Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടയിൽ ചെങ്കൽപ്പേട്ട് ചെക്ക്‌പോസ്റ്റിൽ പൊലീസ് പരിശോധന; നടിയുടെ കാറായിട്ടും വിടാതെ പൊലീസ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് നൂറ് കുപ്പി വിദേശനിർമ്മിത മദ്യം; കടത്താൻ ശ്രമിച്ചത് തന്റെ ഉടമസ്ഥതയിലുള്ള വൈൻ ഷോപ്പിൽ ഒളിപ്പിച്ച മദ്യമെന്നും ആക്ഷേപം; നൂറ് കുപ്പി മദ്യവുമായി തെന്നിന്ത്യൻ താരം രമ്യാ കൃഷ്ണൻ അറസ്റ്റിൽ; നടി സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റ കാറും ഡ്രൈവറേയും പൊലീസ് പിടികൂടി; രാജമാതയ്ക്ക് ഇത് കഷ്ടകാലം  

മറുനാടൻ ഡെസ്‌ക്‌

ചൈന്നൈ: നടിയുടെ കാറിൽ നിന്ന് മദ്യകുപ്പികൾ പിടികൂടി. നടി രമ്യാ കൃഷ്ണന്റെ കാറിൽ നിന്നാണ് നൂറിലധികം മദ്യകുപ്പികൾ പൊലീസ് പിടികൂടിയത്. ചെന്നൈ ചെങ്കൽപ്പേട്ട് ചെക്ക് പോസ്റ്റിൽ വച്ചാണ് മദ്യം പിടികൂടിയത്. മദ്യകുപ്പികൾ പിടികൂടിയ സമയത്ത് രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തിൽ ഉണ്ടായിരുന്നു.

കാറിന്റെ ഡ്രൈവർ സെൽവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്കാണ് മദ്യം കടത്തിയത് എന്ന് പൊലീസ് പറയുന്നു. ചെന്നൈ കാനത്തൂർ പൊലീസാണ് മദ്യകുപ്പികൾ പിടികൂടിയത്. ചെന്നൈ ചെങ്കൽപ്പേട്ട് ചെക്ക്‌പോസ്റ്റിൽ വച്ചാണ് പിടികൂടിയത്. രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തിൽ ഉണ്ടായിരുന്നു.

മുത്തുകാട് ചെക്ക് പോസ്റ്റിൽ വച്ചായിരുന്നു വാഹനം തടഞ്ഞത്. ഇന്നോവ ക്രിസ്റ്റ കാറിന്റെ (ടിഎൻ 07 സിക്യു 0099) പിൻസീറ്റിനടയിൽ ഒളിപ്പിച്ച നിലയിലാണ് മദ്യകുപ്പികൾ കണ്ടെത്തിയത്.ചെന്നൈയിലേക്ക് വരുന്ന വാഹനങ്ങൾ പരിശോധിക്കുകയായിരുന്നതിനിടയിലാണ് താരത്തിന്റെ കാർ പൊലീസ് പിടികൂടുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ പൊലീസ് കർശന നിയന്ത്രണം തുടർന്നുവരികയായിരുന്നു. എല്ലാ കുപ്പികളും പിടിച്ചെടുക്കുകയും നടിയുടെ കാർ പിടിച്ചെടുക്കുകയും. ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.ഡ്രെവറെ കനത്തൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പിന്നീട് വ്യക്തി ജാമ്യത്തിൽ വിട്ടയച്ചു.

നടി രമ്യാകൃഷ്ണന്റെ കാറിൽ നിന്ന് 100 ...

ഡ്രൈവറെ തിരികെ കൊണ്ടുപോകാൻ നടി തന്നെ വാഹനം കനത്തൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.പടയപ്പ സിനിമയിൽ രജനിയുടെ നായികയായി തിളങ്ങിയ തെന്നിന്ത്യയിലെ പ്രിയതാരത്തിന് അഭിനയ കരിയറിൽ ഏറ്റവും നല്ല വേഷം കിട്ടിയത് ബാഹുബലിയിലെ ശിവകാമി ദേവിയായിരുന്നു.

തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു നടിയാണ് രമ്യ കൃഷ്ണൻ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു. എന്നാൽ അവരുടെ ഉജ്ജ്വലപ്രകടനം കാണാനായത് ബാഹുബലിയിലെ ശിവഗാമി ദേവി എന്ന കഥാപാത്രത്തിലൂടെയാണ്.1967 ൽ തമിഴ് നാട്ടിലെ ചെന്നൈയിലാണ് രമ്യ ജനിച്ചത്. ഒരു തമിഴ് അയ്യർ കുടുംബത്തിൽ ജനിച്ച രമ്യക്ക് തെലുങ്ക് ഭാഷയും നന്നായി അറിയും. ചെറുപ്പകാലത്ത് ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയവ അഭ്യാസിച്ചാണ് അഭിനയ രംഗത്ത് തുടക്കമിട്ടത്.

നടി രമ്യാ കൃഷ്ണന്റെ കാറിൽ നിന്ന് ...

13 വയസ്സുള്ളപ്പോഴാണ് രമ്യ അഭിനയരംഗത്തേക്ക് വരുന്നത്. ആദ്യ ചിത്രം തമിഴിൽ വെള്ളൈ മനസു ആണ്. തമിഴിലും ഹിന്ദിയിലും ആദ്യകാലത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ച പിന്നീട് രമ്യ അമ്മ വേഷങ്ങളിലും, ദൈവ വേഷങ്ങളിലും അഭിനയിച്ചു.തമിഴിൽ അഭിനയിച്ച പടയപ്പ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടി. ബാഹുബലി എന്ന ചലച്ചിത്രമാണ് രമ്യ കൃഷ്ണന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
മികച്ച അഭിനേത്രിക്കുള്ള ഫിലിംഫെയർ പുരസ്‌കാരം (1999,2009), തമിഴ്‌നാട് സർക്കാരിന്റെ മികച്ച അഭിനേത്രിക്കുള്ള പ്രത്യേക പുരസ്‌കാരം (1999), നന്ദി പുരസ്‌കാരം (1998, 2009) എന്നിവ രമ്യാ കൃഷ്ണന് ലഭിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP