Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൂന്തുറയിൽ ആനയാണ് ചേനയാണ് എന്നാണ് വാർത്താ സമ്മേളനത്തിൽ പറയുന്നത്; യാഥാർത്ഥ്യങ്ങൾ മുഖ്യമന്ത്രി പറയുന്നില്ല; തീരമേഖലയിൽ ആർക്കും ഒരു പ്രശ്‌നവുമില്ല; പിടിച്ചു കൊണ്ടു പോയി ക്വാറന്റൈനിൽ ഇടുന്നവർക്ക് ഭക്ഷണം പോലുമില്ല.....; കട തുറക്കാതിരുന്നാൽ അവശ്യ സാധനം എവിടെ നിന്ന് വാങ്ങും; ഒന്നും ആർക്കും കിട്ടുന്നില്ല; പൂന്തുറയിലെ തീരമേഖലയിൽ സംഘർഷം; ലോക്ഡൗൺ ലംഘിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പ്രതിഷേധത്തിൽ; എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസ്; പൂന്തുറയിൽ വമ്പൻ പ്രതിസന്ധി

പൂന്തുറയിൽ ആനയാണ് ചേനയാണ് എന്നാണ് വാർത്താ സമ്മേളനത്തിൽ പറയുന്നത്; യാഥാർത്ഥ്യങ്ങൾ മുഖ്യമന്ത്രി പറയുന്നില്ല; തീരമേഖലയിൽ ആർക്കും ഒരു പ്രശ്‌നവുമില്ല; പിടിച്ചു കൊണ്ടു പോയി ക്വാറന്റൈനിൽ ഇടുന്നവർക്ക് ഭക്ഷണം പോലുമില്ല.....; കട തുറക്കാതിരുന്നാൽ അവശ്യ സാധനം എവിടെ നിന്ന് വാങ്ങും; ഒന്നും ആർക്കും കിട്ടുന്നില്ല; പൂന്തുറയിലെ തീരമേഖലയിൽ സംഘർഷം; ലോക്ഡൗൺ ലംഘിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പ്രതിഷേധത്തിൽ; എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസ്; പൂന്തുറയിൽ വമ്പൻ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണയിൽ സമൂഹ വ്യാപന ഭീതിയിലുള്ള പൂന്തുറയിൽ ലോക് ഡൗൺ ലംഘനം. ജീവിത മാർഗ്ഗമെല്ലാം നഷ്ടമായി എന്ന് പറഞ്ഞാണ് പ്രതിഷേധം. അവശ്യസാധനങ്ങൾ പോലും കിട്ടുന്നില്ലെന്നാണ് പരാതി. സർക്കാരിനെതിരെ നൂറു കണക്കിന് ആളുകളാണ് മാസ്‌ക് പോലും ധരിക്കാതെ പ്രതിഷേധത്തിന് ഇറങ്ങുന്നത്. സർക്കാർ പറയുന്നത് പോലെയുള്ള പ്രതിസന്ധി പൂന്തുറയിൽ ഇല്ലെന്നാണ് അവർ പറയുന്നത്. പൊലീസ് പരമാവധി സംയമനം പാലിക്കുകയാണ്.

പൂന്തറയിൽ ആനയാണ് ചേനയാണ് എന്നാണ് വാർത്താ സമ്മേളനത്തിൽ പറയുന്നത്. യാഥാർത്ഥ്യങ്ങൾ മുഖ്യമന്ത്രി പറയുന്നില്ല. തീരമേഖലയിൽ ആർക്കും ഒരു പ്രശ്‌നവുമില്ല. പിടിച്ചു കൊണ്ടു പോയി ക്വാറന്റൈനിൽ ഇടുന്നവർക്ക് ഭക്ഷണം പോലുമില്ല. കട തുറക്കാതിരുന്നാൽ അവശ്യ സാധനം എവിടെ നിന്ന് വാങ്ങും. ഒന്നും ആർക്കും കിട്ടുന്നില്ലെന്നാണ് പൂന്തുറക്കാരുടെ പരാതി. വലിയൊരു സംഘം പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നു. തീര മേഖലയുടെ സമീപ പ്രദേശത്തിലാണ് കൊറോണ വ്യാപനം. അതിന് തീരമേഖലയിലുള്ളവരെ പാടു പെടുത്തുന്നുവെന്നാണ് അവരുടെ ആരോപണം. ഇതിലാണ് പ്രതിഷേധം.

പൂന്തുറ സമൂഹ വ്യാപന ഭീഷണിയിലാണ്. ഇന്നലെ ഈ മേഖയിലെ 80ലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ തീരത്ത് പ്രശ്‌നമില്ലെന്നാണ് ലോക്ഡൗൺ ലംഘിക്കുന്നവരുടെ നിലപാട്. പരിശോധനയ്ക്ക് എത്തിയ ആരോഗ്യ പ്രവർത്തകരേയും മടക്കി അയച്ചു. പൊലീസുമായി നേർക്കു നേർ നിൽക്കുകയാണ് നാട്ടുകാർ. ചെറിയൊരു പ്രശ്‌നം പോലും സംഘർഷത്തിന് വഴിവയ്ക്കുന്ന സ്ഥലമാണ് പൂന്തുറ. അതുകൊണ്ട് തന്നെ കരുതലോടെയാണ് പൊലീസ് ഇടപെടൽ.

പൂന്തുറയിൽ രോഗം പടർന്നത് ഇതരസംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. തമിഴ്‌നാട്ടിൽ വളരെയധികം വൈറസ് ബാധയുണ്ട്. നിരവധിപ്പേരാണ് വ്യാപാരത്തിനായി കേരളത്തിലേക്ക് എത്തുന്നത്. രോഗം പടർന്നുപിടിച്ച മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവരോട് ഇടപെടുന്നതിൽ ശ്രദ്ധവേണം. കുമരിചന്ത, പൂന്തുറ എന്നിവിടങ്ങളിലുണ്ടായ കോവിഡ് ക്ലസ്റ്ററുകളാണ് തലസ്ഥാനത്ത് സ്ഥിതി ഇത്രയും വഷളാക്കിയത്. പൂന്തുറയിൽ പ്രായമായവർക്ക് സുരക്ഷിത കേന്ദ്രമൊരുക്കാൻ ആലോചനയുണ്ട്. മാസ്‌കും സാമൂഹിക അകലവും പാലിച്ചാൽ രോഗവ്യാപനം പരമാവധി കുറയ്ക്കാനാകും. കഴിഞ്ഞ 28 ദിവസങ്ങൾക്കുള്ളിലാണ് തിരുവനന്തപുരത്തെ 251 കേസുകളും ഉണ്ടായിട്ടുള്ളത്. ഇതു പ്രാദേശിക വ്യാപനത്തന്റെ ഫലമാണ്. ഒരാളിൽനിന്ന് ഒരുപാടു പേരിലേക്ക് രോഗം പടരുന്നു. പരമാവധി വീടുകളിൽ കഴിയണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതാണ് പൂന്തുറക്കാർ ലംഘിക്കുന്നത്.

സൂപ്പർ സ്‌പ്രെഡുണ്ടായ പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്‌കരമാണ്. കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും രോഗവ്യാപനമുണ്ടായോ എന്നതാണ് ആശങ്കയും സജീവമാണ്. വരാനിരിക്കുന്ന രണ്ടാഴ്ച നിർണായകമാണെന്നാണ് വിലയിരുത്തൽ. അതിനിടെയാണ് ലോക് ഡൗൺ ലംഘനം. രോ?ഗവ്യാപനം രൂക്ഷമായാൽ പൂന്തുറയിലും ന?ഗരത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ നീളും. പൂന്തുറ മേഖലയിൽ ഇന്നലെ രോഗമുണ്ടായവരിൽ 12 പേർ മത്സ്യത്തൊഴിലാളികളും വിൽപ്പനക്കാരുമാണ്. തിരക്കേറിയ മാർക്കറ്റിലെത്തി പൂന്തുറയ്ക്ക് പുറത്തുള്ളവരും മീൻ വാങ്ങിയിട്ടുണ്ട്.

വിൽപ്പനയ്ക്കായി പലരും മത്സ്യം പുറത്തേക്ക് കൊണ്ടു പോയിട്ടുമുണ്ട്. ഇത് ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ വ്യാപനത്തിന് വഴിയൊരുക്കുമോയെന്നതാണ് ആശങ്ക. ഈ സമ്പർക്ക പട്ടിക കണ്ടെത്താനാണ് തീവ്രശ്രമം നടക്കുന്നത്. പ്രതിദിനം 500 ആന്റിജൻ ടെസ്റ്റുകൾ പൂന്തുറ മേഖലയിൽ മാത്രം നടത്തുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ ആദ്യം മാറ്റമുണ്ടാകുന്നതും പൂന്തുറയിലാകും. നിരവധി പേരിലേക്ക് രോഗം പകരുമെന്ന് കണക്കാക്കിയിരിക്കെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുന്നില്ല. ലക്ഷണമില്ലാത്തവരെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്കാണ് മാറ്റുന്നത്. ഇവിടെ സൗകര്യങ്ങൾ കുറവാണെന്നാണ് പൂന്തുറക്കാരുടെ പരാതി.

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ ട്രിപ്പിൾ ലോക്ക് ഡൗൺ ആണ് പൂന്തുറയിൽ നടപ്പിലാക്കുന്നത്. കമാൻഡോകളും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 500 പേരെയാണ് പൂന്തുറയിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കർശനമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP