Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202122Friday

ഈ ജനങ്ങൾ പീഡിപ്പിക്കപ്പെടുകയാണ് എന്ന് ഞാൻ കരുതുന്നു; രോഹിങ്ക്യൻ ജനങ്ങൾ, പാവങ്ങളായ ഉയിഗൂരികൾ, യസീദികൾ'...; ചരിത്രത്തിൽ ആദ്യമായി ഉയിഗൂരികളുടെ പീഡനത്തിൽ പ്രതികരിച്ച് ഫ്രാൻസിസ് മാർപ്പാപ്പ; പരാമർശം തന്റെ ജീവചരിത്രകാരനായ ഓസ്റ്റൺ ഐവറെയുടെ പുതിയ പുസ്തകത്തിൽ; മാർപ്പാപ്പയുടെ പ്രതികരണം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിട്ടും പ്രതികരിക്കാതെ ചൈന

ഈ ജനങ്ങൾ പീഡിപ്പിക്കപ്പെടുകയാണ് എന്ന് ഞാൻ കരുതുന്നു; രോഹിങ്ക്യൻ ജനങ്ങൾ, പാവങ്ങളായ ഉയിഗൂരികൾ, യസീദികൾ'...; ചരിത്രത്തിൽ ആദ്യമായി ഉയിഗൂരികളുടെ പീഡനത്തിൽ പ്രതികരിച്ച് ഫ്രാൻസിസ് മാർപ്പാപ്പ; പരാമർശം തന്റെ ജീവചരിത്രകാരനായ ഓസ്റ്റൺ ഐവറെയുടെ പുതിയ പുസ്തകത്തിൽ; മാർപ്പാപ്പയുടെ പ്രതികരണം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിട്ടും പ്രതികരിക്കാതെ ചൈന

മറുനാടൻ ഡെസ്‌ക്‌

ന്യയോർക്ക്: റോഹീങ്ക്യകളെപ്പോലെ ലോകത്തിന്റെ കണ്ണീരാണ് ചൈനയിലെ ഉയിഗൂർ മുസ്ലീങ്ങളും. ആധുനിക കാലത്ത് ലോകത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന വംശീയ ന്യുനപക്ഷ വിഭാഗം, കമ്യൂണി്റ്റ് ചൈനയുടെ അടിച്ചമർത്തലുകൾക്ക് വിധേയമാവുന്ന ഉയിഗൂരികൾ ആണെന്നാണ് പൊതുവെയുള്ള വിഷലയിരുത്തൽ. അന്താരാഷ്ട്ര മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ചൈന ഇവർക്കുനേരെയുള്ള പീഡനങ്ങളിൽ യാതൊരു മയവും വരുത്തിയിട്ടില്ല. ഇപ്പോഴിതാ ഉയിഗൂരികൾക്കുവേണ്ടി ഫ്രാൻസിസ് മാർപ്പാപ്പയും രംഗത്തിറങ്ങിയിരിക്കയാണ്.

ചൈന മുസ്ലിം ഉയിഗൂർ വംശജരെ പീഡിപ്പിക്കുകയാണ് എന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു. വർഷങ്ങളായി മനുഷ്യാവകാശപ്രവർത്തകർ അദ്ദേഹത്തോട് ഇക്കാര്യത്തിൽ ശബ്ദമുയർത്താൻ അഭ്യർത്ഥിക്കുന്നുണ്ടായിരുന്നുവെങ്കിലും ഈ വിഷയത്തിൽ അദ്ദേഹം നിലപാടുകളൊന്നും സ്വീകരിച്ചിട്ടില്ലായിരുന്നു. എന്നാലിപ്പോൾ, ലെറ്റ് അസ് ഡ്രീം: ദ പാത്ത് ടു എ ബെറ്റർ ഫ്യൂച്ചർ ( Let Us Dream: the Path to a Better Future) എന്ന പുസ്തകത്തിലാണ് പോപ്പ് ഇക്കാര്യം പരാമർശിച്ചത്. 'ഈ ജനങ്ങൾ പീഡിപ്പിക്കപ്പെടുകയാണ് എന്ന് ഞാൻ കരുതുന്നു: രോഹിങ്ക്യൻ ജനങ്ങൾ, പാവങ്ങളായ ഉയിഗൂരികൾ, യസീദികൾ ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇസ്ലാമിക രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ കുറിച്ചും അദ്ദേഹം പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട് എന്നും ഗാർഡിയൻ എഴുതുന്നു. പാപ്പയുടെ പ്രതികരണ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിട്ടും ചൈന പ്രതികരിച്ചിട്ടില്ല.

മ്യാന്മറിൽ നിന്നും പലായനം ചെയ്യേണ്ടിവന്ന രോഹിങ്ക്യകളെ കുറിച്ചും ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് വധിച്ച യസീദികളെ കുറിച്ചും നേരത്തെയും പോപ് പറഞ്ഞിട്ടുണ്ട്. എന്നാൽ, ആദ്യമായിട്ടാണ് അദ്ദേഹം ഉയിഗൂരികളെ കുറിച്ച് സംസാരിക്കുന്നത്. ചൈനയിലെ വിദൂരപ്രദേശമായ സിൻജിയാങ്ങിലെ ക്യാമ്പുകളിൽ ലക്ഷക്കണക്കിന് ഉയിഗൂർ മുസ്ലിം ന്യൂനപക്ഷങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. അവർക്കെതിരെ വംശഹത്യയും കൊടുംപീഡനങ്ങളുമാണ് നടക്കുന്നത് എന്ന് ലോകമെമ്പാടുമുള്ള മനുഷ്യാവകാശപ്രവർത്തകരും ആത്മീയനേതാക്കളും വർഷങ്ങളായി പറയുന്നുണ്ട്.

എന്നാൽ, ഇതെല്ലാം ബെയ്ജിങ് നിഷേധിക്കുകയായിരുന്നു. ചൈനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ആരോപണങ്ങളെല്ലാം എന്നാണ് ഭരണകൂടം പറയുന്നത്. സിൻജിയാങ്ങിലുള്ളത് ക്യാമ്പുകളല്ല എന്നും മറിച്ച് തീവ്രവാദത്തെ ചെറുക്കാനുള്ള വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് സെന്ററുകളാണ് എന്നുമാണ് അധികൃതരുടെ വാദം. ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ബെയ്ജിംഗുമായിട്ടുള്ള വിവാദമായ കരാർ പുതുക്കാനുള്ള ശ്രമത്തിലായിരുന്നു വത്തിക്കാൻ. അതിനാലാണ് നേരത്തെ ഉയ്ഗറുകളെക്കുറിച്ച് സംസാരിക്കാൻ വിമുഖത കാട്ടിയതെന്ന ആരോപണം നിലവിലുണ്ടായിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇതിനെ വിമർശിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ, വിവാദമായ കരാർ സപ്തംബറിൽ പുതുക്കി.

അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ഓസ്റ്റൺ ഐവറെയുമായിച്ചേർന്നാണ് 150 പേജുള്ള പുസ്തകം പോപ് എഴുതിയിരിക്കുന്നത്. ഡിസംബറിൽ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിൽ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ തന്നെ ഒരു അടിസ്ഥാന വരുമാനം സ്ഥിരമായി സ്ഥാപിക്കുന്നത് പരിഗണിക്കാൻ സർക്കാരുകൾ ശ്രമിക്കണമെന്ന് പോപ് പറയുന്നു. പകർച്ചവ്യാധി അവസാനിച്ചതിനുശേഷം അസമത്വങ്ങൾ പരിഹരിക്കുന്നതിനായി സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയമാറ്റങ്ങളെ അഭിസംബോധന ചെയ്യാൻ രാജ്യങ്ങൾ തയ്യാറാവണമെന്നും അദ്ദേഹം പറയുന്നു. മാസ്‌ക് ധരിക്കുക എന്നത് സർക്കാർ അടിച്ചേൽപ്പിക്കുന്നതായി കാണുന്ന ആളുകൾ അവരുടെതന്നെ ഭാവനയുടെ ഇരകളാണെന്നും പോപ് പറഞ്ഞു. ഒപ്പം പൊലീസിനാൽ കൊലചെയ്യപ്പെട്ട കറുത്ത വർഗക്കാരൻ ജോർജ്ജ് ഫ്‌ളോയിഡിന് നീതി ലഭിക്കുന്നതിന് വേണ്ടി പ്രതിഷേധിക്കാൻ ആളുകൾ ഒന്നിച്ചു ചേർന്നതിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

നേരത്തെതന്നെ സാമ്പത്തിക, സാമൂഹിക ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടിരുന്ന വിവാദപരമായ സാർവത്രിക അടിസ്ഥാന വരുമാനത്തിനായുള്ള (യൂണിവേഴ്സൽ ബേസിക് ഇൻകം -യുബിഐ) പിന്തുണയും പോപ് പുസ്തകത്തിൽ അറിയിക്കുന്നു. വ്യവസ്ഥകളൊന്നുമില്ലാതെ തന്നെ ഓരോ പൗരനും സർക്കാരുകൾ ഒരു നിശ്ചിത തുക നൽകുക എന്നതായിരുന്നു യുബിഐ കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ, അതേസമയം വൻകിട ബിസിനസുകാർക്കും സമ്പന്നർക്കും നികുതിയിളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന ട്രിക്കിൾ ഡൗണിനെ പോപ് വീണ്ടും വിമർശിച്ചു. ട്രിക്കിൾ ഡൗണിലൂടെ എല്ലാവരും സമ്പന്നരാകുമെന്ന ധാരണ തെറ്റാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP