Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരഞ്ഞ് കൊണ്ട് അലഞ്ഞുതിരിയുന്ന കുട്ടിയെ നാട്ടുകാർ എത്തിച്ചത് പൊലീസ് എയ്ഡ് പോസ്റ്റിൽ; ബഷീറിനും ഫസീലക്കും കുഞ്ഞിനെ തിരിച്ച് കിട്ടിയത് നാട്ടുകാരുടെയും പൊലീസിന്റെയും ജാഗ്രത കാരണം

കരഞ്ഞ് കൊണ്ട് അലഞ്ഞുതിരിയുന്ന കുട്ടിയെ നാട്ടുകാർ എത്തിച്ചത് പൊലീസ് എയ്ഡ് പോസ്റ്റിൽ; ബഷീറിനും ഫസീലക്കും കുഞ്ഞിനെ തിരിച്ച് കിട്ടിയത് നാട്ടുകാരുടെയും പൊലീസിന്റെയും ജാഗ്രത കാരണം

കെ വി നിരഞ്ജൻ

കോഴിക്കോട്: രാവലെ ഒൻപത് മണിയോടെയാണ് നാട്ടുകാർ ആ കാഴ്ച കണ്ടത്. ആയഞ്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് ഒരു പിഞ്ചു കുട്ടി കരഞ്ഞുകൊണ്ട് അലഞ്ഞുതിരിയുന്നു. ടൗണിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെയൊക്കെ ഇത്തരത്തിൽ ടൗണിൽ കാണാറുള്ളതുകൊണ്ട് പലപ്പോഴും നാട്ടുകാർ ശ്രദ്ധിക്കാറില്ല. എന്നാൽ ദേവനന്ദയുടെ ദാരുണ മരണമാണ് കുട്ടിയെ ശ്രദ്ധിക്കാൻ നാട്ടുകാരെ പ്രേരിപ്പിച്ചത്. ഉടൻ തന്നെ നാട്ടുകാർ കുട്ടിയെ എടുത്ത് സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തിച്ചു.

ആയഞ്ചേരി കണ്ണച്ചാണ്ടി ബഷീർ- ഫസീല ദമ്പതികളുടെ മകൻ ഹസീബി(രണ്ടര)നെയാണ് തിരിച്ചേൽപ്പിച്ചത്. സി പി ഒമാരായ എൻ സതീശൻ, കെ അനീഷ് എന്നിവർ ഉടനെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നാട്ടുകാരും പൊലീസും സമീപത്തെ വീടുകളിൽ അന്വേഷണമാരംഭിച്ചു. ഇതിനിടയിലാണ് ഈ കുട്ടിയെ കാണാത്ത വിവരം വീട്ടുകാരറിയുന്നത്. വീട്ടുകാർ ആശുപത്രിയിൽ എത്തി പൊലീസിൽ നിന്നും കുട്ടിയെ ഏറ്റുവാങ്ങി.

മാതാവ് അലക്കുന്നതിനിടയിൽ കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു. മുന്നൂറ് മീറ്ററിലധികം നടന്ന കുട്ടിയെ ബസ് സ്റ്റാന്റിനടുത്ത് പ്രധാന റോഡിലാണ് കണ്ടത്. നാട്ടുകാരുടേയും പൊലീസിന്റേയും സന്ദർഭോചിത ഇടപെടലുകൊണ്ട് അപകടമുണ്ടാവാതെ രക്ഷപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP