Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് വണ്ടിയും തോക്കും കമാൻഡോകളുടെ ചടപടാ നടപ്പുമൊക്കെ കണ്ട് അന്തം വിട്ട് നാട്ടുകാർ; ജനാല കർട്ടൻ നീക്കിയും ടെറസിൽ നിന്ന് എത്തിനോക്കിയും ചിലർ; അത്യന്താധുനിക ആയുധങ്ങളുമേന്തി എല്ലാം നിരീക്ഷിച്ച് തമിഴനാട് പൊലീസും; ഒറ്റദിന പരോളിൽ കോയമ്പത്തൂർ ജയിലിൽ നിന്ന് മാവോയിസ്റ്റ് അനൂപിനെ കുമ്പളാംപൊയ്കയിലെ കുടുംബവീട്ടിൽ കൊണ്ടുവന്നപ്പോൾ കർശന സുരക്ഷ ഒരുക്കിയത് സഹപ്രവർത്തകർ തട്ടിക്കൊണ്ടുപോകുമെന്ന് ഭയന്ന്

പൊലീസ് വണ്ടിയും തോക്കും കമാൻഡോകളുടെ ചടപടാ നടപ്പുമൊക്കെ കണ്ട് അന്തം വിട്ട് നാട്ടുകാർ; ജനാല കർട്ടൻ നീക്കിയും ടെറസിൽ നിന്ന് എത്തിനോക്കിയും ചിലർ; അത്യന്താധുനിക ആയുധങ്ങളുമേന്തി എല്ലാം നിരീക്ഷിച്ച് തമിഴനാട് പൊലീസും; ഒറ്റദിന പരോളിൽ കോയമ്പത്തൂർ ജയിലിൽ നിന്ന് മാവോയിസ്റ്റ് അനൂപിനെ കുമ്പളാംപൊയ്കയിലെ കുടുംബവീട്ടിൽ കൊണ്ടുവന്നപ്പോൾ കർശന സുരക്ഷ ഒരുക്കിയത് സഹപ്രവർത്തകർ തട്ടിക്കൊണ്ടുപോകുമെന്ന് ഭയന്ന്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അത്യാധുനിക ആയുങ്ങളുമേന്തി വൻ പൊലീസ് സംഘം. ഒപ്പം കമാൻഡോകളും. വന്ന് ഇറങ്ങിയ ഉടൻ പ്രദേശവും സമീപ വീടുകളും കസ്റ്റഡിയിൽ എടുത്ത് തമിഴ് സംസാരിക്കുന്ന പൊലീസുകാരും. റാന്നി വടശേരിക്കര കുമ്പളാംപൊയ്കയ്ക്ക് സമീപം ഇന്ന് രാവിലെ 11.30 ന് പൊലീസ് വണ്ടിയും തോക്കും കമാൻഡോകളെയും കണ്ട് നാട്ടുകാർ ഒന്ന് അമ്പരന്നു. പിന്നീടാണ് മനസിലായത് കോയമ്പത്തൂർ ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് അനൂപ് എം ജോർജിനെ കുമ്പളാംപൊയ്കയിലെ വീട്ടിലേക്ക് കൊണ്ടു വന്നതാണ്.

ഭവനസന്ദർശനം നടത്താൻ അനൂപ് എത്തുന്നതറിഞ്ഞ് കേരളത്തിലെ മാവോയിസ്റ്റുകൾ രക്ഷപ്പെടുത്താനുള്ള നീക്കം നടത്തുമെന്ന് മനസിലാക്കിയാണ് തമിഴ്‌നാട് പൊലീസ് സംഘം ശക്തമായ സുരക്ഷ ഒരുക്കിയത്. അറസ്റ്റിലായതിന് ശേഷം പുറംലോകം കാണാൻ കഴിയാത്ത അനൂപിന് കോടതി ഒറ്റ ദിന പരോൾ അനുവദിച്ചത് സുഖമില്ലാതെ കഴിയുന്ന മാതാവിനെ കാണാൻ വേണ്ടിയായിരുന്നു. അനൂപിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് ഗ്രാമം തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ ആയിരുന്നു. ആയുധധാരികളായ പൊലീസുകാർക്ക് നടുവിൽ സന്തുഷ്ടനായിട്ടാണ് അനൂപ് നടന്നു വന്നത്. മാധ്യമങ്ങളെ അകറ്റി നിർത്താൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എങ്കിലും പരിചയക്കാരോട് ചിരിച്ചും കളി പറഞ്ഞും കുശലം ചോദിച്ചുമാണ് അനൂപ് വന്നത്. 2017 ഓഗസ്റ്റിൽ കോയമ്പത്തൂരിലെ കറുപ്പ ഗൗണ്ടർ തെരുവിൽ വച്ചാണ് അനൂപ് രൂപേഷിന്റെ ഭാര്യയും മാവോയിസ്റ് നേതാവുമായ ഷൈനയുമൊന്നിച്ച് അറസ്റ്റിലായത്.

മാവോയിസ്റ് നേതാവ് രൂപേഷിനെ സഹായിച്ചതും കേരളത്തിൽ ടോൾ പ്ലാസക്ക് നേരെ ആക്രമണം നടത്തി എന്നതുമുൾപ്പെടെ നിരവധി കേസുകൾ ആരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് ഷൈന ജാമ്യത്തിലിറങ്ങി. രൂപേഷിനെ തൃശൂർ ജയിലിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ അനൂപിന് മാത്രം കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്ന് മോചനമുണ്ടായില്ല. ഒരു കേസിനു കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റു കേസുകൾക്ക് കിട്ടിയിട്ടില്ല. കോടതി അനുവദിച്ച ഒറ്റദിന പരോൾ തമിഴ്‌നാട് പൊലീസിനെ തെല്ലൊന്നുമല്ല വലച്ചത്. അമ്മയെ കാണുവാൻ കുമ്പളാംപൊയ്കയിലെ തറവാട്ട് വീട്ടിലും പിന്നീട് മൂത്ത സഹോദരന്റെ വീട്ടിലും അനൂപ് എത്തി.

ഇന്ന് രാവിലെ 11 മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് അമ്മയോടും ബന്ധുക്കളോടുമൊപ്പം കുമ്പളാം പൊയ്കയിലെ വീട്ടിൽ കഴിയുവാൻ അനൂപിന് പരോൾ അനുവദിച്ചിരുന്നത്. ശനിയാഴ്ച കോയമ്പത്തൂരിൽ നിന്നും അനൂപുമായി പുറപ്പെട്ട പൊലീസ് സംഘം രാത്രി തൃശൂരിലെത്തി. അവിടെ നിന്നും ഇന്ന് പുലർച്ചെ ആറു മണിക്ക് പുറപ്പെട്ട് രാവിലെ പതിനൊന്നരയോടെ ആദ്യം കുമ്പളാംപൊയ്ക എടത്രമുക്കിലെ തറവാട്ടു വീട്ടിലേക്കും അവിടെ നിന്ന് ഉതിമൂട് റോഡിലുള്ള ജ്യേഷ്ഠ സഹോദരന്റെ വീട്ടിലേക്കും എത്തിക്കുകയായിരുന്നു.അനൂപ് എത്തിച്ചേർന്നതറിഞ്ഞ് ബന്ധുക്കളും കുമ്പളാംപൊയ്കയിലെ സാമൂഹിക പ്രവർത്തകരും മുൻകാല സുഹൃത്തുക്കളുമെല്ലാം കാത്തുനിൽപ്പുണ്ടായിരുന്നു. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകനായിരുന്ന അനൂപ് മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി രൂപേഷിന്റെ സംഘത്തിൽ ചേരുകയായിരുന്നു. കോയമ്പത്തൂരിൽ വച്ച് അനൂപ് അറസ്റ്റിലാകുമ്പോഴാണ് വീട്ടുകാർ പോലും ഇയാൾ മാവോയിസ്റ്റായ വിവരം അറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP