Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

രാഷ്ട്രപതിയുടെ വിവിധ മെഡലുകൾക്ക് അർഹരായത് 926 പൊലീസ് ഉദ്യോഗസ്ഥർ; ധീരതയ്ക്കുള്ള 215 അവാർഡുകളിൽ 129 എണ്ണവും ജമ്മുകാശ്മീർ മേഖലയിൽ ധീരസേവനം കാഴ്ച വെച്ച പൊലീസ് ഉദ്യോഗസ്ഥർക്ക്; വിശിഷ്ട സേവനത്തിന് 80 ഉദ്യോ​ഗസ്ഥരും സ്തുത്യർഹ സേവനത്തിന് 631 ഉദ്യോ​ഗസ്ഥരും മെഡലണിയും

രാഷ്ട്രപതിയുടെ വിവിധ മെഡലുകൾക്ക് അർഹരായത് 926 പൊലീസ് ഉദ്യോഗസ്ഥർ; ധീരതയ്ക്കുള്ള 215 അവാർഡുകളിൽ 129 എണ്ണവും ജമ്മുകാശ്മീർ മേഖലയിൽ ധീരസേവനം കാഴ്ച വെച്ച പൊലീസ് ഉദ്യോഗസ്ഥർക്ക്; വിശിഷ്ട സേവനത്തിന് 80 ഉദ്യോ​ഗസ്ഥരും സ്തുത്യർഹ സേവനത്തിന് 631 ഉദ്യോ​ഗസ്ഥരും മെഡലണിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിവിധ മെഡലുകൾക്ക് 926 പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. ധീരതയ്ക്കുള്ള പൊലീസ് മെഡലിന് 215 ഉദ്യോഗസ്ഥരാണ് അർഹരായത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ 80 പേർക്കും സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ 631 പേർക്കുമാണ് ലഭിച്ചത്. സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ ലഭിച്ചവരിൽ 6 പേർ മലയാളികളാണ്.

ധീരതയ്ക്കുള്ള 215 അവാർഡുകളിൽ 129 എണ്ണവും ജമ്മുകാശ്മീർ മേഖലയിൽ ധീര സേവനം കാഴ്ച വെച്ച പൊലീസ് ഉദ്യോഗസ്ഥർക്കാണ്. നക്സൽ ബാധിത മേഖലകളിൽ പ്രവർത്തിച്ച 29 പേരും വടക്കുകിഴക്കൻ മേഖലയിലെ ധീര സേവനത്തിന് എട്ടു പേരും ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചവരിൽ ഉൾപ്പെടുന്നു. സി ആർ പി എഫിൽ നിന്ന് 55, ജമ്മുകാശ്മീർ പൊലീസിൽ നിന്ന് 81, ഉത്തർപ്രദേശിൽ നിന്ന് 23, ഡൽഹി പൊലീസിൽ നിന്ന് 16, മഹാരാഷ്ട്രയിൽ നിന്ന് 14, ഝാർഖണ്ഡിൽ നിന്ന് 12 ഉം പേർ ധീരത മെഡലിന് അർഹരായവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. ശേഷിക്കുന്നവർ മറ്റ് സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സായുധ സേനയിലെ ഉദ്യോഗസ്ഥരുമാണ്.

Stories you may Like

കേരളത്തിൽ നിന്നും ഇക്കുറി വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് ആരും അർഹരായില്ല. എന്നാൽ വിശിഷ്ട സേവനത്തിന് മറ്റു അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നു രണ്ടു മലയാളികൾക്ക് ബഹുമതി ലഭിച്ചിട്ടുണ്ട്. ആനി ഏബ്രഹം, ഡെപ്യൂട്ടി ഇൻസ്പെകടർ ജനറൽ, സിആർപിഎഫ്, സിജിഒ കോംപ്ലക്സ്, ഡൽഹി, കെ.പി.മുരളീധരൻ, എഎസ്ഐ (വയർലെസ് ഓപ്പറേറ്റർ), ലക്ഷദ്വീപ് പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റ്, കൊച്ചി എന്നിവരാണ് വിശിഷ്ട സേവനത്തിന് മെഡൽ നേടിയ മലയാളികൾ.

കേരള പൊലീസിലെ ആറ് പേർക്കും കേരളത്തിന് പുറത്തുള്ള 16 മലയാളികൾക്കും സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചവർ:

1. മധുസൂദനൻ വായക്കോടൻ, ഡെപ്യൂട്ടി സൂപ്രണ്ട്, വിജിലൻസ് കണ്ണൂർ
2. രാജൻ മാധവൻ, ഡെപ്യൂട്ടി കമാൻഡന്റ്, എസ്എസ്ബി ഹെഡ് ക്വാർട്ടേഴ്സ്, തിരുവനന്തപുരം
3. ആർ.വി. ബൈജു, എഎസ്ഐ, നരുവാമ്മൂട്.
4. സൂരജ് കരിപ്പേരി, എഎസ്ഐ, ക്രൈം ബ്രാഞ്ച്, തൃശൂർ
5. ഹരിഹരൻ ഗോപാലപിള്ള, സീനിയർ സിവിൽ പൊലീസ് ഓഫിസർ, വിജിലൻസ്, കൊല്ലം
6. പി.എൻ. മോഹനകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ, വിജിലൻസ് മലപ്പുറം

സ്തുത്യർഹ സേവനത്തിന് മെഡൽ ലഭിച്ച കേരളത്തിന് പുറത്തുള്ള മലയാളികൾ

1. എം. അബ്ദുൾ റഷീദ്, എസ്െഎ, ചാത്തം, ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡ്സ്
2. ടി.കെ. സുലൈമാൻ, ഹെഡ് കോൺസ്റ്റബിൾ, അമിനി ദ്വീപ്, ലക്ഷദ്വീപ്
3. രാജീവ് വത്സരാജ്, കമാൻഡന്റ്, എസ്ടിസി, ബിഎസ്എഫ് വൈകുണ്ഠ്പുർ, ബംഗാൾ
4. ആർ. മുരളീധരൻ, അസി. കമാൻഡന്റ്, സിെഎഎസ് എഫ്–ജിപി, ചെന്നൈ
5. ആർ. ജയകുമാർ, കമാൻഡന്റ്, സിആർപിഎഫ് അക്കാഡമി, ഗുരുഗ്രാം
6. കെ.വി. കുര്യാക്കോസ്, ഡെപ്യൂട്ടി കമാൻഡന്റ്, 198 ബറ്റാലിയൻ, സിആർപിഎഫ്, വിശാഖപട്ടണം
7. എ. കൃഷ്ണൻ, എസ്െഎ, ജിഡി, സിആർപിഎഫ്, ഗ്രേറ്റർ നോയിഡ
8. സി.പി. ശ്രീധരൻ, എസ്െഎ, 42 ബിഎൻ, സിആർപിഎഫ്, രാജമുണ്ട്റി, ആന്ധ്ര
9. എ. അശോകൻ, എസ്െഎ, ആർടിസി, സിആർപിഎഫ്, പെരിങ്ങോം
10. ജോസ് കുട്ടി ജോൺ, എസ്ഐ (മെഡിക്) അൾവാർ, ഭിലായ്, സശസ്ത്ര സീമാബെൽ, ചത്തീസ്ഗഡ്
11. ഹാരിസൺ ആന്റണി, എസിെഎഒ –ഒൺ, എസ്െഎബി,ഐബി, തിരുവനന്തപുരം
12. ശശി ഭൂഷൺ കടക്കോട്ടിൽ മന, ജെെഎഒ –ഒൺ, എസ്ഐബി, തിരുവനന്തപുരം, ഐബി
13. കെ. സേതുമാധവൻ, എഎൽെഎഒ, എൽഎൻജെഎൻ, എൻെഎസിഎഫ്എസ്, ഡൽഹി
14. കെ. ചന്ദ്രശേഖരൻ, ഇൻസ്പെക്ടർ, എൻഡിആർഎഫ്, ന്യൂഡൽഹി
15. സന്തോഷ് നമ്പി ചന്ദ്രൻ, ഡിെഎജി, റെയിൽവേസ്, ന്യൂഡൽഹി
16. ശരികാ മോഹൻ, സീനിയർ ഡിഎസ്‌സി, റെയിൽവേ, ഡൽഹി

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP