Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

ആനയ്ക്കുള്ള പട്ട കണ്ടപ്പോൾ പൊട്ടിത്തെറിച്ചു; കുടമാറ്റത്തിനായി ശ്രീരാമന്റെ കുട കൊണ്ടു വന്ന തിരുവമ്പാടിക്കാരെ കണ്ടപ്പോൾ കലിതുള്ള തടഞ്ഞു! 'എടുത്തോണ്ട് പോടാ പട്ട' എന്ന് പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തം; തൃശൂർ പൂര അട്ടിമറിയിൽ മുഖ്യമന്ത്രി അസന്തുഷ്ടൻ; പരാതികൾ ഗൗരവത്തോടെ എടുത്ത് സർക്കാർ; പൂരപ്രതിസന്ധിയിൽ ദൃശ്യങ്ങളും പുറത്ത്

ആനയ്ക്കുള്ള പട്ട കണ്ടപ്പോൾ പൊട്ടിത്തെറിച്ചു; കുടമാറ്റത്തിനായി ശ്രീരാമന്റെ കുട കൊണ്ടു വന്ന തിരുവമ്പാടിക്കാരെ കണ്ടപ്പോൾ കലിതുള്ള തടഞ്ഞു! 'എടുത്തോണ്ട് പോടാ പട്ട' എന്ന് പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തം; തൃശൂർ പൂര അട്ടിമറിയിൽ മുഖ്യമന്ത്രി അസന്തുഷ്ടൻ; പരാതികൾ ഗൗരവത്തോടെ എടുത്ത് സർക്കാർ; പൂരപ്രതിസന്ധിയിൽ ദൃശ്യങ്ങളും പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തശൂർ: തൃശൂർ പൂരത്തിന് ആനകൾക്ക് കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ തടയുന്ന ദൃശ്യങ്ങൾ പുറത്തു വരുമ്പോൾ വെട്ടിലാകുന്നത് ആഭ്യന്തര വകുപ്പ്. പട്ടയുമായെത്തിയവരോട് കമ്മിഷണർ അങ്കിത് അശോക് കയർക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. 'എടുത്തോണ്ട് പോടാ പട്ട'എന്ന് പറഞ്ഞു കയർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനു പിന്നാലെ കുടമാറ്റത്തിനായി കൊണ്ടു വന്ന കുടകൾ പൊലീസ് തടയുന്നതും ദൃശ്യങ്ങളിലുണ്ട്. കുടമാറ്റത്തിന് മുൻപായി ഗോപുരത്തിനുള്ളിലേക്ക് കുടകൾ കൊണ്ടുവന്നപ്പോഴാണ് തടഞ്ഞത്. പിന്നീട് ഇവരെ അകത്തു പ്രവേശിപ്പിച്ചു. ഇത്തരം പ്രശ്‌നങ്ങളാണ് തൃശൂർ പൂരത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായത്. തൃശൂർ കമ്മീഷണർക്കെതിരെ ദേശക്കാർ ശക്തമായ പ്രതിഷേധത്തിലാണ്.

തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞു. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞത് എന്നാണ് കമ്മീഷണറുടെ വിശദീകരണം. പൂരം പ്രതിസന്ധിയിൽ അന്വേഷണം വേണമെന്ന് മൂന്ന് മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ തൃശൂർ പൂരം സംബന്ധിച്ച പരാതികൾ ഗൗരവമായി കാണുന്നുവെന്നും ഡിജിപിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെച്ചൊല്ലി തൃശൂർ പൂരത്തിനിടെയുണ്ടായ പ്രതിസന്ധിയെ കുറിച്ച് ലഭിച്ച പരാതികളിൽ അന്വേഷണം നടത്താാണ് ഡിജിപിക്ക് നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ട് പരാതികളാണ് എത്തിയതെന്നും ഇതിൽ അന്വേഷണം നടത്താനായി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം ഗൗരതരമായി കാണുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

''തശൂർ പൂരം സംബന്ധിച്ച് നേരത്തെ ഒന്നുരണ്ട് ഘട്ടങ്ങളിൽ ഇടപെടാൻ തനിക്ക് അവസരം ലഭിച്ചിരുന്നു. അന്ന് തിരഞ്ഞെടുപ്പ് സമയമല്ല, തിരഞ്ഞെടുപ്പ് സമയത്ത് സർക്കാരിന് ഇടപെടുന്നതിന് പരമിധിയുണ്ട്. അന്ന് ഇടപെട്ട് നല്ല ഫലം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എത്തയപ്പോൾ ദേവസ്വം ഭാരവാഹികൾ വന്നു കണ്ടിരുന്നു. പൂരദിവസം അവിടെ എത്താൻ ക്ഷണിച്ചിരുന്നു. അന്ന് കോഴിക്കോട് പോകുന്നതിനാൽ വരാൻ പറ്റില്ലെന്ന് പറഞ്ഞു. നല്ല രീതിയിലാണ് സർക്കാർ ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ട് പരാതികളാണ് എത്തിയതെന്നും ഇതിൽ അന്വേഷണം നടത്താനായി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്

ഈ പറയുന്ന ദിവസം എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ഗൗരവമായ പരാതി അതുമായി ബന്ധപ്പെട്ട് ഉന്നയിച്ചിട്ടുണ്ട്. അതിലൊന്ന് ദേവസ്വം ഉന്നയിച്ച പരാതിയാണ്. മാധ്യമപ്രവർത്തകരുടെ നേരെ ശരിയല്ലാത്ത നില സ്വീകരിച്ചു എന്നൊരു പരാതിയുമുണ്ട്. അത്തരം പരാതികളെ പറ്റി ഡിജിപിയോട് കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഗൗരവമായി തന്നെയാണ് വിഷയത്തെ കാണുന്നത്. അന്വേഷണം നടക്കട്ടേ, തുടർന്ന് എന്താണോ വേണ്ടത് ആ നടപടികൾ സ്വീകരിക്കും'', മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പൂരപ്പറമ്പിൽ ജനങ്ങളെ ശത്രുവായി കണ്ട തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് എതിരെ അന്വേഷണം വേണമെന്നാണ് സിപിഎമ്മും എൽഡിഎഫും ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ മന്ത്രിമാർക്ക് വിഷയത്തിൽ ഇടപെടാൻ പരിമിതികളുണ്ടായെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. വിഷയത്തിൽ ആർഎസ്എസ്-ബിജെപി ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയിറക്കിയിരുന്നു.

വെള്ളിയാഴ്ച അർധരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആൾവരവിനും തടസ്സമാകുംവിധം റോഡ് തടഞ്ഞപ്പോൾ പൂരം ചടങ്ങുമാത്രമാക്കാൻ ദേവസ്വം തീരുമാനിക്കുകയായിരുന്നു. അങ്കിത് അശോകിന്റെ നേതൃത്വത്തിൽ വെടിക്കെട്ടു സ്ഥലത്തുനിന്ന് ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തർക്കത്തിനിടയാക്കി. അങ്ങനെ രാത്രി വെടിക്കെട്ടും നടക്കാതെ പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP