Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പങ്കെടുക്കാൻ അനുവദിക്കില്ല; എല്ലാ ആനകളുടേയും ഫിറ്റ്‌നസ് 15ന് മുമ്പ് കിട്ടണമെന്ന് ഹൈക്കോടതി; പ്രതിഷേധിച്ച് ആന ഉടമ സംഘം; പൂരം നടത്തുന്നതിൽ വൻ പ്രതിസന്ധിയെന്ന് ക്ഷേത്ര കമ്മറ്റികൾ; തൃശൂർ പൂരം ഇത്തവണ നടക്കുമോ? ത്രികോണ ചൂടിനിടെ ചർച്ചയാകാൻ 'തൃശൂർ പൂരവും'

ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പങ്കെടുക്കാൻ അനുവദിക്കില്ല; എല്ലാ ആനകളുടേയും ഫിറ്റ്‌നസ് 15ന് മുമ്പ് കിട്ടണമെന്ന് ഹൈക്കോടതി; പ്രതിഷേധിച്ച് ആന ഉടമ സംഘം; പൂരം നടത്തുന്നതിൽ വൻ പ്രതിസന്ധിയെന്ന് ക്ഷേത്ര കമ്മറ്റികൾ; തൃശൂർ പൂരം ഇത്തവണ നടക്കുമോ? ത്രികോണ ചൂടിനിടെ ചർച്ചയാകാൻ 'തൃശൂർ പൂരവും'

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തൃശൂർ പൂരത്തിലും വിവാദത്തിലും. തൃശൂർ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന കാര്യത്തിൽ തീരുമാനം 17 ന്. ഹൈക്കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. പൂരത്തിന് എഴുന്നള്ളിക്കുന്ന മുഴുവൻ ആനകളുടെയും പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. 15ന് മുമ്പ് സമർപ്പിക്കാനാണ് നിർദ്ദേശം ഈ സാഹചര്യത്തിൽ തൃശൂർ പൂരം നടക്കില്ലെന്നാണ് ക്ഷേത്ര അധികൃതരുടെ നിലപാട്. 15ന് മുമ്പ് മുഴുവൻ ആനകളുടേയും ഫിറ്റ്‌നസ് നൽകുക അസാധ്യമാണെന്നാണ് അവരുടെ നിലപാട്.

ലോക്‌സഭയിലേക്ക് തൃശൂരിൽ അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. വിശ്വാസങ്ങൾ ചർച്ചായാക്കി വോട്ട് നേടുകായണ് ബിജെപിയുടെ ലക്ഷ്യം. പലപ്പോഴും തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ബിജെപി ഏറ്റെടുക്കുകയും ചെയ്തു. കോൺഗ്രസിനായി കെ മുരളീധരനും സിപിഐയ്ക്കായി വി എസ് സുനിൽകുമാർ. എല്ലാവരും പൂരപ്രേമികൾ. ഇതിനിടെയാണ് പൂരത്തിനെ തന്നെ ആശങ്കയിലാക്കുന്ന സൂചനകൾ പുറത്തു വരുന്നത്. വനംവകുപ്പിന്റെ നിർദ്ദേശം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നുവെന്നാണ് സൂചന.

വനം വകുപ്പിനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. പതിനാറാം തീയതി റിപ്പോർട്ട് സമർപ്പിക്കണം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ആനകളെല്ലാം കേരളത്തിന്റെ പല ഭാഗത്താണുള്ളത്. ഈ സാഹചര്യത്തിൽ എങ്ങനെ ഫിറ്റ്‌നസ് നൽകുമെന്ന ചോദ്യമാണ് ഉയരുന്നത്. തൃശൂരിൽ തന്നെ പ്രധാന പൂരങ്ങളെല്ലാം ഈയിടെ നടന്നിരുന്നു. ഇതെല്ലാം ഈ മാനദണ്ഡങ്ങളില്ലാതെയാണ് നടന്നത്. എന്നാൽ തൃശൂർ പൂരത്തിന് മാനദണ്ഡം വരുന്നു.

ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. പൂരത്തിന് കൊടിയേറാനിരിക്കെയാണ് കോടതിയുടെ നിർദ്ദേശം പുറത്തുവരുന്നത്. 19 നാണ് പൂരം നടക്കുക. ഘടക ക്ഷേത്രങ്ങളിലൊന്നായ ലാലൂർ ക്ഷേത്രത്തിൽ രാവിലെ കൊടിയേറ്റ് നടന്നു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളിലും കൊടിയേറും. തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ പൂര എഴുന്നള്ളത്തിനുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പൂരപ്രേമികൾ. ഇതിനിടെയാണ് നിർദ്ദേശം വരുന്നത്. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നിൽ വനംവകുപ്പാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇതെല്ലാം തിരഞ്ഞെടുപ്പിലും ചർച്ചയാകും.

പൂരത്തിന്റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങിയത് തിരഞ്ഞെടുപ്പ് കാലത്താണ്. 50 മീറ്റർ അകലെ ആളു നിൽക്കരുത്.15 ന് മുമ്പ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കുലറിലുള്ളത്. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ലെന്ന് ആന ഉടമ സംഘടന വ്യക്കമാക്കി,. ആന ഉടമകളുടെയും ഉത്സവ സംഘടകരുടെയും അടിയന്തര യോഗം ഉച്ചയ്ക്ക് ഒന്നിന് തൃശൂരിൽ ചേരും. .ആരോഗ്യ പ്രശ്‌നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നാണ് കോടതി നിലപാട്.

കേരളത്തിലെ ആനപ്രേമികളുടെ ഹീറോയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 13 പേരെ കൊലപ്പെടുത്തിയെങ്കിലും നിരവധി ആരാധകരാണ് തെച്ചിക്കോടിനുള്ളത്. ഈ സാഹചര്യത്തിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിൽ പങ്കെടുപ്പിക്കുന്നതിൽ പരിശോധന നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP