Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക് ഡൗൺ ലംഘിച്ച് വയലിൽ ആർത്തുല്ലസിച്ച് കാൽപന്ത് കളിച്ച് ഒരുകൂട്ടർ; തെങ്ങിൻതോപ്പിൽ ചീട്ട് കളിച്ചും കാരണവന്മാരുടെ പട; പൊലീസിന്റെ ഡ്രോൺ ആകാശമാർഗം പിന്തുടർന്ന് എത്തിയതോടെ തലയിൽ മുണ്ടിട്ടും മുഖം മറച്ചും ഓടടാ ഓട്ടം; പിന്തുടർന്ന് ഡ്രോൺ ഓടിച്ചത് വീടുവരെ; കായംകുളം വള്ളികുന്നം പൊലീസിന്റെ മാസ് ഓപ്പറേഷന് സോഷ്യൽ മീഡിയയിൽ വമ്പൻ കയ്യടി; നാട്ടിടവഴികളുടെ മനോഹര ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾക്കും അഭിനന്ദനപ്രവാഹം

എം എസ് ശംഭു

കായംകുളം: ലോക്ക് ഡൗൺ ആയതോടെ സംസ്ഥാനത്തെ പൊലീസ് സംവിധാനം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും ജില്ലാ അതിർത്തികളിലും കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കടുത്ത നിർദ്ദേശം പൊലീസ് നൽകുമ്പോഴും വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കർശന നിരീക്ഷണം തുടരുകയാണ്.

ജീപ്പുകളിലുമായി മുന്നറിയിപ്പ് നൽകുന്നതിന് പുറമേ പുറത്തിറങ്ങുവർക്കെതിരെ എല്ലാ ജില്ലകളിലും കേസുകളും റിപ്പോർട്ട് ചെയ്തത്. നിരവധിയാണ്. പൊലീസ് സംവിധാനം കാര്യക്ഷമാമാക്കാൻ കഴുകൻ കണ്ണ് എന്ന പദ്ധതി വഴി സംസ്ഥാന പൊലീസ് വിഭാഗം ഡ്രോണുകൾ പറപ്പിച്ചാണ് ഇപ്പോൾ എല്ലാ ജില്ലകളിലും നിരീക്ഷണം കർശനമാക്കായിരിക്കുന്നത്. ഫോട്ടോഗ്രാഫേഴ്‌സ് ഡ്രോൺ അസോസിയേഷനുകൾ എന്നിവയുമായി ബന്ധപ്പെട്ടു കൊണ്ട് ഡ്രോൺ എക്‌സ്പർട്ടുകൾ പൊലീസിനെ ആകാശമാർഗം നിരീക്ഷണത്തിന് സഹായിക്കുകയാണ്. കഴിഞ്ഞ ദിവസം ലോക്ക് ഡൗൺ ലംഘിച്ച് അമ്പലപ്പുഴയിൽ നടന്ന പെണ്ണുകാണൽ ചടങ്ങും ആൾക്കൂട്ടവും പൊലീസ് തടഞ്ഞത് ഡ്രോണിന്റെ സഹായത്തോടെയാണ്.

ഇപ്പോഴിതാ കായംകുളം വള്ളികുന്നം സ്‌റ്റേഷൻ പരിധിയിലെ ദൃശ്യങ്ങൾ പൊലീസ് ഡ്രോൺ സഹായത്തോടെ പകർത്തിയയതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സിഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ സുജുമോൻ ഉൾപ്പെടെയുള്ള സംഘമാണ് നാട്ടിൻപ്രദേശത്തെ നിയമലംഘനങ്ങൾ ഡ്രോൺ ക്യാമറ വഴി നിരീക്ഷിക്കാൻ തീരുമാനിച്ചത്. ഡ്രോൺ പറത്തി പ്രവർത്തി പരിചയമുള്ള കരുനാഗപ്പള്ളി സ്വദേശികളായ ശ്രീജിത്ത്, അബിൻ എന്നിവരാണ് ഡ്രോൺ പകർത്തിയത്.

നാട്ടിൻപുറത്തെ വയലോരങ്ങളിലേക്ക് ഡ്രോൺ പകർത്തിയപ്പോൾ കണ്ടതാകട്ടെ ലോക്ക് ഡൗൺ ലംഘിച്ച് ഫുട് ബോൾ കളിച്ചും വയലിൽ ഉല്ലസിച്ചും നടക്കുന്ന ഒരുപറ്റം ചെറുപ്പക്കാർ, മുതിർന്ന സംഘം തെങ്ങിൻ തോപ്പുകൾക്കിടയിൽ ചീട്ടുകളിയുമായി മുഴുകുന്നു. പൊലീസ് നിർദ്ദേശ പ്രകാരം ഡ്രോൺ ക്യാമറ വയലിലേക്ക് പറത്തിയതോടെ കളിയിലേർപ്പെട്ട കൂട്ടം ഓടടാ ഓട്ടം. യുവാക്കൾ ഓടിയ വഴിയെല്ലാം ഡ്രോണും ഒപ്പം സഞ്ചരിച്ചു.

പിന്നെ നോക്കാനുണ്ടോ. മുണ്ടെടുത്ത് ലയിൽ മൂടിയും മുഖം മറച്ചും സംഘം വീടുകളിലേക്ക് ഓട്ടമായി. ചീട്ട് കളിയിൽ മുഴുകിയവർ ഡ്രോണിനെ കണ്ട് തെങ്ങിൻ തോപ്പിൽ ഒളിച്ചെങ്കിലും ഒടിച്ചിട്ട് പിടികൂടി. വീഡിയോ പൊലീസ് തന്നെ പങ്കുവച്ചതോടെ സോഷ്യൽ മീഡിയ മുഴുവൻ കയ്യടി നേടുകയാണ്. നാട്ടിടവഴിയും വയലുകളും മനോഹരമായി ക്യാമറയിൽ പകർത്തിയ ഡ്രോൺ സ്‌പെഷ്യലിസ്റ്റായ ശ്രീജിത്തിനും അബിക്കും ഒപ്പം സോഷ്യൽ മീഡിയയുടെ കയ്യടിയും നേടി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP