Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദുവിരുദ്ധനെന്ന പ്രചാരണവുമായി ബിജെപി ആഞ്ഞടിച്ചപ്പോൾ താൻ ഹനുമാൻ സ്വാമിയുടെ ഭക്തനെന്ന് ടെലിവിഷനിൽ തുറന്നടിച്ചു; ലൈവ് ടെലികാസ്റ്റിൽ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് ഹനുമാൻ ചാലീസാ ചൊല്ലി; കുട്ടിക്കാലം മുതലേ ഹനുമാൻ ഭക്തനെന്നും കെജ്രിവാൾ വെളിപ്പെടുത്തിയപ്പോൾ അല്ല വ്യാജഭക്തനെന്ന് പരിഹസിച്ച് ബിജെപി; ഒടുവിൽ ഡൽഹി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും ആംആദ്മി നേതാവ് പറയുന്നു എല്ലാം ഹനുമാൻ സ്വാമിയുടെ അനുഗ്രഹം

ഹിന്ദുവിരുദ്ധനെന്ന പ്രചാരണവുമായി ബിജെപി ആഞ്ഞടിച്ചപ്പോൾ താൻ ഹനുമാൻ സ്വാമിയുടെ ഭക്തനെന്ന് ടെലിവിഷനിൽ തുറന്നടിച്ചു; ലൈവ് ടെലികാസ്റ്റിൽ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് ഹനുമാൻ ചാലീസാ ചൊല്ലി; കുട്ടിക്കാലം മുതലേ ഹനുമാൻ ഭക്തനെന്നും കെജ്രിവാൾ വെളിപ്പെടുത്തിയപ്പോൾ അല്ല വ്യാജഭക്തനെന്ന് പരിഹസിച്ച് ബിജെപി; ഒടുവിൽ ഡൽഹി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും ആംആദ്മി നേതാവ് പറയുന്നു എല്ലാം ഹനുമാൻ സ്വാമിയുടെ അനുഗ്രഹം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ക്ഷിപ്രപ്രസാദിയും ഭക്തവത്സലനുമാണ് ഹനുമാൻ സ്വാമി. സർവകാര്യ വിജയത്തിനും ആശ്രയിക്കാം സ്വാമിയെ. അതുകൊണ്ടാണോ എന്നറിയില്ല ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആഞ്ജനേയഭക്തനാണ്. ആംആദ്മി പാർട്ടി വീണ്ടും ചരിത്ര വിജയം നേടിയപ്പോൾ അത് ഹനുമാൻ സ്വാമിയുടെ അനുഗ്രഹം എന്നാണ് കെജ്രിവാൾ വിശേഷിപ്പിച്ചത്. നേരത്തെ ഹനുമാൻ ചാലീസാ ടെലിവിഷനിൽ ചൊല്ലിയതിന് ബിജെപി നേതാക്കൾ കെജ്രിവാളിനെ കളിയാക്കിയിരുന്നു. അതുമാത്രമല്ല, വോട്ടെടുപ്പിന് തൊട്ടുതലേന്ന് അദ്ദേഹം ഹനുമാൻ ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു.

ഒരുടെലിവിഷൻ ചാനലിന്റെ ലൈവ് ടെലികാസ്റ്റിനിടെയാണ് കെജ്രിവാൾ താൻ കുട്ടിക്കാലം മുതലേ ഹനുമാൻ ഭക്തനാണെന്ന് വെളിപ്പെടുത്തിയത്. ആദ്യം ഒന്നുമടിച്ചെങ്കിലും താൻ ഒരു നല്ല ഗായകൻ അല്ലെന്ന് മുൻകൂർ ജാമ്യം എടുത്തുകൊടുത്ത് ഹനുമാൻ ചാലീസാ ജനമധ്യത്തിൽ ചൊല്ലുകയും ചെയ്തു. വരികൾ തനിക്ക് മന: പാഠമാണെങ്കിലും നല്ല പാട്ടുകാരൻ അല്ലാത്തതുകൊണ്ട് നാണമാണെന്നാണ് കെജ്രിവാൾ പറഞ്ഞത്. രാഷ്ട്രീയക്കാർക്കും നാണമോ എന്ന് കേൾവിക്കാർ അമ്പരക്കുന്നതിനിടെ അദ്ദേഹം ഒരു ഗ്ലാസ് വെള്ളം കുടിച്ച് തയ്യാറെടുത്തു. കാണികളുടെ പ്രോത്സാഹനം കൂടിയായപ്പോൾ അദ്ദേഹം കൂളായി ഹനുമാൻ ചാലീസാ ചൊല്ലുകയും ചെയ്തു. താൻ ഹിന്ദുവിരുദ്ധനാണെന്ന ബിജെപിയുടെ കടുത്ത പ്രചാരണങ്ങളെ അതിജീവിക്കാൻ കൂടിയായിരിക്കുന്നിരിക്കണം ആ ആലാപനം.

കുട്ടിക്കാലം മുതലേ ഞാൻ ഉറച്ച ഹനുമാൻ ഭക്തനാണ്..എന്നിട്ടും അവരെന്നെ ഹിന്ദുവിരുദ്ധനെന്ന് വിളിക്കുന്നു, കെജ്രിവാൾ ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. ഹനുമാൻ ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ടോയെന്നും ചോദ്യം വന്നു. 'തീർച്ചയായും പോകാറുണ്ട്. എന്റെ വീടിന് അടുത്ത് ഒരു ക്ഷേത്രമുണ്ട്..അവിടെ പോകാറുണ്ട്.' എന്നാൽ കെജ്രിവാളിനെ വെറുതെ വിടാൻ അവതാരകൻ തയ്യാറല്ലായിരുന്നു. വലിയ വിശ്വാസിയാണെന്ന് പറയുന്നല്ലോ...ഹനുമാൻ ചാലീസാ അറിയാമോ...? അപ്പോഴാണ് തീർച്ചയായും അറിയാം എന്ന മറുപടി വന്നത്. ഹനുമാൻ ചാലീസാ തനിക്ക് വളരെയധികം മന: സമാധാനം നൽകുന്നുവെന്നും മുഖ്യമന്ത്രി തുറന്നുപറഞ്ഞു. കുറച്ചുഭാഗം പാടിയ ശേഷം കെജ്രിവാൾ അവതാരകനോട് തമാശയായി പറഞ്ഞു: മുഴുവനും പാടാൻ നമുക്ക് മറ്റൊരു പരിപാടി സംഘടിപ്പിക്കാം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്രിവാൾ വ്യാജഭക്തനാണെന്ന പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തിവാരി രംഗത്തെത്തിയിരുന്നു.' കെജ്രിവാൾ ഭഗവാൻ ഹനുമാനെ ആരാധിക്കാൻ പോയതോ..അശുദ്ധമാക്കാൻ പോയതോ? ഷൂസ് ഊരിയ കൈ കൊണ്ട് തന്നെയാണ് അദ്ദേഹം മാലയും ഏന്തിയത്. എന്താണ് അദ്ദേഹം ചെയ്തത്.. വ്യാജ വിശ്വാസി വരുമ്പോൾ ഇതൊക്കെ സംഭവിക്കും. ഹുമാൻജിയുടെ വിഗ്രഹം പല വട്ടം കഴുകി ശുദ്ധമാക്കാൻ ഞാൻ പണ്ഡിത്ജിയോട് പറഞ്ഞു', തിവാരിയുടെ മുറിപ്പെടുത്തുന്ന വാക്കുകൾ ഇങ്ങനെയായിരുന്നു. എഎപി ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.

'ഇത്തരം അയിത്ത ചിന്തയോടെയാണോ ബിജെപി ഡൽഹി മുഖ്യമന്ത്രിയെ കാണുന്നത്. ദളിതർക്ക് ക്ഷേത്രങ്ങളിൽ അയിത്തം കല്പിച്ചിരുന്ന കാലത്താണോ ബിജെപിയെന്നും' എഎപി എംപി സഞ്ജയ് സിങ് ചോദിച്ചിരുന്നു. താൻ ഹനുമാൻ ചാലീസാ ചൊല്ലിയത് മുതലാണ് ബിജെപിയുടെ ഈ പരിഹാസമെന്ന് കെജ്രിവാളും പറഞ്ഞു. 'ഇത് എന്തുതരം രാഷ്ട്രീയമാണ്? ദൈവം എല്ലാവരുടേതുമാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കും, ബിജെപിക്കാരെ പോലും'.

ഡൽഹി വോട്ടെടുപ്പിന് തൊട്ടുതലേന്ന് കെജ്രിവാളും ഭാര്യ സുനിതയും കോണോട്ട് പ്ലേസിലെ പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രം സന്ദർശിച്ചിരുന്നു. മനോജ് തിവാരിയും പിന്നിലായിരുന്നില്ല. അദ്ദേഹം ഛത്തർപൂർ, കൽകാജി ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ഏതായാലും ഹനുമാൻ സ്വാമി തന്നെ തിരഞ്ഞെടുപ്പിൽ അനുഗ്രഹിച്ചുവെന്നാണ് കെജ്രിവാളിന്റെ ഉറച്ച വിശ്വാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP