Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛന് രോഗം കിട്ടിയത് മെഡിക്കൽ റെപ്രസന്റേറ്റീവായ മകനിൽ നിന്ന്; മരിച്ച മെഡിക്കൽ സ്റ്റോർ ഉടമയും സൂപ്പർ സ്രെഡിന് കാരണമായി; എസ് ഐയ്ക്ക് രോഗമെത്തിയത് ആശങ്ക കൂട്ടുന്നു; പ്രതിഷേധങ്ങൾക്ക് അയവു വരുത്താൻ നിയന്ത്രങ്ങളിൽ ഇളവ് നൽകി ട്രിപ്പിൾ ലോക് ഡൗൺ; പൂന്തുറയിൽ ദ്രുത കർമ്മ സേനയെ ഇറക്കി ജാഗ്രത കൂട്ടൽ; തിരുവനന്തപുരത്ത് അടുത്ത ആഴ്ചയും ലോക് ഡൗൺ തുടരും; തലസ്ഥാനത്തെ തീര മേഖലയെ കോവിഡ് ബാധിക്കുമ്പോൾ

അച്ഛന് രോഗം കിട്ടിയത് മെഡിക്കൽ റെപ്രസന്റേറ്റീവായ മകനിൽ നിന്ന്; മരിച്ച മെഡിക്കൽ സ്റ്റോർ ഉടമയും സൂപ്പർ സ്രെഡിന് കാരണമായി; എസ് ഐയ്ക്ക് രോഗമെത്തിയത് ആശങ്ക കൂട്ടുന്നു; പ്രതിഷേധങ്ങൾക്ക് അയവു വരുത്താൻ നിയന്ത്രങ്ങളിൽ ഇളവ് നൽകി ട്രിപ്പിൾ ലോക് ഡൗൺ; പൂന്തുറയിൽ ദ്രുത കർമ്മ സേനയെ ഇറക്കി ജാഗ്രത കൂട്ടൽ; തിരുവനന്തപുരത്ത് അടുത്ത ആഴ്ചയും ലോക് ഡൗൺ തുടരും; തലസ്ഥാനത്തെ തീര മേഖലയെ കോവിഡ് ബാധിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനമുണ്ടായതിനെത്തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പൂന്തുറയിൽ നാട്ടുകാർ ലോക്ഡൗൺ ലംഘിച്ച് കൂട്ടത്തോടെ പുറത്തിറങ്ങിയതോടെ സർക്കാരും വിട്ടുവീഴ്ചയ്ക്ക്. പൂന്തുറയിൽ കൂടുതൽ നിയന്ത്രണങ്ങൾ പിൻവലിച്ചു. പൂന്തുറയിൽ രോഗ സംശയമുള്ളവരെ താമസിപ്പിക്കാൻ അവിടെ തന്നെ സംവിധാനം ഒരുക്കും. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷയും ഒരുക്കും. ദ്രുതകർമ സേനയെയാണ് പൂന്തുറയിൽ വിന്യസിച്ചിട്ടുള്ളത്.

അതിഗൗരവതരമായ സാഹചര്യമാണ് പൂന്തുറയിലുള്ളത്. തിരുവനന്തപുരത്തും വൈറസ് പടരുകയാണ്. ഇന്നലെ പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവർത്തകരെ നാട്ടുകാർ തടഞ്ഞുവെന്നാണ് റിപ്പോർട്ട്. മാസ്‌ക് പോലും ധരിക്കാതെ നൂറ് കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. പൂന്തുറയിൽ പരിശോധിച്ച 500 സാമ്പിളുകളിൽ 115 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് കർശന ലോക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ തങ്ങൾക്ക് ജീവിത സാഹചര്യമില്ലെന്ന് കാട്ടിയാണ് ഇവർ പ്രതിഷേധിച്ചത്.

പൂന്തുറയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനായി പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൂന്തുറയിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകൾ പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി തീരപ്രദേശത്ത് പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിൽ ട്രിപ്പിൾ ലോക് ഡൗൺ തുടരും. എന്നാൽ തിരുവനന്തപുരത്ത് മറ്റിടങ്ങളിൽ തിങ്കളാഴ്ച മുതൽ സാധാരണ ലോക് ഡൗൺ മാത്രമായിരിക്കും. ഇതു സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ ഉടൻ മാറ്റും. സർക്കാർ ഓഫീസുകൾ അടഞ്ഞു കിടക്കാൻ തന്നെയാണ് സാധ്യത.

അവശ്യ സാധനങ്ങൾ വാങ്ങാൻ പൊലീസ് തടസ്സപ്പെടുത്തുന്നു എന്നതടക്കം നിരവധി ആരോപണങ്ങൾ ഉന്നയിച്ചാണ് നാട്ടുകാർ തെരുവിലിറങ്ങിയത്. അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. ജനസാന്ദ്രത ഏറിയ പ്രദേശമായതിനാൽ ആളുകൾ ഒരുമിച്ചിറങ്ങുന്ന സാഹചര്യമുണ്ടായി. അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുമ്പോൾ പൊലീസ് ജനങ്ങളെ തിരിച്ച് വീട്ടിലേക്കയക്കുന്ന രീതിയാണുള്ളതെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഇതിനെല്ലാം പൊലീസ് സൗകര്യം ഒരുക്കും. സിവിൽ സപ്ലൈസിന്റെ സഞ്ചരിക്കുന്ന ചന്തയും എത്തും.

പൂന്തുറയിൽ ഒന്നു രണ്ട് തവണ വല്ലാതെ കൂട്ടും കൂടിയപ്പോൾ ആളുകളെ പറഞ്ഞയക്കാൻ പൊലീസ് ശ്രമം നടത്തിയിരുന്നു. തുടർന്നാണ് പൊലീസുമായി ചെറിയ രീതിയിലുള്ള സംഘർഷമുണ്ടായത്. പൂന്തുറയിൽ ഒരു ലക്ഷം മാസ്‌ക് വിതരണം ചെയ്തു എന്ന സർക്കാർ പറയുന്നുണ്ടെങ്കിലും തങ്ങൾക്ക് മാസ്‌ക് ലഭിച്ചില്ലെന്ന് നാട്ടുകാരിലൊരാൾ പറയുന്നു.

പൂന്തുറയ്ക്കടുത്തുള്ള പരുത്തിക്കുഴി സ്വദേശിയായ മീൻവ്യാപാരിക്കാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. കന്യാകുമാരിയിൽനിന്ന് മീൻ എത്തിച്ച് മൊത്തവ്യാപാരം നടത്തുന്ന ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്. ഇത് അതിവേഗം പടരുകായിരുന്നു. പൂന്തുറയിൽ കുട്ടികളടക്കം 26 പേർക്കും പരുത്തിക്കുഴിയിൽ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. പിന്നീട് 600 പേരിൽ നടത്തിയ ടെസ്റ്റിൽ 119 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു

സൂപ്പർ സ്‌പ്രെഡ് മേഖലയായ പൂന്തുറയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിക്കുയും ചെയ്തു. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീൻ (66) ആണു മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറേ നാളായി ചികിത്സയിലായിരുന്നു. മെഡിക്കൽ സ്റ്റോർ ഉടമയായ ഇദ്ദേഹത്തിന്റെ ബന്ധുക്കളും കോവിഡ് ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലാണ്. സെയ്ഫുദീന്റെ മെഡിക്കൽ റെപ്രസന്റേറ്റീവായ മകന് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തലസ്ഥാന നഗരത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ട്രിപ്പിൾ ലോക്ക് ഡൗൺ അതിവ്യാപന മേഖലയിൽ മാത്രവും ലോക്ക് ഡൗൺ തിരുവനന്തപുരം നഗരസഭയിലാകെയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൂന്തുറയിലെ എസ്‌ഐക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റേഷനിലെ ജൂനിയർ എസ്‌ഐയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പരിശോധനയ്ക്കായി സാമ്പിളെടുത്തതിന് ശേഷം ഒരാഴ്ചയോളം അദ്ദേഹത്തിന് ഡ്യൂട്ടിയിൽ തുടരേണ്ടതായി വന്നു. രോ?ഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത പൊലീസുകാരെല്ലാം ക്വാറന്റീനിൽ പോയി. കഴിഞ്ഞ നാലിനാണ് ജൂനിയർ എസ്‌ഐയുടെ ഉൾപ്പെടെ നാൽപ്പതിലേറെ പൊലീസുകാരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്. വെള്ളിയാഴ്ചയാണ് കോവിഡ് പോസിറ്റീവാണെന്ന ഫലം ലഭിക്കുന്നതുവരെ അദ്ദേഹം ഡ്യൂട്ടിയിലുണ്ടായി. തുടർന്ന് രാത്രി പത്തു മണിയോടെ ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. സ്രവമെടുത്ത ശേഷം തുടർച്ചയായി ആറു ദിവസവും ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു.

പരിശോധനാഫലം പോസിറ്റീവായതോടെ ജൂനിയർ എസ്‌ഐയുമായി ഇടപഴകിയ പൊലീസുകാരുൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. 50 പേരാണ് ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. പത്ത് പൊലീസുകാരോടാണ് നിലവിൽ നിരീക്ഷണത്തിൽ പോകാൻ സ്റ്റേഷൻ എസ്‌ഐ നിർദ്ദേശിച്ചിരിക്കുന്നത്. ബാക്കിയുള്ളവർ ഡ്യൂട്ടിയിൽ തുടരുകയാണ്.

കോവിഡ് സ്ഥിരീകരിച്ച ജൂനിയർ എസ്‌ഐ വെള്ളിയാഴ്ച കുമരിച്ചന്ത ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. നഗരത്തിലെ അതിതീവ്ര കണ്ടെയ്ന്മെന്റ് പ്രദേശങ്ങളിൽ ഒന്നാണ് പൂന്തുറ. ഇവിടെ എസ്‌ഐയ്ക്ക് കോവിഡ് പോസിറ്റീവായതോടെ പൊലീസുകാർ ആശങ്കയിലായിരിക്കുകയാണ്. ശനിയാഴ്ച സ്റ്റേഷനിൽ അണുനശീകരണം നടത്തും. കഴിഞ്ഞ ദിവസം പൂന്തുറയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൺട്രോൾ റൂം എസ്‌ഐയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരത്ത് ജോലി ഭാരം കൂടുന്ന സാഹചര്യത്തിൽ സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ പോലും നിർബന്ധിച്ച് ഡ്യൂട്ടിക്ക് കയറ്റുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. എആർ ക്യാമ്പിൽ ജോലി ചെയ്യുന്ന പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇയാൾക്കൊപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിൽ പോകാൻ അനുവദിച്ചില്ലെന്നായിരുന്നു പരാതി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP