ഇവരുടെ രോഷം മുഴുവൻ പോപ്പുലർ ഫിനാൻസിന്റെ ഉന്നത ജീവനക്കാർക്ക് നേരെയാണ് ഉയരുന്നത്.

നാട്ടുകാർ പണയം വെക്കുന്ന സ്വർണം ഉപയോഗിച്ചു ലാഭം കൊയ്യുന്ന തന്ത്രമായിരുന്നു പോപ്പുലർ ഫിനാൻസുകാർ പയറ്റിയിരുന്നത്. സ്വർണം മറ്റു ബാങ്കുകളിൽ പണയം വെച്ച ശേഷം ആ പണത്തിൽ ഒരു ഭാഗം നിക്ഷേപകർക്ക് പലിശയ്ക്ക് നൽകുകയും ചെയ്യും. ബാക്കി സ്വന്തം അക്കൗണ്ടിലും. ഇത് വിവിധ ആവശ്യങ്ങൾക്കും മറ്റ് ലോണുകൾ നൽകാനും വിനിയോഗിക്കും. ഇതിലൂടെ ലാഭം ഉണ്ടാക്കും. ഇതിനിടെ പണയം വച്ചത് എടുക്കാൻ ആളു വരുമ്പോൾ ഫെഡറൽ ബാങ്കിൽ പോയി എടുത്തു കൊടുക്കുകയാണ് ചെയ്യുന്നത്. ധനലക്ഷ്മി ബാങ്കിന് പുറമേ ഫെഡറൽ ബാങ്ക് ശാഖകളിലും ഇത്തരത്തിൽ സ്വർണം മറിച്ചു പണയം വെച്ചിട്ടുണ്ട്.

കൈ നനയാതെ മീൻ പിടിച്ച് സമ്പാദിക്കുകയാണ് പോപ്പുലർ ഉടമകൾ ചെയ്തത്. ആരാന്റെ സ്വർണം കൊണ്ട്, ഒരു പൈസ പോലും ചെലവില്ലാതെ ലക്ഷങ്ങളാണ് ഇവരുടെ അക്കൗണ്ടിലേക്ക് വന്നിരുന്നത്. പണയ സ്വർണവും ഇപ്പോൾ തിരിച്ചു നൽകുന്നില്ല എന്നാണ് കേൾക്കുന്നത്. ഫെഡറൽ ബാങ്കിന്റെ വിവിധ ശാഖകളിലുണ്ടായിരുന്ന പണയ സ്വർണം തിരികെ എടുത്ത് വിറ്റ് നാടുവിടാനായിരുന്നു സ്ഥാപനം ഉടമ ഇണ്ടക്കാട്ടിൽ തോമസ് ഡാനിയൽ(റോയ്), ഭാര്യ പ്രഭാ ഡാനിയൽ, മകൾ റിയ എന്നിവരുടെ പദ്ധതി. ഇത് പാളുകയും ചെയ്തിരുന്നു.

കേരളത്തിന് അകത്തും പുറത്തുമായി അയ്യായിരത്തോളം നിക്ഷേപകരിൽ നിന്നുമായി 2000 കോടിയാണ് പോപ്പുലർ ഫിനാൻസ് സമാഹരിച്ചിരിക്കുന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 250 ൽ അധികം പരാതികൾ ലഭിച്ചു. തട്ടിപ്പിന്റെ വ്യാപ്തി രണ്ടായിരം കോടിയോളം വരും. 12 ശതമാനം പലിശയെന്ന് കേട്ട് മുൻപിൻ നോക്കാതെ നിക്ഷേപിക്കാൻ ഇറങ്ങിയവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചവരൊന്നും തന്നെ ഈ സർട്ടിഫിക്കറ്റ് വായിച്ചതായി തോന്നുന്നില്ലെന്ന് അന്വേഷണം നടത്തുന്ന പൊലീസ് സംഘം ചൂണ്ടിക്കാട്ടുന്നു. അരലക്ഷം മുതൽ ഒന്നരക്കോടി വരെ നിക്ഷേപിച്ചവരുണ്ട്. കള്ളപ്പണം വെളുപ്പിക്കാനായി കൊണ്ടിട്ടവർ മാത്രം ഒന്നും മിണ്ടുന്നില്ല. മധ്യതിരുവിതാംകൂർ കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് കോന്നി ആസ്ഥാനമായുള്ള പോപുലർ ഫിനാൻസ് നടത്തിയത്.

അതിനിടെ പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. അഭിഭാഷകനായ പി രവീന്ദ്രൻ പിള്ളയാണ് ഹർജിക്കാരൻ. പൊലീസ് ഇതുവരെ സ്വീകരിച്ച നടപടി അറിയിക്കാൻ നിർദ്ദേശം നൽകണമെന്നും നിക്ഷേപ തുക സുരക്ഷിതമാക്കാൻ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന സ്ഥാപന ഉടമകളായ റോയ് ഡാനിയേൽ ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം, റിയ ആൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അന്വേഷണ സംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. പ്രതികളെ പത്ത് ദിവസത്തേക്കാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. തട്ടിപ്പ് കേസിൽ ഇവരെ കസ്റ്റഡിയിൽ കിട്ടിയെങ്കിൽ മാത്രമെ കൂടുതൽ അന്വേഷണം നടത്താൻ കഴിയു.

2014 ലാണ് റോയി ഡാനിയേൽ മക്കളുടെ പേരിലേക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയത്. ഉടമസ്ഥാവകാശം കിട്ടിയ ഉടൻ മക്കൾ പോപ്പുലർ ഡീലേഴ്‌സ്, പോപ്പുലർ പ്രിന്റേഴ്‌സ്, നിധി പോപ്പുലർ എന്നീ പേരുകളിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങി. ഈ സ്ഥാപനങ്ങളിലേക്ക് നിക്ഷേപം സ്വീകരിച്ചത് എൽഎൽപി വ്യവസ്ഥയിലാണ്. എൽഎൽപി വ്യവസ്ഥയിൽ നിക്ഷേപം സ്വീകരിച്ചാൽ നിക്ഷേപകർക്ക് കമ്പനിയുടെ ലാഭ വിഹിതമാണ് കിട്ടുക. കമ്പനി നഷ്ടത്തിലായാൽ ആനുപാതികമായി നിക്ഷേപകരുടെ പണവും നഷ്ടപ്പെടും. എന്നാൽ പണം സ്വീകരിക്കുന്നത് ഈ വ്യവസ്ഥയിലാണെന്ന് ഒരു ഘട്ടത്തിൽ പോലും നിക്ഷേപകരെ അറിയിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP