Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുമ്മനത്തിന് സ്വീകരണം നൽകിയാൽ പിണറായിയുടെ പൊലീസ് വെറുതേ ഇരിക്കുമോ? അതും സുകുമാരൻ നായരോട് കലിച്ചിരിക്കുമ്പോൾ! വമ്പന്മാർ ചൂതാട്ടം നടത്തുന്ന അനേകം വൻകിട ക്ലബ്ബുകൾ കേരളത്തിൽ ഉള്ളപ്പോൾ മന്നം ക്ലബ്ബിൽ മാത്രം റെയ്ഡ് നടത്തി പൊലീസ്; എക്‌സൈസ് റെയ്ഡിൽ ഒന്നും കിട്ടാതെ വന്നപ്പോൾ പൊലീസ് എത്തി വമ്പന്മാരെ പിടികൂടിയത് ചൂതാട്ടത്തിന്റെ പേരിൽ: എൻഎസ്എസിന്റെ കലിപ്പു കൂട്ടാൻ തിരുവനന്തപുരത്തു നിന്നും ഒരു റെയ്ഡ് വിവാദം കൂടി

കുമ്മനത്തിന് സ്വീകരണം നൽകിയാൽ പിണറായിയുടെ പൊലീസ് വെറുതേ ഇരിക്കുമോ? അതും സുകുമാരൻ നായരോട് കലിച്ചിരിക്കുമ്പോൾ! വമ്പന്മാർ ചൂതാട്ടം നടത്തുന്ന അനേകം വൻകിട ക്ലബ്ബുകൾ കേരളത്തിൽ ഉള്ളപ്പോൾ മന്നം ക്ലബ്ബിൽ മാത്രം റെയ്ഡ് നടത്തി പൊലീസ്; എക്‌സൈസ് റെയ്ഡിൽ ഒന്നും കിട്ടാതെ വന്നപ്പോൾ പൊലീസ് എത്തി വമ്പന്മാരെ പിടികൂടിയത് ചൂതാട്ടത്തിന്റെ പേരിൽ: എൻഎസ്എസിന്റെ കലിപ്പു കൂട്ടാൻ തിരുവനന്തപുരത്തു നിന്നും ഒരു റെയ്ഡ് വിവാദം കൂടി

എം മനോജ് കുമാർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പാണ് വേണ്ടാത്തത് ഒന്നും കാണിക്കരുത്. റെയ്ഡ് എന്ന പേരിൽ ഇന്നലെ രാത്രി തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ മന്നം മെമോറിയൽ നാഷണൽ ക്ലബിൽ കടന്ന് കയറിയ കന്റോൺമെന്റ് പൊലീസ് ക്ലബ് അധികൃതരോട് പറഞ്ഞത് ഇതാണ്. കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരത്തെ ലോക്സഭാ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് ക്ലബ് അംഗങ്ങൾ മുൻകൈ എടുത്ത് ക്ലബിൽ സ്വീകരണം നൽകിയത്. ഇത് തലസ്ഥാനത്തെ ഭരണകക്ഷിരാഷ്ട്രീയ നേതാക്കൾക്കും സുഖിച്ചില്ല. ഇതോടെയാണ് മന്നം ക്ലബ്ബിൽ പൊലീസു കയറിയത്. എൻഎസ്എസിന്റെ കീഴിലുള്ള ക്ലബ്ബിലെ റെയ്ഡ് ഇതോടെ രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. എൻഎസ്എസ് സ്ഥാപനത്തിലെ റെയ്ഡിന്റെ പേരിൽ രാഷ്ട്രീയ വിവാദവും മുറുകുന്നുണ്ട്.

കുമ്മനത്തിന് നൽകിയ സ്വീകരണം തന്നെയാമ് റെയിഡിന് പിന്നിലെ പ്രകോപനം എന്നാണ് സൂചന. ഈ സൂചന ശരിവയ്ക്കുന്ന വാക്കുകളാണ് ഭീഷണിയുടെ പേരിൽ പൊലീസിൽ നിന്നും വന്നതും. ക്ലബിൽ ചീട്ടുകളി നടക്കുന്നുണ്ട് എന്ന് പറഞ്ഞു കോൾ വന്നു എന്ന് പറഞ്ഞാണ് ഇന്നലെ രാത്രി എൻഎസ്എസുമായി സജീവബന്ധം പുലർത്തുന്ന മന്നം നാഷണൽ ക്ലബിൽ പൊലീസ് കടന്നു കയറിയത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ എൻഎസ്എസും ഇടത് സർക്കാരും തമ്മിൽ അകലുകയും രാഷ്ട്രീയ ഉരസൽ നടക്കുകയും ചെയ്യുമ്പോഴാണ് ഇന്നലെ രാത്രി റെയ്ഡ് എന്ന പേരിൽ കന്റോൺമെന്റ് പൊലീസ് ക്ലബ് അധികൃതരെ വിറപ്പിച്ചത്.

ബാർ ലൈസൻസ് നിലവിലുള്ള ക്ലബിലാണ് ചീട്ടുകളിയുടെ പേരിൽ പൊലീസ് കടന്നുകയറിയത്. ക്ലബിന്റെ പേര് മനഃപൂർവം മോശമാക്കാൻ ഉദ്ദേശിച്ചുള്ള റെയിഡ് എന്നാണ് ക്ലബ് വൃത്തങ്ങൾ കരുതുന്നത്. ചീട്ടുകളിയുടെ പേരിൽ 37 പേരെ നാഷണൽ ക്ലബിൽ നിന്ന് അറസ്റ്റ് ചെയ്തതും കാശ് പിടിച്ചെടുക്കുകയും ചെയ്തതാണ് ക്ലബ് അധികൃതർക്ക് നാണക്കേട് ഉണ്ടാക്കിയത്. റെയിഡിന്റെ കാര്യം മറുനാടൻ മലയാളിയോട് കന്റോൺമെന്റ് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത 37 പേരെ ഇന്നലെ രാത്രി തന്നെ ജാമ്യത്തിൽ പുറത്തുവിടുകയും പണം പിടിച്ചെടുക്കുകയും ചെയ്തതായി കന്റോൺമെന്റ് എസ്ഐ പറഞ്ഞു.

കുമ്മനം രാജശേഖരന് കഴിഞ്ഞയാഴ്ചയാണ് മന്നം മെമോറിയൽ നാഷണൽ ക്ലബിൽ സ്വീകരണം നൽകിയത്. ക്ലബിലെ ഉത്തരവാദപ്പെട്ട ഭാരവാഹികൾ പങ്കെടുത്തില്ലെങ്കിലും ക്ലബ് അംഗങ്ങൾ മിക്കവരും സ്വീകരണത്തിൽ പങ്കെടുത്തിരുന്നു. ക്ലബ് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് കുമ്മനത്തിനു സ്വീകരണം ഒരുക്കിയത്. ഇതാണ് പൊടുന്നനെ സർക്കാരിനെ പ്രകോപിപ്പിച്ചത്. എൻഎസ്എസുമായി സർക്കാർ ഇടഞ്ഞു നിൽക്കുകയും എൻഎസ്എസിന്റെ സമുദായ അംഗങ്ങൾ മാത്രം അംഗങ്ങൾ ആയതുമായ ക്ലബിൽ പൊലീസ് കടന്നുകയറി വിരട്ടിയതുമാണ് വിവാദമായത്. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനു തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മന്നം മെമോറിയൽ ക്ളബിൽ നടന്ന പൊലീസ് റെയിഡ് അതുകൊണ്ട് തന്നെ രാഷ്ട്രീയ മാനങ്ങൾ ഉൾക്കൊള്ളുന്നതുമായി. ശ്രീമൂലം ക്ളബ്, ട്രിവാൻഡ്രം ക്ളബ് തുടങ്ങിയ വൻകിട ക്ലബുകൾ എല്ലാം നിലനിൽക്കെയാണ് എല്ലാ ക്ലബുകളെയും ഒഴിവാക്കി മന്നം മെമോറിയൽ നാഷണൽ ക്ലബിൽ മാത്രം കടന്നുകയറി പൊലിസ് വിറപ്പിച്ചത്.

രേഖകൾ എല്ലാം പരിശോധിച്ച് ക്ലബ് അധികൃതരെ വിരട്ടിയാണ് പൊലീസ് മടങ്ങിയത്. രേഖകൾ ഒന്നും പിടിച്ചെടുക്കുകയോ ചീട്ടു കളിയുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിൽ എടുക്കുകയോ ഒന്നും ഉണ്ടായിട്ടില്ലെന്ന് ക്ളബ് പ്രസിഡന്റ് രാജശേഖരൻ പിള്ള മറുനാടൻ മലയാളിയോട് പറഞ്ഞത്. ഇത് ശരിയല്ലെന്ന് കന്റോൺമെന്റ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ക്ലബിന് മാനക്കേട് ആയതിനാലാണ് അറസ്റ്റ് വിവരം ക്ലബ് പ്രസിഡന്റ് മറുനാടൻ മലയാളിയോട് മറച്ചുവെച്ചത്.

സർക്കാരുമായി എൻഎസ്എസ് ഇടഞ്ഞുനിൽക്കുമ്പോൾ ക്ലബിൽ രാത്രി കടന്നുകയറി പൊലീസ് വിറപ്പിച്ചത് ക്ലബ് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ക്ലബിനെതിരെ സർക്കാർ നീങ്ങിയാൽ ക്ലബ് പ്രതിരോധത്തിലാകുമെന്നു അറിയാമെന്നതിനാലാണ് റെയിഡ് അധികൃതരെ ഞെട്ടിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നത്. 1928-ൽ സ്ഥാപിച്ച ക്ലബ് ആണെങ്കിലും ഇതുവരെ ക്ലബിന് പട്ടയം ലഭിച്ചിട്ടില്ല. തിരുവിതാംകൂർ രാജഭരണകാലത്ത് അനുവദിച്ച് കിട്ടിയ ഭൂമിയിലാണ് സെക്രട്ടറിയേറ്റിനു അരികിലായി ക്ലബ് നിലകൊള്ളുന്നത്. ഈ സർക്കാർ അധികാരത്തിൽ എത്തിയശേഷം ക്ലബ് അധികൃതർ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഇടത് സർക്കാർ അനുകൂലമായി നിലപാട് എടുത്തിരുന്നില്ല.

അഞ്ചു കോടി രൂപ ക്ലബിന്റെ പേരിൽ സർക്കാരിലേക്ക് അടക്കണമെന്ന് പറഞ്ഞു ഈയിടെ സർക്കാർ നോട്ടീസ് നൽകിയിരുന്നു. അല്ലെങ്കിൽ ക്ളബ് ജപ്തി എന്നാണ് നോട്ടീസിൽ പറഞ്ഞത്. പക്ഷെ ഹൈക്കോടതിയിൽ പോയി ഈ നീക്കം ക്ലബ് സ്റ്റേ ചെയ്യിക്കുകയായിരുന്നു. ഇത്തരം പ്രശ്നങ്ങൾ എല്ലാം സർക്കാരിന് മുന്നിൽ നിലനിൽക്കേയാണ് സർക്കാർ റെയിഡ് അധികൃതരെ ആശങ്കയിൽ ആഴ്‌ത്തുന്നത്. കുമ്മനം രാജശേഖരന്റെ സ്വീകരണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്ന് തന്നെയാണ് ക്ലബ് അധികൃതരുടെ വിലയിരുത്തൽ. ഒരു വർഷം മുൻപ് ക്ലബിൽ എക്സൈസ് സംഘം റെയിഡ് നടത്തിയിരുന്നു. പക്ഷെ ഒന്നും പിടിച്ചെടുക്കുകയോ നിർദ്ദേശം നൽകുകയോ ഒന്നും ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ നിനച്ചിരിക്കാതെയുള്ള പൊലീസ് റെയിഡും അറസ്റ്റും ക്ലബ് അധികൃതരെ ആശങ്കയിൽ ആഴ്‌ത്തിയിട്ടുണ്ട്. അടിയന്തിരമായി മീറ്റിങ് കൂടി അനന്തര നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ക്ലബ് അധികൃതർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP