Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എസ്എഫ്ഐക്കാർ നടുറോഡിലിട്ട് അടിച്ച പൊലീസിന് ചാൻസ് നോക്കി സസ്പെൻഷൻ അടിച്ചുകൊടുത്ത് സർക്കാരും; പാർട്ടി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെ ഒതുക്കിയതിലും ഭീകരമായി കുട്ടിസഖാക്കൾ തല്ലിച്ചതച്ച പാവം പൊലീസുകാരന് പീഡനം; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടു എന്ന കുറ്റംചാർത്തി പാളയത്ത് എസ്എഫ്ഐക്കാർ തല്ലിയ എസ്എപി ക്യാമ്പിലെ ശരത്തിന് സസ്പെൻഷൻ

എസ്എഫ്ഐക്കാർ നടുറോഡിലിട്ട് അടിച്ച പൊലീസിന് ചാൻസ് നോക്കി സസ്പെൻഷൻ അടിച്ചുകൊടുത്ത് സർക്കാരും; പാർട്ടി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെ ഒതുക്കിയതിലും ഭീകരമായി കുട്ടിസഖാക്കൾ തല്ലിച്ചതച്ച പാവം പൊലീസുകാരന് പീഡനം; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടു എന്ന കുറ്റംചാർത്തി പാളയത്ത് എസ്എഫ്ഐക്കാർ തല്ലിയ എസ്എപി ക്യാമ്പിലെ ശരത്തിന് സസ്പെൻഷൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടി സഖാക്കളുടെ ആക്രമണത്തിന് ഇരയായ പൊലീസുകാരനു സസ്‌പെൻഷൻ. എസ്എപി ക്യാമ്പിലെ ശരത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു എന്ന കുറ്റത്തിനാണു നടപടി.മുഖ്യമന്ത്രി തന്നെ ആഭ്യന്തരം ഭരിക്കുന്ന വേളയിലാണ് ഒരു വിഭാഗം കുട്ടിസഖാക്കൾ ചേർന്ന് പൊലീസുകാരെ മർദ്ദിച്ചത്. ട്രാഫിക് നിയമലംഘനം നടത്തിയതിന് ശാസിച്ച പൊലീസുകാരനെ സംഘം ചേർന്ന് മർദ്ദിച്ച് അവശരാക്കിയത്. ഈ സംഭവത്തെ തുടർന്ന് പൊലീസുകാർക്കിടയിൽ കടുത്ത അമർഷത്തിന് ഇടയാക്കിരുന്നു.

പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതികളെ തേടി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലെ പൊലീസ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറിയതിനെ തുടർന്ന് ഉദ്യോഗസ്ഥക്കെതിരെ മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. കൂടാതെ ഇവരെ ഒതുക്കി ഒരു മൂലയ്ക്ക് ഇരുത്തിയതിന് പിന്നാലെയാണ് കുട്ടി സഖാക്കളുടെ കൈയിൽ നിന്ന് പൊതിരെ തല്ലു വാങ്ങിയ പൊലീസുകാരനെയും തരം കിട്ടിയപ്പോൾ പിണറായി സർക്കാർ പണി കളയിപ്പിച്ച് വീട്ടിൽ ഇരുത്തുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ 12നാണ് തിരുവനന്തപുരം പാളയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരെ സിഗ്നൽ ലംഘനം ചോദ്യം ചെയ്തതിന് എസ്എഫ്ഐ പ്രവർത്തകൻ നസീം ഉൾപ്പെടെയുള്ള സംഘം മർദ്ദിച്ചത്. ആറ് പ്രതികളുള്ള കേസിൽ നാല് പേർ നേരത്തെ കീഴടങ്ങിയിരുന്നു. മുഖ്യപ്രതിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം വിവാദങ്ങൾക്കൊടുവിൽ കീഴടങ്ങിയിരുന്നു.

എന്നാൽ ഒളിവിലെന്ന് പൊലീസ് പറഞ്ഞ നസീം യൂണിവേഴ്‌സിറ്റി കോളേജിൽ രണ്ട് സംസ്ഥാനമന്ത്രിമാർ പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയായിരുന്നു കീഴടങ്ങൽ. കേസിന്റെ ആദ്യഘട്ടത്തിൽ സിപിഎമ്മിന്റെ സമ്മർദത്തിന് വഴങ്ങി അന്വേഷണം അട്ടിമറിക്കുന്നതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.

ഇപ്പോൾ പാർട്ടി ഓഫീസ് റെയ്ഡിന്റെ പേരിൽ എസ്‌പി ചൈത്രക്കെതിരെ നടപടി ആവശ്യപ്പെടുന്ന അതേ നേതാക്കളുടെ സമ്മർദം ഈ കേസിലും തുടരുന്നത് വ്യക്തമാക്കുന്നത് പൊലീസുകാരനെതിരെ വന്ന നടപടിയും. അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായി തുടർ അന്വേഷണം ആവശ്യപ്പെട്ട് പരുക്കേറ്റ പൊലീസുകാരന്റെ മാതാപിതാക്കൾ നൽകിയ പരാതി പൂഴ്‌ത്തി.

അതിനിടെ സംഭവം നടക്കുമ്പോൾ സിസി ടിവി ദൃശ്യങ്ങൾ ബ്ലർ ചെയ്യാനും ശ്രമമുണ്ടായി. കൺട്രോൾ റൂമിലിരുന്ന് ഇടതു അനുഭാവിയായ പൊലീസുകാരൻ മായ്ച്ചു കളയാൻ ശ്രമിക്കുകയായിരുന്നു. ഇത് വിവാദങ്ങൾക്കും ഇടയായി. പാർട്ടി പിൻബലത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ മർദ്ദിച്ച നടപടി വലിയ തോതിൽ പാർട്ടിക്ക് കളങ്കമുണ്ടാക്കിയിട്ടുണ്ട്. ഉത്തരേന്ത്യൻ മോഡൽ ആക്രമണം കേരളത്തിൽ നടന്നുവെന്ന ഈ ആരോപണം ഇപ്പോൾ തന്നെ ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP