Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ടിക് ടോക്ക് വീഡിയോ ഷൂട്ടിനായി പാലത്തിൽ ഫ്രീക്കന്മാരുടെ അഭ്യാസ പ്രകടനം: പത്തനാപുരം എലിക്കാട്ടൂർ പാലത്തിൽ യുവാക്കളുടെ ബൈക്ക് റേസിങ് പതിവു പരിപാടി; അപകടത്തിൽ കലാശിച്ച മത്സരയോട്ടം ജീവനെടുക്കാതെ പോയത് ഭാഗ്യം കൊണ്ടു മാത്രം; രാവിലെയും വൈകുന്നേരങ്ങളിലുമായി റേസിംങ്ങും ഫോട്ടോ ഷൂട്ടും അതിര് കടന്നതോടെ വഴിനടക്കാൻ സാധിക്കാതെ നാട്ടുകാർ; ഡ്യൂക്ക് ബൈക്കിൽ ചെറുപ്പക്കാരുടെ ചീറിപ്പായലിൽ നടപടിയെടുത്ത് പൊലീസും മോട്ടാർ വാഹന വകുപ്പും

ആർ പീയൂഷ്

കൊല്ലം: ടിക് ടോക്ക് വീഡിയോക്കായി പത്തനാപുരം കമുകഞ്ചേരി എലിക്കാട്ടൂർ പാലത്തിൽ ഇരുചക്ര വാഹനവുമായി ഫ്രീക്കന്മാർ നടത്തിയ അഭ്യാസ പ്രകടനത്തെതിരെ കേസെടുക്കുമെന്ന് പൊലീസ്. അപകടകരമായ രീതിയിൽ പൊതുജനങ്ങൾക്ക് ജീവന് ഭീഷണിയാകുന്ന തരത്തിൽ വാഹനം പൊതു നിരത്തിൽ ഉപയോഗിച്ചതിനും പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ബൈക്ക് നൽകിയതിനും കേസെടുക്കാനാണ് പത്തനാപുരം പൊലീസിന്റെ തീരുമാനം. അതുപോലെ തന്നെ മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ കേസെടുക്കും. പൊതു നിരത്തിൽ റെയിസ്ങ് നടത്തിയതിനും ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ടും എം.വി ആക്ടും ചേർത്ത് കേസെടുക്കുമെന്നാണ് പ്രഥമിക വിവരം. അങ്ങനെയാണെങ്കിൽ പ്രായപൂർത്തിയാകാതെ വാഹനെ ഓടിച്ച വിദ്യാർത്ഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കേണ്ടി വരും. ഇത്തരത്തിൽ ഇനിയും റെയിസിങ് ശ്രദ്ധയിൽപെട്ടാൽ ഉടൻ നടപടി എടുക്കുമെന്നും പുനലൂർ ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കല്ലടയാറിന് കുറുകെയുള്ള എലിക്കാട്ടൂർ പാലത്തിൽ യുവാക്കളുടെ സാഹസിക പ്രകടനം നടന്നത്. ബൈക് റേസിങ് സംഘത്തോടൊപ്പമെത്തിയ എലിക്കാട്ടൂർ സ്വദേശികളായ ഫെബിൻ(15), ജെൻസൺ(27)എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവർ പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് റെയിസിംങ് മൊബൈലിൽ ചിത്രീകരിച്ച് ടിക് ടോക്ക് വീഡിയോയായി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത് പതിവായതോടെ ദൂരദേശങ്ങളിൽ നിന്നുപോലും യുവാക്കൾ ഇവിടെയെത്തുന്നുണ്ട്. യുവാക്കളുടെ ബൈക്ക് റേസിംങ്ങും ഫോട്ടോ ഷൂട്ടും അതിര് കടക്കുന്നതോടെ കല്ലടയാറിന് കുറുകെയുള്ള എലിക്കാട്ടൂർ പാലത്തിലൂടെ നാട്ടുകാർക്ക് വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദിവസവും രാവിലെയും വൈകുന്നേരങ്ങളിലും കൗമാരക്കാരക്കാരുടെ വിഹാര കേന്ദ്രമാണ് ഇവിടം. പാലത്തിലൂടെയുള്ള അപകടകരമായ ഡ്രൈവിങ് അവസാനിപ്പിക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

കേരളത്തിൽ ബൈക്ക് അപകടത്തിൽ യുവാക്കൾ മരിക്കുന്ന സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. ഇത്തരം അപകടങ്ങൾ ക്ഷണിച്ചുവരുത്തിയത് പലപ്പോഴും ബൈക്കിലുള്ള ചീറിപ്പായലും മത്സരയോട്ടം കൊണ്ടുമാണ്. വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്ന യുവാക്കൾ അഭ്യാസപ്രകടനങ്ങൾ നടത്തുകയാണ് ഇവിടെ പതിവായി ചെയ്യുന്നത്. ആദ്യം മുൻ ടയർ പൊക്കി സ്ലോ റേസിങ് നടത്തി അഭ്യാസം കാണിക്കുകയാണ് പതിവ്. മറിഞ്ഞു നിലത്തു വീഴാൻ ഏറെ സാധ്യതയാണ് ഇതിനുള്ളത്. ഇത് കൂടാതെ അതിവേഗത്തിൽ ഓടിച്ചു പോകുകയും ചെയ്യുന്നു. പ്രോത്സാഹിപ്പിക്കാൻ യുവാക്കളും ചുറ്റിനുമുണ്ടാവും.

മൂന്ന് പേർ നടത്തിയ അഭ്യാസത്തിൽ വഴിയേ പോയ മറ്റൊരു ബൈക്കുകാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഡ്യൂക്ക് ബൈക്ക് കൊണ്ടുള്ള ചെറുപ്പക്കാരുടെ അഭ്യാസങ്ങൾ പൊലീസിനും തലവേദനയാകുന്ന അവസ്ഥയാണ് പൊതുവേ കാണാൻ സാധിക്കുന്നത്. പലപ്പോഴും മാതാപിതാക്കൾ ഇത്തരം ബൈക്കുകൾ കുട്ടികൾക്ക് വാങ്ങി നൽകുന്നതാണ് അപകടം ക്ഷണിച്ചു വരുന്നത്. കുട്ടികൾ വാശിപിടിക്കുമ്പോഴും ബൈക്ക് വാങ്ങി നൽകരുതെന്നാണ് പൊലീസിന് നൽകാനുള്ള ഉപദേശം. ഉപയോഗിച്ച് പരിചയമില്ലാത്തവർ കെടിഎം ബൈക്കുകൾ ഓടിക്കുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP