Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവീൺ മരിച്ചത് ഓട്ടോറിക്ഷാ യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ; ആത്മഹത്യയ്ക്ക് ശ്രമിച്ച പൊലീസുകാരന്റെ ഭാര്യ സുഖംപ്രാപിക്കുന്നു; കോടിയേരിക്ക് എസ്‌കോർട്ട് പോയതിന്റെ ഗുട്ടൻസ് തേടി സോഷ്യൽ മീഡിയ

പ്രവീൺ മരിച്ചത് ഓട്ടോറിക്ഷാ യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ; ആത്മഹത്യയ്ക്ക് ശ്രമിച്ച പൊലീസുകാരന്റെ ഭാര്യ സുഖംപ്രാപിക്കുന്നു; കോടിയേരിക്ക് എസ്‌കോർട്ട് പോയതിന്റെ ഗുട്ടൻസ് തേടി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി. അകമ്പടി പോയി അപകടത്തിൽ മരിച്ച പൊലീസുകാരന്റെ മരണമാണ് കോടിയേരിയുടെ അകമ്പടിക്കഥ പുറംലോകത്ത് എത്തിച്ചത്.

എംഎൽഎയോ എംപിയോ മന്ത്രിയോ പഞ്ചായത്ത് അംഗമോ അല്ല കോടിയേരി. എന്നിട്ടും സി.പി.എം സെക്രട്ടറിക്ക് പൊലീസ് അകമ്പടി പോകുന്നു. മുൻ ആഭ്യന്തര മന്ത്രിയോടുള്ള സ്‌നേഹമോ അതേ പിണറായി അനുവദിച്ച് നൽകിയ സൗകര്യമോ എന്നതാണ് സോഷ്യൽ മീഡിയയ്ക്ക് സംശയം. ഏതായാലും ചർച്ച മുറുകുകയാണ്. താമസിയാതെ തന്നെ അകമ്പടി വാഹനം ആയിരുന്നില്ലെന്നും കോടിയേരിയുടെ കാറിന് മുന്നിലൂടെ മറ്റെന്തോ ആവശ്യത്തിന് പോയതായിരുന്നു പൊലീസ് വാഹനമെന്നും ഔദ്യോഗിക വിശദീകരണം വരുമെന്ന പ്രതീക്ഷയിലാണ് സോഷ്യൽ മീഡിയ. ഏതർത്ഥത്തിലാണ് കോടിയേരിക്ക് അകമ്പടി വാഹനം കിട്ടിയതെന്ന് ഓർത്ത് തലപുകയ്ക്കുകയാണ് സോഷ്യൽ മീഡിയ

ഇന്നലെ ഉച്ചയോടെ തിരുവല്ലയ്ക്ക് സമീപം പൊടിയാടിയിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ച പൊലീസുകാരനും തിരുവനന്തപുരം സ്വദേശിയുമായ പി. പ്രവീണിന്റെ ഭാര്യ കടയ്ക്കൽ സ്വദേശി പല്ലവി് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. കയ്യിലെ ഞരമ്പ് മുറിച്ചാണ് പല്ലവി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പല്ലവി അപകടനില തരണം ചെയ്തിട്ടുണ്ട്. ഭർത്താവിന്റെ മരണമറിഞ്ഞ വേദനയിലായിരുന്നു ആത്മഹത്യാ ശ്രമം. ഇന്നലെ വൈകിട്ടായിരുന്നു് പ്രവീണിന്റെ ഭാര്യയുടെ ആത്മഹത്യാ ശ്രമം. വീടിന് മുന്നിൽ ബന്ധുക്കളും പരിസരവാസികളും നിൽക്കുമ്പോൾ അടുക്കളയിൽ കയറിയ പല്ലവി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

തിരുവനന്തപുരം എ.ആർ ക്യമ്പിലെ സിവിൽ പൊലീസ് ഓഫീസറാണ് പ്രവീൺ. പ്രവീൺ ഓടിച്ചിരുന്ന പൊലീസ് ജീപ്പ് എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ എസ്ഐയ്ക്കും ഓട്ടോയിലെ യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്. പൊലീസുകാരന്റെ കുടുംബത്തോടുള്ള ആദരവും വേദനയും സോഷ്യൽ മീഡിയ പ്രകടിപ്പിക്കുന്നുണ്ട്. അപ്പോഴും അമർഷം മറച്ചുവയ്ക്കുന്നില്ല.
കോടിയേരിക്ക് പൊലീസ് വാഹനം അകമ്പടി പോകുന്നത് ഏത് വകുപ്പിലാണെന്നാണ് സോഷ്യൽ മീഡിയായിൽ ഉയരുന്ന പ്രതിഷേധം. അപകടത്തിൽ എസ്‌ഐ ഉൾപ്പെടെ ഏഴു പേർക്ക് പരുക്കേറ്റു.

തിരുവനന്തപുരം എആർ ക്യാംപിലെ എസ്‌ഐ കെ. രാമചന്ദ്രൻ (45), സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ് (32), എസ്‌പി. അഭിലാഷ് (33), ഡ്രൈവർ അഖിൽ (30), ഓട്ടോ ഡ്രൈവർ കറ്റോട് കവിരായിതുണ്ടിൽ കെ.എ. മാത്യു (49), യാത്രക്കാരായ കറ്റോട് മന്നാറചിറയിൽ നീതു ഏബ്രഹാം (26), മകൻ റിയോൺ (എട്ടു മാസം) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരുമല പള്ളിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം ആലപ്പുഴയ്ക്കു പോകുകയായിരുന്നു കോടിയേരി. അമിതവേഗത്തിലെത്തിയ അകമ്പടി വാഹനം പൊടിയാടി ജംക്ഷനു ശേഷമുള്ള ആദ്യത്തെ വളവിൽ നിയന്ത്രണം വിട്ട് മൂന്നു കരണം മറിഞ്ഞ് എതിർ ദിശയിലെത്തിയ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. പ്രവീൺ സംഭവസ്ഥലത്തു മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

കോടിയേരി ബാലകൃഷ്ണനും അകമ്പടി വാഹനങ്ങളും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടി സജി ചെറിയാെന്റ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. കോടിയേരിയുടെ തിരുവനന്തപുരത്തെ വസതിക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചതിന്റെ ഭാഗമായാണ് അകമ്പടി വാഹനം നൽകിയത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. പ്രവീൺ ഒരാഴ്ച മുൻപാണ് കോടിയേരിയുടെ അകമ്പടി സംഘത്തിൽ എത്തിയത്. വിവരം അറിഞ്ഞ് കോടിയേരി ബാലകൃഷ്ണൻ ആലപ്പുഴയിൽ നിന്നു മടങ്ങിയെത്തി പരുക്കേറ്റവരെ സന്ദർശിച്ചു. മന്ത്രി മാത്യു ടി. തോമസും ആശുപത്രിയിൽ എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP