Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടികളെ ബന്ദികളാക്കിയ പ്രതി പൊലീസിനെയും നാട്ടുകാരെയും മുൾ മുനയിൽ നിർത്തിയത് മണിക്കൂറുകളോളം; ഒടുവിൽ പ്രതിയെ വധിച്ച് ബന്ദികളെ മോചിപ്പിച്ച് പൊലീസ്; ഇന്നലൈ വൈകുന്നേരത്തോടെ തടവിലായവരെ മോചിപ്പിച്ചത് ഇന്ന് പുലർച്ചയോടെ: ഇയാൾ വീടിന്റെ നിലവറയിൽ പൂട്ടിയിട്ടവരിൽ ആറ് മാസം മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾ

കുട്ടികളെ ബന്ദികളാക്കിയ പ്രതി പൊലീസിനെയും നാട്ടുകാരെയും മുൾ മുനയിൽ നിർത്തിയത് മണിക്കൂറുകളോളം; ഒടുവിൽ പ്രതിയെ വധിച്ച് ബന്ദികളെ മോചിപ്പിച്ച് പൊലീസ്;  ഇന്നലൈ വൈകുന്നേരത്തോടെ തടവിലായവരെ മോചിപ്പിച്ചത് ഇന്ന് പുലർച്ചയോടെ: ഇയാൾ വീടിന്റെ നിലവറയിൽ പൂട്ടിയിട്ടവരിൽ ആറ് മാസം മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

ഫറൂഖാബാദ്: യുപിയിൽ പിറന്നാൾ വിരുന്നിനെത്തിയ 20 കുട്ടികളെയും ഏതാനും സ്ത്രീകളെയും തടവിലാക്കിയ കൊലക്കേസ് പ്രതിയെ പൊലീസ് വധിച്ചു. ഇയാൾ തടവിലാക്കിയവരെ എല്ലാം പൊലീസ് മോചിപ്പിചചു. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കും ഏറ്റുമുട്ടലിനും ഒടുവിൽ ഇന്നു പുലർച്ചെയോടെയാണ് ഇയാളെ കൊന്ന് ഇവരെ മോചിപ്പിച്ചത്. ഉത്തർപ്രദേശിലെ കതാരിയ ഗ്രാമത്തിലാണ് നാടിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ സംഭവം അരങ്ങേറിയത്.

6 മാസം മുതൽ 15 വയസ്സു വരെയുള്ള കുട്ടികളാണ് തടവിലാക്കപ്പെട്ടത്. കൊലക്കേസിൽ പ്രതിയായ സുഭാഷ് ബതാം എന്നയാളാണ് കുട്ടികളെയും സ്ത്രീകളെയും മകളുടെ പിറന്നാൾ ആഘോഷത്തിനായി ക്ഷണിച്ചുവരുത്തി വീടിന്റെ നിലവറയിൽ തടവിലാക്കുകയായിരുന്നു. കൊലപാതക കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ബതാം പരോളിൽ ഇറങ്ങിയാണ് നാടിനെ നടുക്കിയത്. സ്വന്തം ഭാര്യയെയും മകളെയും വരെ ഇയാൾ തടവിലാക്കിയിരുന്നു.

പൊലീസിന്റെയും കമാൻഡോകളുടെയും നേതൃത്വത്തിൽ നടന്ന രക്ഷാശ്രമത്തിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്. പൊലീസുകാർക്കും പ്രദേശവാസികൾക്കും നേരെ ബതാം വീടിനുള്ളിൽ നിന്ന് പലവട്ടം വെടിയുതിർത്തു. ഇയാളുടെ കൈവശം തോക്കും ഗ്രനേഡും ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടികൾക്കു പുറമേ സ്ത്രീകളും ബന്ദികളാക്കുകയായിരുന്നു. കൊലക്കേസ് പ്രതിക്ക് പുറമെ മദ്യപാനി കൂടിയാണ് ഇയാളെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മകളുടെ പിറന്നാളിന് ക്ഷണിച്ച് വരുത്തിയ ശേഷമാണ് 20ഓളം കുട്ടികളെയും സ്ത്രീകളെയും ഇയാൾ ബന്ദിയാക്കിയത്.

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഇയാൾ പരോളിലിറങ്ങിയ ശേഷമാണ് ഈ ക്രൂര കൃത്യം ചെയ്തത്. സുഭാഷ് ഗൗതമാണ് തന്റെ ഭാര്യയും കുട്ടികളും ഉൾപ്പടെയുള്ളവരെ ബന്ദികളാക്കിയതെന്നാണ് വിവരം. ഗ്രാമവാസിയായ സതീഷ് ചന്ദ്ര, സുഭാഷിനോട് സംസാരിക്കാൻ വീട്ടിലേക്ക് ചെന്നെങ്കിലും ഇയാൾ വെടിയുതിർത്തു. കാലിന് വെടിയേറ്റ സതീഷിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എംഎൽഎയോടും എസ്‌പിയോടും വീട്ടിലേക്ക് എത്താനാണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ഥലത്ത് എത്തിയ പൊലീസിന് നേർക്കും ഇയാൾ വെടിയുതിർക്കുകയും നാടൻബോംബ് എറിയുകയും ചെയ്തു. മൂന്ന് പൊലീസുകാർക്കും ഒരു ഗ്രാമവാസിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. എസ്‌പി സ്ഥലത്തെത്തിയിട്ടുണ്ട്. നാല് മണിക്കൂറിലേറെയായി ഇയാൾ കുട്ടികളെയടക്കം ബന്ദികളാക്കിയിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനയും കാൻപൂർ മേഖലാ ഐജി ഒ.പി.സിങ്ങിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി. ഇയാളെ അനുനയിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാൻ ശ്രമം തുടരുകയാണ്. ബന്ദികളാക്കപ്പെട്ടവരെ സുരക്ഷിതമായി മോചിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ജനപ്രതിനിധി നാഗേന്ദ്ര സിങ് ഇയാളെ അനുനയിപ്പിക്കാൻ ശ്രമം തുടരുകയാണെന്നും ഒ.പി. സിങ് മാധ്യമങ്ങളോട് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP