Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോട്ടയം ജില്ല നാളിത് വരെ കാണാത്ത കാസർകോട്ടെ വസ്ത്രസ്ഥാപന ഉടമയ്‌ക്കെതിരെ ഗാന്ധിനഗർ സ്റ്റേഷനിൽ കേസ്; മജീദിന്റെ ഫോട്ടോയെടുത്ത് തട്ടിപ്പുകാരനെന്നു വാർത്ത നൽകി എസ്‌ഐ; 'നിന്റെ നിലയും വിലയുമൊക്കെ ഇല്ലാതാക്കുമെന്നും' ഭീഷണി; ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നത് 11 ദിവസം; അനിയൻ കാട്ടിയ സാമ്പത്തിക ക്രമക്കേടിന് തന്നെ ക്രൂശിച്ചതിന് എതിരെ പോരാടാൻ ഉറച്ച് മജീദ്

കോട്ടയം ജില്ല നാളിത് വരെ കാണാത്ത കാസർകോട്ടെ വസ്ത്രസ്ഥാപന ഉടമയ്‌ക്കെതിരെ ഗാന്ധിനഗർ സ്റ്റേഷനിൽ കേസ്; മജീദിന്റെ ഫോട്ടോയെടുത്ത് തട്ടിപ്പുകാരനെന്നു വാർത്ത നൽകി എസ്‌ഐ; 'നിന്റെ നിലയും വിലയുമൊക്കെ ഇല്ലാതാക്കുമെന്നും' ഭീഷണി; ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നത് 11 ദിവസം; അനിയൻ കാട്ടിയ സാമ്പത്തിക ക്രമക്കേടിന് തന്നെ ക്രൂശിച്ചതിന് എതിരെ പോരാടാൻ ഉറച്ച് മജീദ്

ആർ പീയൂഷ്

കാസർകോട് : കാസർകോട്ടെ വസ്ത്രസ്ഥാപന ഉടമ അബ്ദുള്ള മജീദിനെ കോട്ടയത്ത് സഹോദരൻ ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതയുടെ പേരിൽ പൊലീസ് രണ്ടാംപ്രതിയാക്കി കേസെടുത്തു ജയിലിൽ അടച്ചു. ജീവിതത്തിൽ കോട്ടയം കാണാത്ത കാസർകോട് എസ്‌പി നഗർ സ്വദേശി അബ്ദുള്ള മജീദിന് പ്രതികളെ നേരിട്ടോ അല്ലാതെയോ അറിയില്ല. അനിയൻ കോട്ടയം സ്വദശികളുമായി ഉണ്ടായ തർക്കത്തിൽ മജീദിനെ പ്രതി ചേർത്തങ്കിലും ഒരു അന്വഷേണവും നടത്തിയിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് വീടും കുടുംബവുമായി അകന്നു കഴിയുന്ന അനുജൻ ഫിർദൗസ് മുഹമ്മദ് കഴിഞ്ഞ വർഷം വസ്ത്രത്തിന്റെ മൊത്തവ്യാപാരത്തിന്റെ പുതിയ സ്ഥാപനം ആരംഭിച്ചുവെന്നും കുറച്ചു സാധങ്ങൾ എടുക്കണം എന്നും അറിയിച്ചു ബന്ധപ്പെട്ടിരുന്നു.

ജി.എസ്.ടി അംഗീകാരം ഉണ്ടെങ്കിൽ കുറച്ചു സാധനങ്ങൾ എടുക്കാം എന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ തരത്തിലുള്ള ഷർട്ടുകളുടെ 1000 എണ്ണം പണം നൽകി വാങ്ങിച്ചിരുന്നു. അതും ട്രാൻസ്പോർട് ബില്ലും ഉൾപ്പെടുത്തിയാണ് വാങ്ങിച്ചത്. ഇതിൽ ഗുണനിലവാരം കുറഞ്ഞതിന്റെ പേരിൽ 500 എണ്ണം മടക്കി അയക്കുകയും ചെയ്തു. ഇതിന്റെ ബില്ലുകളും രേഖകളും ഉണ്ട്. ഈ കച്ചവടത്തിൽ ഒരു സെയിൽസ്മാൻ എന്നതിലുപരി ഒരു ബന്ധവും അനുജനുമായി ഉണ്ടായിരുന്നില്ല. മാത്രമല്ല തിരിച്ചയച്ച 500 എണ്ണത്തിന്റെ പണവുും തിരികെ ലഭിക്കാനുണ്ട്.

ഇതിനിടയിലാണ് ജനുവരി 15 ന് കോട്ടയം പൊലീസ് കാസർകോട് പൊലീസിന്റെ സഹായത്തോടെ പിടിച്ചുകൊണ്ടുപോകുകയും ലോക്കപ്പിലിട്ട് മാനസികമായി പീഡിപ്പിക്കുകയും ജയിലിലടക്കുകയും ചെയ്തത്. 11 ദിവസമാണ് ജയിലിൽ കിടക്കേണ്ടി വന്നത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് കേസ് ഒത്തുതീർപ്പാക്കാൻ പരാതിക്കാർ സമ്മർദ്ദം ചെലുത്തിയെങ്കിലും തട്ടിപ്പിൽ പങ്കാളിയാകാത്തതിനാൽ മജീദ് തായ്യാറായില്ല. അതിനിടെ പണം കിട്ടാൻ മറ്റ് മാർഗ്ഗമുണ്ടെന്നുംഇവനെ വെറുതെ വിട്ടില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയതായി മജീദ് പറയുന്നു.

തുടർന്നു എസ്‌ഐ മജീദിന്റെ ഫോട്ടോയെടുത്ത് മാധ്യമങ്ങളിൽ തട്ടിപ്പ്കാരനെന്നു കാണിച്ചു വാർത്ത നൽകുകയായിരുന്നു. ഫോട്ടോയെടുക്കുമ്പോൾ നിന്റെ നിലയും വിലയുമൊക്കെ ഇല്ലാതാക്കുമെന്നും പറഞ്ഞുകൊണ്ടിരുന്നു. പീന്നിട് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ സ്‌കൂളിൽ പഠിക്കുന്ന തന്റെ മക്കൾക്കും കുടുംബാംഗങ്ങൾക്കും തീർത്താൽ തീരാത്ത മാനക്കേടുണ്ടാക്കി എന്നും മജീദ് പറയുന്നു. അന്യായമായി കസ്റ്ററ്റഡിയിലെടുത്ത് ജയിലിലടച്ചതിനെതിരെ മജീദ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ,എൻ എ നെല്ലിക്കുന്ന് എം എൽ എ, ഡി ജി പി കേരള, കാസർകോട് ജില്ലാ പൊലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷൻ, പൊലീസ് കംപ്ലൈന്റ് അഥോറിറ്റി എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്.

സ്വീകർത്താവ്.

ബഹു: സംസ്ഥാന മുഖ്യമന്ത്രി
സെക്രട്ടറിയേറ്റ്,
തിരുവനന്തപുരം. 695 010

സാർ,

വിഷയം: കള്ളകേസുണ്ടാക്കി അന്യായമായി അറസ്റ്റ് ചെയ്ത് കേസെടുത്ത് ജയിലിലടച്ചത് സംബന്ധിച്ച് :-

15.01.2020 ന് വൈകുന്നേരം കാസർകോട് ടൗൺ സ്റ്റേഷൻ സിഐ.അബ്ദുറഹിം കാസർകോട് റെഡിമെയ്ഡ് വസ്ത്ര വ്യപാരം നടത്തുന്ന എന്നെ ടെലഫോൺ നമ്പറിൽ വിളിച്ച് നിങ്ങൾ എവിടെയാണ് ഉള്ളതെന്ന് അന്വേഷിക്കുകയും, ഞാൻ കടയിലാണുള്ളതെന്നും പറയുകയും, നിമിഷങ്ങൾക്കകം റഹീം സാർ കടയിൽ വന്ന് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയും, അവിടെയുണ്ടായിരുന്ന കോട്ടയത്ത് നിന്നും വന്നെന്ന് പറഞ്ഞ് രണ്ട് പൊലീസുകാരെ ഏൽപിക്കുകയും ചെയ്തു .തദവസരത്തിൽ ഞാൻ ചോദിച്ചു എന്ത് കാരണത്താലാണ് എന്നെ ഇവിടെ കൊണ്ട് വന്നത്, അപ്പോഴാണ് പറയുന്നത് കോട്ടയം ജില്ലയിലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എനിക്കതിരെ ഒരു പരാതിയുണ്ട്, അവിടെ പോയി ഒപ്പിട്ട് വന്നാൽ മതിയെന്ന്, കോട്ടയം ജില്ലാ നാളിന്നു വരെ കാണാത്ത തനിക്കെങ്ങിനെയാണ് അവിടെ കേസുണ്ടായതെന്ന് അന്വേഷിച്ചപ്പോൾ അതൊക്കെ അവിടെ എത്തിയിട്ട് പറയാമെന്നും ഇപ്പോൾ തന്നെ പോകണമെന്നും പറഞ്ഞപ്പോൾ ഞാൻ എന്റെ വാഹനത്തിൽ തന്നെ പോകാമെന്ന് പറയുകയും രണ്ട് പൊലീസുകാരും എന്റെ കടയിലെ ഒരു ചെറുപ്പക്കാരനെയും കൂടെ കൂട്ടി കോട്ടയത്ത് നിന്ന് വന്ന പൊലീസുകാരുടെ കൂടെ യാത്ര തിരിക്കുകയും 16 ആം തിയ്യതി രാവിലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തതിന് ശേഷം, സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഒരു വസ്ത്രാലയുവുമായി ബന്ധപ്പെട്ട് അനുജൻ ഫിർദൗസ് നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരിൽ എന്റെ പേരും കൂട്ടി ചേർത്ത് ലൈല പി.എ. എന്ന സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്നെ കാസർകോട് നിന്നും പിടിച്ച് കൊണ്ട് വന്നതെന്ന് അറിയിച്ചു , ഞാൻ എന്റെ സത്യവസ്ഥ എല്ലാം പറഞ്ഞിട്ടും ഒന്നും കേൾക്കാൻ കൂട്ടാക്കാതെ ഒരു അന്വഷേണവും നടത്താതെ ഒരു ദിവസം മുഴുവൻ ലോക്കപ്പിലിട്ട് മാനസികമായി പീഡിപ്പിച്ചു . കേസിൽ എന്ന പ്രതിയാകുനുള്ള പ്രഥമിക അന്വഷേണം പോലും നടത്താതെ ഒരാൾ പരാതി നൽകിയെന്ന പേരിൽ കസ്റ്റഡിയിൽ എടുക്കുകയും ലോക്കപ്പിലാകുക എന്നുള്ളത് എന്ത് നീതിയാണ്,ഇങ്ങനെയൊരു കേസ് ഉണ്ടെങ്കിൽ എന്നിക്ക് അറിയേണ്ടേ ? 17.02.2020 ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത് എന്നെ 11 ദിവസം തടവിലാക്കി. പരാതിക്കാർ എസ ഐ നൽകിയ നിർദ്ദേശം ഇങ്ങനെയായിരുന്നു , ഇവനെ നാറ്റിച്ചാൽ പണം ലഭിക്കുമെന്നും അറിയിച്ചപ്പോൾ ഫോട്ടോയെടുത്തു ഒരു തട്ടിപ്പുകാരനായി പത്ര മാധ്യമങ്ങളിൽ വാർത്തകൾ നൽകുകയും ചെയ്തു ,

ഇതോടെ ജീവിതം ദുരിത പൂർണ്ണമാകുകയും. വിവാഹപ്രായമായ മകളുടെ ജീവിതത്തെ പോലും ബാധികുകയും ചെയ്തു , മക്കൾക്ക് സ്‌കൂള് കളിൽനിന്നും പരിഹാസ കുത്തുവാക്കുകകൾ കേൾക്കാൻ ഇട വരിക വഴി മാനസികമായ പിരിമുറുക്കമുണ്ടാകുകയും ചെയ്‌തോതോടെ ആത്മഹത്യ പോലും ചിന്തിച്ചു , കഴിഞ്ഞ 15 വർഷമായി നടത്തി വരുന്ന കച്ചവടം തകരുകയും ചെയ്തു .

എന്റെ ജീവിത സാഹചര്യം ആകെ താറുമാറാകുകയും, മാനസികമായി തകരുകയും ചെയ്ത ഒരവസരത്തിലാണ്, നാളിന്ന് വരെ ഒരു പെറ്റികേസിൽ പോലും പ്രതിയാകാത്ത എന്നെ സഹോദരൻ ചെയ്ത തെറ്റിന്റെ പേരിൽ ജയിലിൽ അടക്കപ്പെട്ടത് ,നാളിത് വരെ കോട്ടയം ജില്ല സന്ദർശിക്കുക പോലും ചെയ്യാത്ത ഒരാളുടെ പേരിൽ വ്യാജ പരാതി നൽകിയപ്പോൾ യാതൊരു വിധ പ്രാഥമികാന്വേഷണം പോലും നടത്താതെ കേസെടുത്ത് ജയിലിൽ അടച്ച് പത്ര ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തി ജീവിതം തകർക്കാൻ കൂട്ട് നിന്ന കോട്ടയം ഗാന്ധിനഗർ പൊലീസ് ഉദ്യോഗസ്ഥന്മാർക്കും, സഹോദരൻ ചെയ്ത സാമ്പത്തിക ഇടപാടിന്റെ പേരിൽ എന്റെ പേര് കൂട്ടി ചേർത്ത് പരാതി നൽകിയവർക്കും എതിരെ ശക്തമായ നിയമ നടപടികൾ കൈകൊള്ളണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.
അനുഭാവപൂർവ്വമായ നടപടിയുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തോടെ,

അബ്ദുൽ മജീദ്
ഫാഷൻ ക്ലബ്
പ്രസ് ക്ലബ് ജെൻഷൻ
കാസർകോട്
ഫോൺ നമ്പർ
7403333334
04994223033

ഈ പരാതിയുടെ പകർപ്പുകൾ താഴെ പറയുന്ന ഉദ്യോഗസ്ഥർക്കും അയച്ചു നല്കയിട്ടുണ്ട് .

1, രമേശ് ചെന്നിത്തല ,പ്രതിപക്ഷ നേതാവ് ,തിരുവനന്തപുരം ,
2 ,രാജ്‌മോഹൻ ഉണ്ണിത്താൻ എം പി കാസർകോട്
3 ,എൻ എ നെല്ലിക്കുന്ന് എം എൽ എ കാസർകോട്
4, ഡി ജി പി കേരള, തിരുവനന്തപുരം
5 , കാസർകോട് ജില്ലാ പൊലീസ് മേധാവി ,കാസർകോട്
6 , മനുഷ്യാവകാശ കമ്മിഷൻ, കേരളം തിരുവനന്തപുരം
7 ,പൊലീസ് കംപ്ലൈന്റ് അഥോറിറ്റി ,എറണാകുളം
8 ,എല്ലാ പത്ര -ദൃശ്യ മാധ്യമങ്ങൾക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP