Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോർജിനും വിശിഷ്ട സേവനത്തിന് പുരസ്‌കാരം; സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് പത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോർജിനും വിശിഷ്ട സേവനത്തിന് പുരസ്‌കാരം; സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് പത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിജിലൻസ് മേധാവി എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോർജിനും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു. സംസ്ഥാനത്തെ പത്ത് പൊലീസ് ഉദ്യോഗസ്ഥർ സ്തുത്യർഹ സേവനത്തിനുള്ള പുരസ്‌കാരത്തിന് അർഹരായി. 

കൊച്ചി ക്രൈംബ്രാഞ്ച് എസിപിയാണ് ബിജി ജോർജ്. ഡെപ്യൂട്ടി കമ്മിഷണർ വി യു കുര്യാക്കോസ്, എസ്‌പി പി.എ മുഹമ്മദ് ആരിഫ്, ട്രെയ്‌നിങ് അസിസ്റ്റന്റ് ഡയറക്ടർ ടി.കെ സുബ്രഹ്‌മണ്യൻ, എസ്‌പി പി.സി സജീവൻ, അസിസ്റ്റന്റ് കമ്മിഷണർ കെ.കെ സജീവ്, ഡപ്യൂട്ടി സൂപ്രണ്ട് അജയകുമാർ വേലായുധൻ നായർ, അസിസ്റ്റന്റ് കമ്മിഷണർ ടി.പി പ്രേമരാജൻ, ഡപ്യൂട്ടി സൂപ്രണ്ട് അബ്ദുൽ റഹീം അലി കുഞ്ഞ്, അസിസ്റ്റനന്റ് കമ്മിഷണർ രാജു കുഞ്ചൻ വെളിക്കകത്ത്, ആംഡ് പൊലീസ് ഇൻസ്‌പെക്ടർ എം.കെ ഹരിപ്രസാദ് എന്നിവരാണ് മെഡൽ നേടിയത്. 

ആകെ 1082 ഉദ്യോഗസ്ഥർ ഇത്തവണ പുരസ്‌കാരത്തിന് അർഹരായി. ഏറ്റവും കൂടുതൽ പേർ സിആർപിഎഫിൽ നിന്നാണ് 171 പേർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP