Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

എന്നെ ഇനി അന്വേഷിക്കേണ്ട..ഞാൻ പോകുവാ എന്നൊന്നും എഴുതി വച്ചില്ല; ഭർത്താവിനോട് മാനസികമായി അകന്നപ്പോൾ ചാറ്റിങ്ങിനിടെ ആശ്വാസവുമായി എത്തിയ ഫേസ്‌ബുക്ക് സുഹൃത്ത് പ്രണയത്തിന്റെ തീ കോരിയിട്ടു; ആറുമാസം മുമ്പ് കാണാതായ ഭാര്യയെ തേടി ഹേബിയസ് കോർപ്പസ് ഹർജി നൽകി കാത്തിരുന്ന ഭർത്താവ് ഒടുവിൽ അറിഞ്ഞു കാമുകനൊപ്പം ഒളിച്ചോടിയെന്ന്; കുടുംബംകലക്കലിന് സോഷ്യൽ മീഡിയയെ പഴിചാരുന്നവർക്ക് വാദിക്കാൻ ഒരുകഥ കൂടി

എന്നെ ഇനി അന്വേഷിക്കേണ്ട..ഞാൻ പോകുവാ എന്നൊന്നും എഴുതി വച്ചില്ല; ഭർത്താവിനോട് മാനസികമായി അകന്നപ്പോൾ ചാറ്റിങ്ങിനിടെ ആശ്വാസവുമായി എത്തിയ ഫേസ്‌ബുക്ക് സുഹൃത്ത് പ്രണയത്തിന്റെ തീ കോരിയിട്ടു; ആറുമാസം മുമ്പ് കാണാതായ ഭാര്യയെ തേടി ഹേബിയസ് കോർപ്പസ് ഹർജി നൽകി കാത്തിരുന്ന ഭർത്താവ് ഒടുവിൽ അറിഞ്ഞു കാമുകനൊപ്പം ഒളിച്ചോടിയെന്ന്; കുടുംബംകലക്കലിന് സോഷ്യൽ മീഡിയയെ പഴിചാരുന്നവർക്ക് വാദിക്കാൻ ഒരുകഥ കൂടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഫേസ്‌ബുക്ക് ലൈവിലൂടെ വീട്ടുകാരെയും നാട്ടുകാരെയും പ്രണയം അറിയിച്ച ശേഷം കമിതാക്കൾ ഒളിച്ചോടിയ കഥ വാർത്തയായത് അടുത്തകാലത്താണ്. കാമുകനുമായുള്ള വിവാഹത്തിന്റെ തലേദിവസം ഫേസ്‌ബുക്ക് കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച 18 കാരിയുടെ കഥ കഴിഞ്ഞ വർഷം കേട്ടു. സോഷ്യൽ മീഡിയ വന്നതോടെ കമിതാക്കൾക്ക് അടുക്കാനും അകലാനും എളുപ്പമായിരിക്കുന്നു. പതിനെട്ടുകാർ മാത്രമല്ല, വിവാഹിതരായവരും ഫേസ്‌ബുക്ക് പ്രണയത്തിനും ഒളിച്ചോട്ടത്തിനും മടിക്കുന്നില്ല. ആറുമാസം മുമ്പ് പൂയപ്പള്ളിയിൽ നിന്ന് കാണാതായ നസീമ എന്ന വീട്ടമ്മയുടെ കഥ വായിക്കാം.

ആറുമാസമായി നസീമ എവിടെയെന്ന് ആർക്കുമറിയില്ലായിരുന്നു. ഭർത്താവ് നാസറുദ്ദീനുമായി മാനസികമായി അകന്നപ്പോൾ നസീമയ്ക്ക് ആകെ ആശ്വാസം ഫേസ്‌ബുക്കും വാട്ട്‌സാപ്പുമൊക്കെയായിരുന്നു. ചാറ്റിങ്ങിനിടെ ഒരുയുവാവിനോട് പ്രണയം തോന്നി. അയാൾ അവളെ ആശ്വസിപ്പിച്ചു. 35 കാരിക്ക് ആകെ അത്താണി സുഹൃത്തായി മാറി. തനിക്കൊപ്പം ജീവിക്കാൻ യുവാവ് ക്ഷണിച്ചു. അങ്ങനെ യുവാവിന്റെ നാടായ കണ്ണൂർ ജില്ലയിലെ കക്കാട്ടിലേക്ക്. കുറച്ചു ദിവസം മൈസൂറിലും മറ്റ് ചില സ്ഥലങ്ങളിലുമായി കറങ്ങി നടന്ന ശേഷം നസീമയും ഫേസ്‌ബുക്ക് കൂട്ടാളിയും കണ്ണൂരിൽ വാടകയ്ക്ക് വീടെടുത്തു താമസിച്ചു വരുകയായിരുന്നു.

Stories you may Like

പൂയപ്പള്ളി ചെങ്കൂർ സ്വദേശിനിയായ നസീമയെ കാണാനില്ലെന്നു കാട്ടി ഭർത്താവ് നാസറുദ്ദീൻ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് പൂയപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു.പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്‌ഐ. രാജേഷ് കുമാർ, എഎസ്ഐ രാജൻ, വനിതാ സി.പി.ഒ ആര്യ എന്നിവരടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തിയാണ് നസീമയെ അറസ്റ്റു ചെയ്തത്. ഇന്ന് നസീമയെ ഹൈക്കോടതിയിൽ ഹാജരാക്കും. കണ്ണൂരിലേക്കു പോകാനാണ് താൽപ്പര്യമെന്ന് നസീമ പൊലീസിനോടു പറഞ്ഞിട്ടുണ്ട്.

ഏതായാലും ഫേസ്‌ബുക്ക് ചിലർക്ക് ആശ്വാസം പകരുമ്പോൾ, മറ്റുചിലർക്ക് അത് കുടുംബംകലക്കിയാണ്. ഗൾഫാകാരന്റെ ഭാര്യ അർദ്ധരാത്രി ഫേസ്‌ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ടുവർഷം മുമ്പാണ്. വീട്ടിൽ നിന്നിറങ്ങുമ്പോൾ ബാഗ് നിറയെ ഡ്രസും, മൊബൈലും, പാസ്‌പോർട്ടും, സ്വർണവും എല്ലാമടക്കമാണ് ആ കാമുകി ഭർത്താവിനെ വെള്ളത്തിലാക്കി കടന്നുകളഞ്ഞത്. വിവാഹശേഷവും കാമുകനുമായി ഫേസ്‌ബുക്കിലും മൊബൈലിലും പ്രണയം തുടർന്നു. ഒടുവിൽ യുവതിയെ കാമുകനൊപ്പം പോകാൻ കോടതി അനുവദിക്കുകയായിരുന്നു.

കാമുകനുമായുള്ള വിവാഹത്തിന്റെ തലേദിവസം ഫേസ്‌ബുക്ക് കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച സംഭവവും സമീപകാലത്താണ്. കാസർഗോഡ് കാഞ്ഞങ്ങാടിനടുത്ത് നീലേശ്വരത്താണ് സംഭവം. കാഞ്ഞിരപ്പൊയിൽ സ്വദേശിനിയാണ് നാലു വർഷം പ്രണയിച്ച ബന്ധുവായ കാമുകനെ ഉപേക്ഷിച്ച് വിവാഹത്തിന്റെ തലേദിവസം ചെറുപുഴ പാടിച്ചാൽ സ്വദേശിയായ ഫേസ്‌ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയത്.

പിതാവിന്റെ ബന്ധുവായ യുവാവുമായി പെൺകുട്ടി നാലുവർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഈ ബന്ധം ആദ്യം അംഗീകരിച്ചില്ല. ഒടുവിൽ ഇരുവരുടെയും നിർബന്ധത്തിനു വഴങ്ങി പെൺകുട്ടിക്കു പ്രായപൂർത്തിയാകുമ്പോൾ കല്യാണം നടത്താമെന്ന് സമ്മതിക്കുകയായിരുന്നു. പെൺകുട്ടിക്ക് 18 വയസായതോടെ വിവാഹ ആലോചനയുമായി ചെറുക്കന്റെ വീട്ടുകാർ പെണ്ണിന്റ വീട്ടിലെത്തി. എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹത്തിനു തയ്യാറായിരുന്നില്ല. ഒടുവിൽ കാമുകന്റെ വീട്ടുകാരുടെ പിന്തുണയോടെ വിവാഹം തീരുമാനിച്ചു.

വിവാഹത്തിന്റെ തലേദിവസം വൈകുന്നേരം പെൺകുട്ടി കാമുകനൊപ്പം ബൈക്കിൽ കാഞ്ഞങ്ങാട് ടൗണിലെത്തി വസ്ത്രങ്ങളും വിവാഹത്തിനാവശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങി. തുടർന്ന് നീലേശ്വരത്ത് എത്തി കാമുകനോടു യാത്ര പറഞ്ഞു പോയി. എന്നാൽ വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും പെൺകുട്ടിയെ കാണാത്തിനെ തുടർന്ന് അന്വേഷണം തുടങ്ങി. അപ്പോഴേക്കും മറ്റൊരു യുവാവുമായി വിവാഹം നടന്നതിന്റെ ചിത്രങ്ങൾ പെൺകുട്ടി കാമുകന്റെ ഫോണിലേയ്ക്ക് അയച്ചു നൽകി. ഇതോടെ കല്യാണ വീട്ടിലെ ആഘോഷങ്ങൾ നിലച്ചു. സദ്യക്കായി വാങ്ങിയ സാധനങ്ങൾ തിരികെ നൽകി.

സംഭവമറിഞ്ഞ് ചതിക്കപ്പെട്ട കാമുകൻ ദുഃഖഭാരത്താൽ വിരഹ ഗാനം പാടി അലഞ്ഞു നടക്കുകയാണെന്നു കരുതിയാൽ തെറ്റി. യുവാവ് കാമുകിയുടെ ഒളിച്ചോട്ടം ഒരു ആഘോഷമാക്കി. സുഹൃത്തുക്കളെ വിളിച്ചുകൂട്ടി നീ പോയാൽ എനിക്ക് ഒന്നുമില്ല എന്നെഴുതിയെ ഒരു വലിയ കേക്കും മുറിച്ചു. കോട്ടയം അയ്മനത്ത് കഴിഞ്ഞ വർഷം നവംബറിൽ നടന്ന സംഭവം ഇങ്ങനെ: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനോടൊപ്പം ജീവിക്കാൻ യുവതി വീടുവിട്ട് ഇറങ്ങിവന്നത് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. സ്വന്തം വീടുവീട്ട് യുവതി കാമുകന്റെ വീട്ടിൽ എത്തിയെങ്കിലും വീട്ടുകാർ കയറ്റാത്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. വീട്ടൂകാർ കടുത്ത എതിർപ്പുമായി രംഗത്ത് വന്നെങ്കിലും തിരിച്ചു പോവില്ലെന്ന് യുവതി ഉറച്ച നിലപാട് എടുത്തതോടെ ഒടുവിൽ വീട്ടുകാർക്ക് വഴങ്ങേണ്ടി വന്നു.

എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്നായിരുന്നു പിന്നീട് പെൺകുട്ടിയുടെ ആവശ്യം. ഇതിനിടെ സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തി ഏവരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെങ്കിലും അത് താൽക്കാലികം മാത്രമായിരുന്നു.ഒടുവിൽ ഒത്തുതീർപ്പ് ചർച്ചയിൽ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP