Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

ആന്റി റാംഗിഗ് സമിതി നടപടി എടുത്ത സീനിയർ ബാച്ചിലെ 2 പേരുൾപ്പെടെ 33 വിദ്യാർത്ഥികളെ വിസി തിരിച്ചെടുത്തു; അതും സർവ്വകലാശാല ലോ ഓഫീസറിൽ നിന്നും വിശദീകരണം ചോദിക്കാതെ; പൂക്കോട് അട്ടിമറി തുടരുന്നു; പെൺകുറ്റവാളികളെ കോളേജ് മാറ്റിച്ച് രക്ഷിച്ചെടുക്കാനും കുതന്ത്രം; സിദ്ധാർത്ഥനെ കൊന്നവർക്കെല്ലാം 'മൃഗചികിൽസാ' അവസരം കിട്ടിയേക്കും

ആന്റി റാംഗിഗ് സമിതി നടപടി എടുത്ത സീനിയർ ബാച്ചിലെ 2 പേരുൾപ്പെടെ 33 വിദ്യാർത്ഥികളെ വിസി തിരിച്ചെടുത്തു; അതും സർവ്വകലാശാല ലോ ഓഫീസറിൽ നിന്നും വിശദീകരണം ചോദിക്കാതെ; പൂക്കോട് അട്ടിമറി തുടരുന്നു; പെൺകുറ്റവാളികളെ കോളേജ് മാറ്റിച്ച് രക്ഷിച്ചെടുക്കാനും കുതന്ത്രം; സിദ്ധാർത്ഥനെ കൊന്നവർക്കെല്ലാം 'മൃഗചികിൽസാ' അവസരം കിട്ടിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: പൂക്കോട് വെറ്റിനറി കോളേജിൽ നടക്കുന്നതെല്ലാം അട്ടിമറി തന്നെ. ജെ.എസ്.സിദ്ധാർഥനെതിരായ ക്രൂര റാഗിങ്ങിലും ആൾക്കൂട്ട വിചാരണയിലും പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് അധികൃതർ വിദ്യാർത്ഥികൾക്ക് എതിരെയെടുത്ത നടപടി വിസി നിയമോപദേശം തേടാതെ റദ്ദാക്കി. ഇതോടെ കൊന്നവർക്കെല്ലാം തുടർപഠനത്തിന് അവസരമൊരുങ്ങും.

സർവകലാശാലയുടെ ലോ ഓഫിസറിൽനിന്നു നിയമോപദേശം തേടിയ ശേഷമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ. എന്നാൽ, സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരായ വിദ്യാർത്ഥികളെ സംരക്ഷിക്കാനാണു ധൃതിപിടിച്ചുള്ള തീരുമാനം. സിദ്ധാർത്ഥനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത പെൺകുട്ടിക്കിതിരെ ഒരു നടപടിയും എടുത്തില്ല. ഈ പെൺകുട്ടിയെ സഹായിച്ച സഹപാഠിയായ പെൺകുട്ടിക്കെതിരേയും നടപടികളൊന്നുമില്ല. ഒരു പെൺകുട്ടിയുടെ മുന്നിൽ വച്ചാണ് സിദ്ധാർത്ഥനെ ക്രൂര മർദ്ദനത്തിന് കുന്നിൽ മുകളിൽ വിധേയമാക്കിയത് എന്നും റിപ്പോർട്ടുണ്ട്. ഈ പെൺകുട്ടിക്കെതിരേയും നടപടിയില്ല. ഇതിനിടെയാണ് 33 പേരെ തിരിച്ചെടുക്കുന്നത്.

അതിനിടെ വിവാദത്തിലായ പെൺകുട്ടികളെ പൂക്കോട് നിന്നും മാറ്റി മറ്റൊരു വെറ്റിനറി കോളേജിൽ പഠനാവസരം നൽകുന്നതിനും ആലോചനയുണ്ട്. ഈ കുട്ടികൾക്ക് ഭരണത്തിലുള്ള സ്വാധീനമാണ് ഇതിന് കാരണം. ഇതോടൊപ്പം സിദ്ധാർത്ഥന്റെ മരണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ചിലരും ഇങ്ങനെ കോളേജ് മാറി പഠനം പൂർത്തിയാക്കി മൃഗ ചികിൽസയ്ക്ക് ഇറങ്ങാനാണ് തയ്യാറെടുക്കുന്നത്. സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കാൻ സിബിഐ ഇനിയും എത്തിയിട്ടില്ല. അന്വേഷണം കൈമാറിയ ഉത്തരവ് സിബിഐയ്ക്ക ഇനിയും കൊടുത്തിട്ടില്ലെന്നാണ് സിദ്ധാർത്ഥന്റെ കുടുംബം ആരോപിക്കുന്നത്. ഇതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.

സിദ്ധാർഥനെതിരായ ആൾക്കൂട്ട വിചാരണയിൽ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരിൽനിന്നു മറച്ചുവയ്ക്കുകയോ ചെയ്ത വിദ്യാർത്ഥികൾക്ക് എതിരെയാണ് ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആന്റി റാഗിങ് കമ്മിറ്റി നടപടിയെടുത്തത്. 31 പേരെ കോളജിൽനിന്നു പുറത്താക്കുകയും ഹോസ്റ്റലിൽ ഉണ്ടായിരുന്ന 90 പേരെ 7 ദിവസത്തേക്കു സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. സസ്‌പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിൽ സീനിയർ ബാച്ചിലെ 2 പേരുൾപ്പെടെ 33 വിദ്യാർത്ഥികളെ വിസി തിരിച്ചെടുത്തു.

ബഹുഭൂരിപക്ഷം പേർക്കും സംഭവത്തിൽ നേരിട്ടു പങ്കില്ലെങ്കിലും കുറച്ചുപേർക്കു മാത്രമായി ശിക്ഷ ഇളവുചെയ്തതിൽ രാഷ്ട്രീയ സ്വാധീനവും സ്വജനപക്ഷപാതവും ഉണ്ടായെന്നാണ് ആരോപണം. വിസിക്കു കിട്ടിയ അപ്പീൽ ലോ ഓഫിസർക്ക് നൽകാതെ സർവകലാശാല ലീഗൽ സെല്ലിൽത്തന്നെ തീർപ്പാക്കുകയായിരുന്നു. ആന്റി റാഗിങ് കമ്മിറ്റി അന്തിമ റിപ്പോർട്ട് നൽകുന്നതിനു മുൻപേ സർവകലാശാല നൽകിയ ശിക്ഷാ ഇളവ്, നിലവിൽ റിമാൻഡിലുള്ള പ്രതികൾക്കും ഗുണകരമാകും. അവർ ജയിലിൽ നിന്നിറങ്ങിയാലും അപ്പീൽ നൽകും. അപ്പോൾ അവരുടെ സസ്‌പെൻഷനും പിൻവലിക്കും.

'സീനിയർ വിദ്യാർത്ഥികളെ തിരിച്ചെടുത്തതായി അറിവില്ല. ഹോസ്റ്റലിൽ ഒരു രാത്രി മാത്രം ഉണ്ടായിരുന്ന ഒന്നാം വർഷക്കാരെയാണു തിരിച്ചെടുത്തത്. അവർ ഈ സംഭവങ്ങളൊന്നും അറിഞ്ഞിട്ടില്ല. സസ്‌പെൻഷൻ ഉത്തരവ് കുട്ടികൾക്കു കിട്ടിയിരുന്നുമില്ല. അതുകൊണ്ടാണു നിയമോപദേശം തേടാതിരുന്നതെന്ന് വൈസ് ചാൻസലർ ഡോ. പി.സി. ശശീന്ദ്രൻ പറയുന്നു.

നേരത്തെ സംഭവം പുറത്തു കൊണ്ടു വന്ന രണ്ട് കുട്ടികളെ സർവ്വകലാശാല സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ വലിയ ഇരട്ടത്താപ്പ് സിദ്ധാർത്ഥൻ കേസിൽ പൂക്കോട് നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP