Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുഞ്ഞു മണികണ്ഠന്മാർക്ക് കരുതലുമായി പൊലീസ് അയ്യപ്പന്മാർ; സന്നിധാനത്ത് മുത്തച്ഛൻ കുഴഞ്ഞുവീണപ്പോൾ കുഞ്ഞ് അയ്യപ്പന്മാർക്ക് തുണ പൊലീസ്; ദർശനത്തിനായി ക്യൂ നിൽക്കവെ കുഴഞ്ഞുവീണ വയോധികന് രക്ഷകരായത് പൊലീസ് ഇടപെടൽ; കൂടെയെത്തിയ കുരുന്നുകൾ വാവിട്ട് കരഞ്ഞപ്പോൾ ചേർത്ത് നിർത്തി തലോടലും

കുഞ്ഞു മണികണ്ഠന്മാർക്ക് കരുതലുമായി പൊലീസ് അയ്യപ്പന്മാർ; സന്നിധാനത്ത് മുത്തച്ഛൻ കുഴഞ്ഞുവീണപ്പോൾ കുഞ്ഞ് അയ്യപ്പന്മാർക്ക് തുണ പൊലീസ്; ദർശനത്തിനായി ക്യൂ നിൽക്കവെ കുഴഞ്ഞുവീണ വയോധികന് രക്ഷകരായത് പൊലീസ് ഇടപെടൽ; കൂടെയെത്തിയ കുരുന്നുകൾ വാവിട്ട് കരഞ്ഞപ്പോൾ ചേർത്ത് നിർത്തി തലോടലും

മറുനാടൻ ഡെസ്‌ക്‌

ശബരിമല: സന്നിധാനത്ത് കുട്ടികൾക്കൊപ്പം മലകയാറാനെത്തിയ വയോധികൻ കുഴഞ്ഞുവീണപ്പോൾ കുഞ്ഞു മണികണ്ഠന്മാർക്ക് രക്ഷകരായി പൊലീസ് അയ്യപ്പന്മാർ. സന്നിധാനത്ത് ശബരീശ സന്നിധിയിലാണ് ഈ പൊലീസ് തണൽ. കാസർകോട്് നീലേശ്വരത്തു നിന്ന് ദർശനത്തിനെത്തിയതാണ്‌സഹോദരങ്ങളായ മൂന്നാം ക്ലാസുകാരി വാമികയും ഒൻപതാം ക്ലാസുകാരൻ വർഷിതും. മുത്തശ്ശൻ ഗോപാലന്റെ കൂടെയാണ് മല കയറാനായി എത്തിയത്.

രാവിലെ 9ന് ദർശനത്തിനായി തിരുമുറ്റത്ത് ക്യു നിൽക്കുന്നതിനിടെ അദ്ദേഹം തളർന്നു വീണു. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് അദ്ദേഹത്തെ താങ്ങിയെടുത്ത് ക്യുവിൽ നിന്നു പുറത്തു കൊണ്ടുവന്നു. മിനിറ്റിനുള്ളിൽ ഡോക്ടറെ വരുത്തി പൾസ് നോക്കിച്ചു. അപ്പോൾ തന്നെ സ്‌ട്രെച്ചറിൽ കിടത്തി ചുമന്ന് സന്നിധാനം ഗവ ആശുപത്രിയിലേക്ക് കൊണ്ടുപോയി.എന്തു ചെയ്യണമെന്ന് അറിയാതെ കരഞ്ഞു നിന്ന കുട്ടികളെ പൊലീസുകാർ എടുത്ത് തിരിക്കിനിടയിൽ നിന്നു മാറ്റി. വലിയമ്പലത്തിന്റെ ഭിത്തിയോട് ചേർത്ത് തണലുള്ള ഭാഗത്ത് പുൽപ്പായ് വിരിച്ച് അവരെ ഇരുത്തി. ആശ്വാസ വാക്കുകൾ പറഞ്ഞ് സാന്ത്വനിപ്പിച്ചു.

ഭക്ഷണം കഴിച്ചതാണോ എന്നു തിരക്കി. വെള്ളം പോലും കുടിച്ചിട്ടില്ലന്ന് അറിഞ്ഞതോടെ പതിനെട്ടാംപടിയിൽ ഡ്യൂട്ടിക്കു നിൽക്കുന്ന പൊലീസുകാർക്കായി കരുതിയിരുന്ന ഹോർലിക്‌സ് കൊണ്ടുവന്നു കൊടുത്തു. നിർബന്ധിച്ചു കുടിപ്പിച്ചു. പിന്നെ അവരെ ദർശനം നടത്തിച്ചു. അതിനുശേഷം ആശുപത്രിയിൽ കൊണ്ടുപോയി മുത്തച്ഛനെ കാണിച്ചു.സമരക്കാരെ അടിക്കുന്നതും കള്ളന്മാരെ ഇടിക്കുന്നതുമായ പൊലീസിനെയാണ് അവർ ഇതുവരെ കണ്ടത്. മനുഷ്യത്വത്തിന്റെ മുഖമാണ് പൊലീസ് എന്ന് അവർക്ക് മനസിലാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP