Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിദ്ധാർത്ഥനെ പീഡിപ്പിച്ചത് സർവ്വകലാശാല അധികൃതരുടെ അറിവോടെ; കോളേജ് ഹോസ്റ്റലുകൾ എസ് എഫ് ഐ ഹെഡ് കോർട്ടേഴുകളാക്കുന്നു; പൂക്കോട്ട് എസ് എഫ് ഐ - പോപ്പുലർ ഫ്രണ്ട് കൂട്ടുകെട്ട്; സിദ്ധാർത്ഥന്റേതു കൊലപാതകമെന്ന് പറഞ്ഞ് ഗവർണർ; വിസിയെ സസ്‌പെന്റ് ചെയത രാജ്ഭവൻ ഡീനിനേയും പുറത്താക്കും

സിദ്ധാർത്ഥനെ പീഡിപ്പിച്ചത് സർവ്വകലാശാല അധികൃതരുടെ അറിവോടെ; കോളേജ് ഹോസ്റ്റലുകൾ എസ് എഫ് ഐ ഹെഡ് കോർട്ടേഴുകളാക്കുന്നു; പൂക്കോട്ട് എസ് എഫ് ഐ - പോപ്പുലർ ഫ്രണ്ട് കൂട്ടുകെട്ട്; സിദ്ധാർത്ഥന്റേതു കൊലപാതകമെന്ന് പറഞ്ഞ് ഗവർണർ; വിസിയെ സസ്‌പെന്റ് ചെയത രാജ്ഭവൻ ഡീനിനേയും പുറത്താക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസ് വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിക്കുന്നത് കുടുംബം ഉയർത്തിയ ആരോപണങ്ങൾ സാധൂകരിക്കും വാദങ്ങൾ. വിസിയായ പ്രഫ. എം.ആർ. ശശീന്ദ്രനാഥിനതിരെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. ഇതു സംബന്ധിച്ച് രാജ്ഭവൻ ഉത്തരവ് പുറപ്പെടുവിച്ചു. അതീവ ഗൗരവ ആരോപണങ്ങളാണ് എസ് എഫ് ഐയ്‌ക്കെതിരെ ഗവർണ്ണർ ഉയർത്തുന്നത്. സംസ്ഥാന സർക്കാരിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കുന്നതാണ് ഗവർണറുടെ നടപടി. ലോക്‌സഭാ തിരിഞ്ഞെടുപ്പ് അടുത്ത കാലത്ത് ഈ വിഷയത്തിൽ ജനവികാരം മാനിക്കാതെ പ്രതികരിക്കാൻ സർക്കാരിനോ സിപിഎമ്മിനോ പരസ്യമായി കഴിയില്ല. ഇത് മനസ്സിലാക്കിയാണ് രാജ്ഭവന്റെ ഇടപെടൽ.

സർവകലാശാല ക്യാംപസിൽ എസ്എഫ്‌ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും ഇരയായ രണ്ടാംവർഷ ബിരുദവിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. എന്നാൽ ഇതൊരു തൂങ്ങി മരണമല്ലെന്നും കൊലപാതകമാണെന്നും ഗവർണർ പറയുന്നു. സിദ്ധാർഥൻ നേരിട്ട അതിക്രമം തടയുന്നതിൽ സർവകലാശാല വിസിക്ക് വൻ വീഴ്ചയുണ്ടായതായി ഗവർണർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സസ്‌പെൻഷൻ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ ഹൈക്കോടതിക്ക് കത്ത് നൽകി. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ജുഡീഷ്യൽ അന്വേഷണം എത്തിയാൽ രാഷ്ട്രീയ സമ്മർദ്ദമില്ലാത്ത അന്വേഷണം സാധ്യമാകുമെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്ഡ.

സിദ്ധാർഥന്റേതുകൊലപാതകമാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു. ക്യാംപസിൽ എസ്എഫ്ഐ പിഎഫ്‌ഐ കൂട്ടുകെട്ടാണുള്ളത്. എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്‌ഐ ഓഫിസാക്കുന്നെന്നും ഗവർണർ ആരോപിച്ചു. സർക്കാർ നടപടി എടുക്കാതിരിക്കെ ആണ് ഗവർണറുടെ ഇടപെടൽ. മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സർവകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവർണർ പറഞ്ഞു. കോളേജ് ഹോസ്റ്റലുകൾ എസ്എഫ്‌ഐ ഹെഡ് കോർട്ടേഴ്‌സുകൾ ആക്കി മാറ്റുകയാണ്. എസ്എഫ്‌ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.

സിദ്ധാർത്ഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ഗവർണർ വിശദീകരിച്ചു. സിദ്ധാർഥന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നൽകിയതായി ഗവർണർ വ്യക്തമാക്കി. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഹൈക്കോടതിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവർണർ അറിയിച്ചു.

സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചത് സർവകലാശാല അധികൃതരുടെ ഭാഗത്ത് നിന്നാണ്. മരിച്ച ശേഷം ഒരു ചാൻസലർ കൂടിയായ തനിക്ക് റിപ്പോർട്ട് നൽകാൻ പോലും സർവകലാശാല തയ്യാറായില്ല. ഇന്നലെ മാത്രമാണ് റിപ്പോർട്ട് ലഭിച്ചതെന്നും ഗവർണർ ആരോപിച്ചു. ഇത് റാഗിങ് അല്ല. ഇതുകൊലപാതകമാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഭക്ഷണം ഒന്നും കഴിക്കാതെ സിദ്ധാർഥിന്റെ വയർ ഒഴിഞ്ഞനിലയിലായിരുന്നു. സിദ്ധാർഥിനെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അവർ അനുവദിച്ചില്ല. 24 മണിക്കൂറിലധികം നേരമാണ് ഇത്തരത്തിൽ ഭക്ഷണം നിഷേധിച്ചത്. ഇതെങ്ങനെയാണ് ക്യാമ്പസിൽ സംഭവിക്കുന്നതെന്നും ഗവർണർ ചോദിച്ചു.

സർവകലാശാല ക്യാമ്പസിൽ എങ്ങനെയാണ് ഇത്തരമൊരു കിരാത സംഭവം ഉണ്ടാവുന്നത്? സർവകലാശാല അധികൃതർ ആരും ഇത് ശ്രദ്ധിക്കുക പോലും ചെയ്തില്ല. ഇതിൽ ദുരൂഹത ഉണ്ട്. എല്ലാ സർവകലാശാലയിലും ഒരു ഹോസ്റ്റൽ എസ്എഫ്ഐ അവരുടെ ഹെഡ് ക്വർട്ടേഴ്സ് ആയി മാറ്റിയിരിക്കുകയാണ്. ക്യാമ്പസുകളിൽ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ട് ഉണ്ട്. ഇത് താൻ മുൻപും പറഞ്ഞിട്ടുണ്ട്. പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലും ഈ കൂട്ടുകെട്ട് ഉള്ളതായും ഗവർണർ ആരോപിച്ചു. സംഭവത്തിൽ പൊലീസുകാരെ മുഴുവനായി കുറ്റം പറയുന്നില്ല. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിൽ ഒന്നാണ് കേരളത്തിലുള്ളത്. എന്നാൽ ഭരിക്കുന്ന പാർട്ടി അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. സർവകലാശാല അധികൃതരുടെ ഭാഗത്താണ് ഗുരുതര തെറ്റ് സംഭവിച്ചതെന്നും ഗവർണർ പറഞ്ഞു. റാഗിങ് നടന്ന് മൂന്ന് ദിവസം കഴിഞ്ഞും അധികൃതർ ആരും അറിഞ്ഞില്ലേ? സംഭവം നടന്നശേഷം ചാൻസലറെ അറിയിക്കാൻ പോലും അധികൃതർ തയ്യാറായില്ല.ഇന്നലെ മാത്രമാണ് ഇത് ചെയ്തതെന്നും ഗവർണർ പറഞ്ഞു.

അതിനിടെ, പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപ്രതികൾ കൂടി പിടിയിലായി. സിദ്ധാർഥനെ ക്രൂരമായി മർദിച്ചവരിൽ പ്രധാനിയായ സിൻജോ ജോൺസൺ, കാശിനാഥൻ എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസിൽ ഉൾപ്പെട്ടവരാണ് ഇരുവരും. സിൻജോ ജോൺസണെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതിയായ കാശിനാഥൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. സിദ്ധാർഥനെ ആൾക്കൂട്ടവിചാരണ ചെയ്തതിലും മൂന്നുദിവസം ക്രൂരമായി മർദിച്ചതിലും പ്രധാനിയായിരുന്നു സിൻജോ ജോൺസൺ.

സിൻജോയാണ് സിദ്ധാർഥനെ ഏറ്റവും കൂടുതൽ മർദിച്ചതെന്ന് സിദ്ധാർഥന്റെ കുടുംബവും പരാതിയിൽ ഉന്നയിച്ചിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ 'തല പോകുമെന്ന്' ഹോസ്റ്റലിലെ മറ്റ് അന്തേവാസികളെ ഭീഷണിപ്പെടുത്തിയതും സിൻജോയായിരുന്നു. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 13 പ്രതികളാണ് പിടിയിലായത്. കേസിൽ ആകെ 18 പ്രതികളാണുള്ളത്. ഇനി അഞ്ചുപേർ കൂടി പിടിയിലാകാനുണ്ട്. കേസിൽ ഉൾപ്പെട്ട എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, കോളേജ് യൂണിയൻ പ്രസിഡന്റ് അരുൺ തുടങ്ങിയവർ കഴിഞ്ഞദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു. കേസിൽ ആദ്യം അറസ്റ്റിലായ ആറു പ്രതികളുടെയും ജാമ്യാപേക്ഷ വെള്ളിയാഴ്ച കല്പറ്റ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) കോടതി തള്ളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP