Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണ്ഡലകാലത്ത് ശബരിമലയിൽ കനത്ത സുരക്ഷയൊരുക്കാൻ പൊലീസ്; സന്നിധാനത്തും പരിസരത്തുമായി നിയോഗിക്കുന്നത് 5000 പൊലീസുകാരെ; തീർത്ഥാടകരെ നിരീക്ഷിക്കാൻ കൂടുതൽ ക്യാമറകൾ സ്ഥാപിക്കും; വെർച്വൽ ക്യൂ സംവിധാനം കെഎസ്ആർടിസിയുമായി ബന്ധിപ്പിച്ച് ദർശനത്തിന് എത്തുന്നവർ ചിലവഴിക്കുന്ന സമയവും മുൻകൂട്ടി അറിയും; ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അന്യ സംസ്ഥാനത്ത് നിന്നും സേന; മണ്ഡലകാലത്ത് എല്ലാം നിയന്ത്രണത്തിലാക്കാൻ ഒരുക്കങ്ങൾ തകൃതി

മണ്ഡലകാലത്ത് ശബരിമലയിൽ കനത്ത സുരക്ഷയൊരുക്കാൻ പൊലീസ്; സന്നിധാനത്തും പരിസരത്തുമായി നിയോഗിക്കുന്നത് 5000 പൊലീസുകാരെ; തീർത്ഥാടകരെ നിരീക്ഷിക്കാൻ കൂടുതൽ ക്യാമറകൾ സ്ഥാപിക്കും; വെർച്വൽ ക്യൂ സംവിധാനം കെഎസ്ആർടിസിയുമായി ബന്ധിപ്പിച്ച് ദർശനത്തിന് എത്തുന്നവർ ചിലവഴിക്കുന്ന സമയവും മുൻകൂട്ടി അറിയും; ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അന്യ സംസ്ഥാനത്ത് നിന്നും സേന; മണ്ഡലകാലത്ത് എല്ലാം നിയന്ത്രണത്തിലാക്കാൻ ഒരുക്കങ്ങൾ തകൃതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉണ്ടായ പ്രക്ഷോഭത്തിൽ നിന്ന് പാഠം ഉൾകൊണ്ട് സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി പൊലീസ്. ഉത്സവകാലത്ത് ശബരിമലയിലും പരിസരങ്ങളിലുമായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ, വടശ്ശേരിക്കര എന്നീ സ്റ്റേഷനുകളിലെ പൊലീസുകാരുടെ എണ്ണം വർധിപ്പിക്കും. സന്നിധാനത്തും പരിസരത്തും കൂടുതൽ ക്യാമറകൾ സ്ഥാപിക്കാനും പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ ഉന്നതതലയോഗം ചർച്ച ചെയ്തു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന സാമൂഹ്യ വിരുദ്ധരെ തിരിച്ചറിയുന്നതിനുമായി കൂടുതൽ പൊലീസിനെ നൽകണമെന്ന് മറ്റു സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസിന്റെ ശബരിമല വെർച്വൽ ക്യൂ സംവിധാനം കെ.എസ്.ആർ.ടി.സി. സോഫ്റ്റുവെയറുമായി ബന്ധിപ്പിക്കുമെന്ന് ഡി.ജി.പി അറിയിച്ചു. ഇതിലൂടെ തീർത്ഥാടകർ ദർശനത്തിന് എത്തുന്ന തീയതിയും സമയവും മുൻകൂട്ടി അറിയാൻ കഴിയും. ഇതിനായുള്ള പോർട്ടൽ ഉടൻ പ്രവർത്തനക്ഷമമാവും. അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനായി കഴിഞ്ഞ വർഷങ്ങളിലേതു പോലെ കേന്ദ്രം ലഭ്യമാക്കുന്ന റാപിഡ് ആക്ഷൻ ഫോഴ്സിനേയും (ആർ.എ.എഫ്) എൻ.ഡി.ആർ.എഫിനേയും നിയോഗിക്കും.

സുഗമമായ ദർശനം ഉറപ്പാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും. ശബരിമലയിലെ തിരക്കു കുറയ്ക്കുന്നതിനായി ചെങ്ങന്നൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ അധിക സൗകര്യം ഏർപ്പെടുത്തും. ശബരിമലയിലും പരിസരത്തും ക്രമസമാധാനനില ഉറപ്പാക്കുന്നതിന് കർശനനടപടി സ്വീകരിക്കും. തുലാമാസ പൂജകൾക്ക് നടതുറന്നപ്പോൾ ഉണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ പരിഗണിച്ച് തീർത്ഥാടനകാലത്ത് ക്രമസമാധാനനില ഉറപ്പു വരുത്തുന്നതിന് ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തും.

ഭക്തരുടെ തിരക്കു നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനും സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കുന്നതിനും സ്വീകരിക്കേണ്ട നടപടികൾ യോഗം വിശദമായി ചർച്ച ചെയ്തു. സന്നിധാനം, ഗണപതികോവിലിൽ നിന്ന് നടപ്പന്തലിലേക്കുള്ള വഴി, നിലയ്ക്കൽ, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിൽ തിരക്കു നിയന്ത്രിക്കുന്നതിനും വനിതാതീർത്ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും നിരവധി നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നുവന്നു. ഇവയിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യങ്ങൾ സർക്കാരുമായി ചർച്ച ചെയ്യും.

എ.ഡി.ജി.പി ഇന്റലിജൻസ് ടി.കെ.വിനോദ്കുമാർ, ദക്ഷിണ മേഖല എ.ഡി.ജി.പി അനിൽകാന്ത്, ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി. എസ് ആനന്തകൃഷ്ണൻ, ഐ.ജിമാരായ മനോജ് എബ്രഹാം, എസ്. ശ്രീജിത്ത്, പി.വിജയൻ, ഹെഡ്ക്വാർട്ടേഴ്സ് എസ്‌പി., സ്പെഷ്യൽ സെൽ എസ്‌പി, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP