Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗഡ്യേ..ഇത് പൂരാണ്..തൃശൂർ പൂരം: പട്ടാളം വന്നാലും കുലുങ്ങില്ല പൊലീസ്; സാമ്പിൾ വെടിക്കെട്ടിന്റെ പൊടിപൂരത്തിന് മുമ്പേ നഗരത്തിരക്കിൽ ഗതാഗതം മറികടന്നുവെന്ന് ആരോപിച്ച് സൈനികനെയും ഭാര്യയെയും തടഞ്ഞു; പ്രതികരിച്ചപ്പോൾ ബുള്ളറ്റിന്റെ താക്കോൽ ഊരിയും അസഭ്യം പറഞ്ഞും അധിക്ഷേപം; സൈനികന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂരുകാർ

ഗഡ്യേ..ഇത് പൂരാണ്..തൃശൂർ പൂരം: പട്ടാളം വന്നാലും കുലുങ്ങില്ല പൊലീസ്; സാമ്പിൾ വെടിക്കെട്ടിന്റെ പൊടിപൂരത്തിന് മുമ്പേ നഗരത്തിരക്കിൽ ഗതാഗതം മറികടന്നുവെന്ന് ആരോപിച്ച് സൈനികനെയും ഭാര്യയെയും തടഞ്ഞു; പ്രതികരിച്ചപ്പോൾ ബുള്ളറ്റിന്റെ താക്കോൽ ഊരിയും അസഭ്യം പറഞ്ഞും അധിക്ഷേപം; സൈനികന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂരുകാർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പൂരലഹരിയിലാണ് തൃശൂർ. തേക്കിൻകാട് മൈതാനത്തേക്ക് ജനം ഒഴുകുകയാണ്. ശബ്ദതീവ്രത കുറച്ചാണെങ്കിലും, സാമ്പിൾ വെടിക്കെട്ട് പൊടിപൊടിച്ചു. സുരക്ഷാസന്നാഹങ്ങളിൽ ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ല പൊലീസും ജില്ലാ ഭരണകൂടവും. സാമ്പിൾ വെടിക്കെട്ട് പ്രമാണിച്ച് കർശന ഗതാഗത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിരിക്കുന്നത്. ഗതാഗതത്തെ അൽപമൊന്നുമറികടന്നതിന് ഒരുസൈനികനെയും ഭാര്യയും വഴിയിൽ തടഞ്ഞത് കല്ലുകടിയാവുകയും ചെയ്തു. തൃശൂർ വടക്കേ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചായിരുന്നു സംഭവം.

സഭ്യമല്ലാത്ത രീതിയിൽ അഭിസംബോധന ചെയ്തതിനെ തുടർന്ന് സൈനികൻ പ്രതികരിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പൊലീസുകാരൻ ബുള്ളറ്റിന്റെ താക്കോൽ ഊരിയെടുത്തു. പിന്നീട് രണ്ടുപേരോടും ജീപ്പിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴാണ് താൻ സൈനികനാണെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ചെയ്ത തെറ്റ് വിശദീകരിച്ചാൽ നിയമാനുസൃതം ശിക്ഷ ഏറ്റുവാങ്ങാമെന്നും പറഞ്ഞത്. പിന്നീട് സൈനികന്റെ ഐഡി കാർഡ് പൊലീസ് പരിശോധിച്ച് ഉറപ്പുവരുത്തി. അപ്പോഴേയ്ക്കും ജനം തടിച്ചുകൂടിയിരുന്നു.

ഇതോടെ, പൊലീസ് പിന്നീട് സൈനികന്റെ മേൽവിലാസം വാങ്ങി വിട്ടയച്ചെങ്കിലും അല്പം ദൂരെ വച്ച് പൊലീസ് അവരുടെ വാഹനത്തെ പിന്തുടരുവാൻ നിർദ്ദേശം നൽകുകയും സൈനികൻ പൊലീസ് വാഹനത്തെ പിന്തുടരുകയും ചെയ്തു. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് പട്ടാളക്കാരനെയും കുടുംബത്തെയും കൊണ്ടുപോയത്. ഇതിനിടെ ഒരു പൊലീസുകാരൻ ഇങ്ങനെയും പറഞ്ഞുവച്ചു,'ഈ കാണുന്ന ജനക്കൂട്ടമൊന്നും പൊലീസ് സ്റ്റേഷനിൽ കാണില്ല'. ജനം സംഭവത്തിൽ കൂക്കിവിളിച്ചും പ്രതിഷേധിച്ചും പട്ടാളക്കാരന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഏതായാലും സാമ്പിൾ വെടിക്കെട്ട് ഗംഭീരമായി നടന്നു. ആദ്യം പാറമേക്കാവ് വെടിക്കെട്ടിന് തിരികൊളുത്തി. തൊട്ടുപുറകെ തിരുവമ്പാടിയുടെ വർണ വിസ്മയം. പിന്നെ വർണങ്ങൾ ചൊരിയുന്ന അമിട്ടുകളാണ്. വിലക്ക് നീക്കിയെത്തിയ ഗുണ്ടും കുഴി മിന്നും പൊട്ടി. ഒപ്പം ഫാൻസി ഇനങ്ങളും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സാമ്പിൾ വെടിക്കെട്ടിനും ഒരുക്കിയിരിക്കുന്നത്.

നേരത്തെ പൂരം കാണാനെത്തുന്നവർ ബാഗ് ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബാഗ് ഒഴിവാക്കണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കാൻ മന്ത്രി വി എസ് സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP