Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡ് മുറിച്ചു കടക്കാൻ നിന്ന ദളിത് വിദ്യാർത്ഥിയെ വാഹനത്തിന് അരികിലേക്ക് വിളിച്ച് പൊലീസുകാരൻ തല്ലിയത് ചെവിക്കുറ്റിക്ക്; രക്തം വാർന്നപ്പോൾ ഫോൺ പിടിച്ചു വാങ്ങി; സഹോദരിമാരുടെ ചിത്രം കാട്ടി കാമുകിയാണോ എന്ന് ചോദ്യവും: പന്തളത്ത് പതിനേഴുകാരന് നേരെ പൊലീസിന്റെ മൂന്നാം മുറ

റോഡ് മുറിച്ചു കടക്കാൻ നിന്ന ദളിത് വിദ്യാർത്ഥിയെ വാഹനത്തിന് അരികിലേക്ക് വിളിച്ച് പൊലീസുകാരൻ തല്ലിയത് ചെവിക്കുറ്റിക്ക്; രക്തം വാർന്നപ്പോൾ ഫോൺ പിടിച്ചു വാങ്ങി; സഹോദരിമാരുടെ ചിത്രം കാട്ടി കാമുകിയാണോ എന്ന് ചോദ്യവും: പന്തളത്ത് പതിനേഴുകാരന് നേരെ പൊലീസിന്റെ മൂന്നാം മുറ

ശ്രീലാൽ വാസുദേവൻ

പന്തളം: വീട്ടിലേക്ക് സാധനം വാങ്ങാൻ വേണ്ടി പോയ വഴി റോഡ് മുറിച്ചു കടക്കാൻ കാത്തു നിന്ന ദളിത് വിദ്യാർത്ഥിക്ക് നേരെ പൊലീസിന്റെ മൂന്നാം മുറ. പരുക്കേറ്റ് പതിനേഴുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. കുരമ്പാല ഇടയാടി ജങ്ഷനു സമീപമുള്ള പതിനേഴുകാരനാണു മർദ്ദനമേറ്റത്.
ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇടയാടി പമ്പിന് സമീപം റോഡ് മുറിച്ച് കടക്കാൻ നിന്ന കുട്ടിയെ അതുവഴി വന്ന പന്തളം സ്റ്റേഷനിലെ പൊലീസുകാർ വാഹനത്തിന് അരികിലേക്ക് വിളിച്ചു വരുത്തിയാണ് മർദിച്ചത്.

കഴിഞ്ഞ ദിവസം ഉണ്ടായ മാലമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയ പൊലീസാണ് മർദ്ദിച്ചത്. ഒരു എഎസ്ഐയും പൊലീസുകാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ പൊലീസുകാരനാണ് നീയാണോടാ ഇവിടുത്തെ മാലമോഷണക്കാരൻ എന്നു ചോദിച്ച് ഇരു കവിളുകളിലും അടിച്ചത്. അടിയുടെ ആഘാതത്തിൽ ചെവിയിലൂടെ രക്തം വന്നതായും കുട്ടി പറയുന്നു.

കുട്ടിയുടെ ഫോൺ പരിശോധിച്ച പൊലീസ് സഹോദരിമാരുടെ ചിത്രം കണ്ട് ഏത് കാമുകിയാടാ ഇതെന്നും ചോദിച്ച് അസഭ്യം പറയുകയും ചെയ്തു. മർദ്ദനമേറ്റ് അവശനായ കുട്ടിയെ പെട്രോളടിക്കാൻ പമ്പിലെത്തിയവരാണ് വീട്ടിലെത്തിച്ചത്. കുട്ടിയെ അകാരണമായി മർദ്ദിച്ചു പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് പന്തളം പൊലീസ് ഇൻസ്പെക്ടർക്കു പരാതി നൽകി. ഇതേപ്പറ്റി അന്വേഷിക്കാൻ മാധ്യമപ്രവർത്തകർ പന്തളം ഇൻസ്പെക്ടറെ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ തയാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP