Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വില്ലേജ് ഓഫീസർമാർ മദ്യപിച്ച് അഴിഞ്ഞാടിയത് മാവോയിസ്റ്റ് ഭീക്ഷണി നിലനിൽക്കുന്ന അതീവസുരക്ഷാ പ്രദേശത്തെ പൊലീസ് വയർലെസ് സ്റ്റേഷനിൽ; മദ്യസേവയും സത്ക്കാരവും ഒരുക്കിയത് വസ്തു അനധികൃതമായി പതിച്ചു നൽകിയതിന് പ്രത്യുപകാരമായി; ആഘോഷത്തിന്റെ ചെലവെല്ലാം വില്ലേജ് ഓഫീസർമാർക്കായി വഹിച്ചത് പാലക്കാട്ടുകാർ; കൈക്കൂലിക്കാർ എന്ന് പേരുകേട്ട വില്ലേജ് ഓഫീസർമാർക്കെതിരെ നടപടി വൈകിപ്പിക്കുന്നതായി ആക്ഷേപം

വില്ലേജ് ഓഫീസർമാർ മദ്യപിച്ച് അഴിഞ്ഞാടിയത് മാവോയിസ്റ്റ് ഭീക്ഷണി നിലനിൽക്കുന്ന അതീവസുരക്ഷാ പ്രദേശത്തെ പൊലീസ് വയർലെസ് സ്റ്റേഷനിൽ; മദ്യസേവയും സത്ക്കാരവും ഒരുക്കിയത് വസ്തു അനധികൃതമായി പതിച്ചു നൽകിയതിന് പ്രത്യുപകാരമായി; ആഘോഷത്തിന്റെ ചെലവെല്ലാം വില്ലേജ് ഓഫീസർമാർക്കായി വഹിച്ചത് പാലക്കാട്ടുകാർ; കൈക്കൂലിക്കാർ എന്ന് പേരുകേട്ട വില്ലേജ് ഓഫീസർമാർക്കെതിരെ നടപടി വൈകിപ്പിക്കുന്നതായി ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ തിരുവനന്തപുരം പൊന്മുടി ഹില്ലിലെ പൊലീസ് വയർലെസ് റിപ്പീറ്റർ സ്റ്റേഷനിലാണ് പൊലീസ് ഏമാന്മാരുടെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കുമായി ബാർ ആൻഡ് ഹോട്ടൽ പ്രവർത്തിച്ചത് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. മാവോയിസ്റ്റ്, തീവ്രവാദ ഭീക്ഷണികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉടനീളം പൊലീസിന് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുമ്പോഴാണ് ഒരു രാത്രിയും പകലും വയർലെസ് സ്റ്റേഷൻ ബാറായി മാറിയത്.

മൂന്നു പ്രദേശത്തെ വയർലെസ് കമ്മ്യൂണിക്കേഷൻ മുഴുവനായി നിയന്ത്രിക്കുന്ന പ്രദേശമാണ് പൊന്മുടി ഹില്ലിലെ റിപ്പീറ്റർ വയർലെസ് സ്റ്റേഷൻ. അതുകൊണ്ട് തന്നെ ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലെന്നുമാത്രമല്ല കർശന നിരീക്ഷണമുള്ള സ്ഥലം കൂടിയായാണ് ഇവിടം. ഇത്തരത്തിൽ മാവോയിസ്റ്റ് ഭീക്ഷണി നിലനിൽക്കുന്ന സ്റ്റേഷനിൽ പൊലീസുകാരും വില്ലേജ് ഓഫീസർമാരും ചേർന്ന് മദ്യസേവയും അഴിഞ്ഞാട്ടവും നടത്തിയിട്ട് അത് നിസ്സാരവൽക്കരിക്കാനാണ് ചില ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥർ നീക്കം നടത്തുന്നത്.

അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറി മദ്യപിക്കാൻ സൗകര്യം ഒരുക്കിക്കൊടുക്കുകയും കൂടെയിരുന്ന് മദ്യപിക്കുകയും ചെയ്ത രണ്ട് പൊലീസുകാരെ മാത്രം സസ്‌പെന്റ് ചെയ്ത് കമ്യൂണിക്കേഷൻ സെന്ററിന്റെ ചുമതലയുള്ള എസ്സ് ഐമാരെ രക്ഷിക്കാനും ഉന്നതങ്ങളിൽ ഇടപെടൽ സജീവമായിരിക്കുന്നു.സംഭവത്തിൽ ഉൾപ്പെട്ട എസ് ഐമാരായ റെജി, അനിൽകുമാർ എന്നിവർക്കെതിരെ ടെലികമ്മ്യൂണിക്കേഷൻ എസ്‌പി നടപടിക്ക് ശുപാർശ ചെയ്തിട്ടും നടപടി ഉണ്ടായിട്ടില്ല. എന്നാൽ പൊലീസ് ഉദ്ദ്യോഗസ്ഥർ ചെയ്തതിനെക്കാൾ ഗുരുതരമായ കുറ്റം ചെയ്തിരിക്കുന്നത് തിരുവല്ലം വില്ലേജ് ഓഫീസർ മനോജ്, വർക്കല ചെമ്മരുത്തി വില്ലേജ് ഓഫീസർ ജോജോ സത്യദാസ് എന്നിവരാണ്.

അതീവ സുരക്ഷാമേഖലയിൽ അതിക്രമിച്ചുകയറൽ,പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിക്കൽ,അശ്ലീലപദപ്രയോഗങ്ങളിലൂടെ കണ്ടുനിന്നവരെ അപമാനിക്കൽ,സ്ഥലത്തെത്തിയ എസ്സ്പിയുടെ കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തൽ എന്നിങ്ങനെ ഗുരുതരമായ കുറ്റങ്ങൾ ചെയ്ത രണ്ട് വില്ലേജ് ഓഫീസർമാർ ഇപ്പോഴും സെയ്ഫ് സോണിലാണ്. ഇവർക്കെതിരെ വകുപ്പുതല നടപടിയെടുക്കാൻ കളക്ടർ കാലതാമസം വരുത്തുന്നത് ജീവനക്കാരുടെ സംഘനയിൽ തന്നപ്രതിഷേധത്തിനും ആക്ഷേപത്തിനും കാരണമായിട്ടുണ്ട്.നാളെ മജിസ്ട്രറ്റിന്റെ അധികാരം വരെ ലഭിച്ച് പൊതുജനങ്ങൾക്കായി നിയമപരമായി പ്രവർത്തിക്കേണ്ട രണ്ട് റവന്യൂ ഉദ്ദ്യോഗസ്ഥരാണ് സംഭവത്തിലെ താരങ്ങളായ വില്ലേജ് ഓഫീസർമാർ.കഴിഞ്ഞ ദിവസം പൊന്മുടിയിൽ നടന്ന സംഭവത്തിൽ 5 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊതുസ്ഥലത്ത് ഇരുന്നുള്ള മദ്യപാനം എന്ന നിസ്സാരകുറ്റം ചാർജ് ചെയ്ത് അവരെ കൊണ്ട് പെറ്റി അടപ്പിച്ച് ഒഴിവാക്കാനാണ് പൊലീസിന്റെ ശ്രമം.എന്നാൽ സംഭവം വാർത്തയായതോടെ ഡിജിപി വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്.സംഭവത്തിൽ വിശദമായ റിപ്പോർട്ടും ഇതുവരെ പൊലീസ് സ്വീകരിച്ച നടപടിയും സംബന്ധിച്ച റിപ്പോർട്ട് നൽകാനാണ് ഡിജിപിയുടെ നിർദ്ദേശം.രണ്ട് വില്ലേജ് ഓഫീസർമാർക്ക്, അവർ വഴിവിട്ട് ചെയ്തുകൊടുത്ത സഹായത്തിനുള്ള ചെലവ് നടത്താനാണ് പൊന്മുടിയിൽ മദ്യസൽക്കാരം ഒരുക്കിയത്.അറസ്റ്റിലായ വില്ലേജ് ഓഫീസർമാരിൽ ഒരാൾ പാലക്കാട് വർഷങ്ങളായി വില്ലേജ് ഓഫീസർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.വില്ലേജ് ഓഫീസർമാരുടെ പാലക്കാട്ടുള്ള സുഹൃത്തുക്കളായ ഇബ്‌നു, നാസർ, ഉണ്ണിക്കൃഷ്ണൻ എന്നിവരെയും സംഭവത്തിൽ പൊലീസ് അറസ്റ്റ്‌ചെയ്തിരുന്നു.

റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ഉള്ള ഇവരാണ് വില്ലേജ് ഓഫീസർമാർക്കായി ചെലവ് നടത്തിയത് എന്നതും എസ്‌പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കൈക്കൂലിക്കാർ എന്ന് വകുപ്പിൽ തന്നെ അറിയപ്പെടുന്നവരാണ് അറസ്റ്റിലായ രണ്ട് വില്ലേജ് ഓഫീസർമാരെന്നും പറയപ്പെടുന്നു.ഒരു വില്ലേജ് ഓഫീസർ കോൺ്ഗ്രസ്സ് നേതാവുകൂടിയാണ്.വില്ലേജ് ഓഫീസ്ര്മാർക്ക് കൈക്കൂലിയായി പാലക്കാട് നിന്നെത്തിയവർ പണം നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും റവന്യൂ ഉദ്ദ്യോഗസ്ഥർ നീക്കം നടത്തുന്നുണ്ട്. തിരുവനന്തപുരം റൂറൽ,കൊല്ലം സിറ്റി,കൊല്ലം റൂറൽ എന്നിവിടങ്ങളിലെയും പൊലീസിന്റെ സംസ്ഥാനതലത്തിലെയും വയർലെസ് സന്ദേശങ്ങൾ പൊന്മുടി റിപ്പീറ്റർ വയർലെസ് സ്റ്റേഷൻ വഴിയാണ് കടന്നുപോകുന്നത്.

ഈ സ്ഥലത്താണ് പൊലീസ് ആസ്ഥാനത്തെ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥർക്കും അവർ നിർദ്ദേശിക്കുന്നവർക്കും മദ്യപിച്ച് ആഘോഷിക്കാൻ സ്ഥിരം വേദി നൽകാറുള്ളത്.കുടംബമായി പൊന്മുടിയിലെത്തുന്നവരുടെ വാഹനങ്ങൾ പോലും തടഞ്ഞു നിർത്തി മദ്യപിച്ചിട്ടുണ്ടോ,വാഹനത്തിൽ മദ്യം ഉണ്ടോ,വാഹനത്തിൽ ഇരുന്ന് മദ്യപിക്കുന്നോ എന്നിങ്ങനെയുള്ള പരിശോധന നടത്തുന്ന പൊലീസ് ഏമാന്മാരാണ് ഇത്തരം പൊതുശല്യത്തിലും മദ്യപകേന്ദ്രം ഒരുക്കുന്നതിനും ഒത്താശ ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP