Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രശാന്ത്ഭൂഷൻ തൊട്ട് പി ചിദംബരം വരെ; ഹരീഷ് വാസുദേവനും ബഷീർ വള്ളിക്കുന്നും അടക്കമുള്ള സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുകളും കട്ടക്കലിപ്പിൽ; എതിർപ്പുമായി സെബാസ്റ്റ്യൻ പോൾ അടക്കമുള്ള ഇടത് സഹയാത്രികരും; പ്രതിപക്ഷം ഏറ്റെടുത്തതോടെ തെരഞ്ഞെടുപ്പു വിഷയവുമായി; പൊലീസ് ആക്റ്റ് ഭേദഗതിയിൽ സർക്കാർ വെട്ടിൽ

പ്രശാന്ത്ഭൂഷൻ തൊട്ട് പി ചിദംബരം വരെ; ഹരീഷ് വാസുദേവനും ബഷീർ വള്ളിക്കുന്നും അടക്കമുള്ള സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുകളും കട്ടക്കലിപ്പിൽ; എതിർപ്പുമായി സെബാസ്റ്റ്യൻ പോൾ അടക്കമുള്ള ഇടത് സഹയാത്രികരും; പ്രതിപക്ഷം ഏറ്റെടുത്തതോടെ തെരഞ്ഞെടുപ്പു വിഷയവുമായി; പൊലീസ് ആക്റ്റ് ഭേദഗതിയിൽ സർക്കാർ വെട്ടിൽ

എം മാധവദാസ്

തിരുവനന്തപുരം: 'ജൂനിയർ മാൻഡ്രേക്ക്' സിനിമപോലെയാണ് പിണറായി സർക്കാർ എന്നാണ് സോഷ്യൽ മീഡിയിൽ പലരും ട്രോളുന്നത്. സർക്കാർ സന്തോഷമായി എന്ത് കാര്യം ചെയ്‌യാലും അത് കുളമായിപ്പോവുകയാണ് പതിവ്. ഇത്തവണ സൈബർ ലോകത്തെ അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമങ്ങൾ ഇല്ല എന്ന് പറഞ്ഞുകൊണ്ട് സർക്കാർ കൊണ്ടുവന്ന പൊലീസ് ആക്റ്റ് ഭേദഗതിക്കെതിരെയും വൻ വിമർശനമാണ് ഉയരുന്നത്. ലൈക്കടിച്ചതിന്റെയും ഷെയർ ചെയ്തതിന്റെയും പേരിൽ ആളുകൾ അകത്താവുന്ന അവസ്ഥയാണ് ഇനി ഉണ്ടാവുക എന്ന് പരക്കെ വിമർശനം ഇതേക്കുറിച്ച് ഉണ്ടായിട്ടുണ്ട്. സുപ്രീം കോടതി റദ്ദാക്കിയ 66 എ വകുപ്പിനേക്കാൾ ഭീകരമാണ് ഇതെന്നാണ് പൊതുവെയുള്ള വിമർശനം.

പൊലീസ് ആക്ടിൽ 118 എ കൂട്ടിച്ചേർത്താണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ പൊലീസ് ആക്ട് പ്രകാരം ഇനി മുതൽ അധിക്ഷേപക്കേസിൽ വാറന്റ് ഇല്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാനുള്ള അധികാരമാണ് കൈവന്നിരിക്കുന്നത്. സെബർ ഇടത്തിലോ മറ്റും ഏതെങ്കിലും വ്യക്തികളെ അപമാനിക്കുന്നതോ, അപകീർത്തിപ്പെടുത്തുന്നതോ ആയ പരാമർശങ്ങളോ, പ്രവൃത്തികളോ ഉണ്ടായാൽ കുറ്റക്കാരനായ വ്യക്തിക്ക് അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

2000ലെ ഐടി ആക്ടിൽ ഉൾപ്പെടുന്ന 66എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് എന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസർക്കാർ ഇതുവരെയും കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടാൻ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ടെന്നും വ്യാഖ്യാനിച്ചാണ് പിണറായി സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. നിലവിൽ ഇത് സോഷ്യൽ മീഡിയയും ഓൺലൈൻ മാധ്യമങ്ങളെയാണ് ബാധിക്കുക എന്ന് പറയുമ്പോഴും എസ്എംഎസ് തൊട്ട് ചാനലുകൾ വരെ പരിധിയിൽ പുതിയ കരിനിയമത്തിന്റെ പരിധിയിൽ വരും.

ആദ്യഘട്ടത്തിൽ ഭാഗ്യലക്ഷ്മിക്കേസിന് പിന്നാലെ ഈ നിയമഭേദഗതിയെ പിന്തുണച്ച പത്രങ്ങൾ ക്രമേണെ പ്ലേറ്റ് മാറ്റുന്ന അവസ്ഥായാണ് ഇപ്പോൾ ഉണ്ടായത്. നിയമം കർശനമായാൽ തങ്ങൾക്ക് പ്രവർത്തിക്കാൻ ആവില്ല എന്ന് അവരും തിരിച്ചറിഞ്ഞിരിക്കയാണ്. ഇതുഘടകക്ഷിയായ സിപിഐ പൊലീസ് ആക്്റ്റിനെ പരസ്യമായി എതിർക്കുന്നുണ്ട്. അതുപോലെ തന്നെ പ്രശാന്ത്ഭൂഷൻ തൊട്ട് പി ചിദംബരംവരെവർ ഈ വിഷയത്തിൽ പ്രതികരിച്ചതോടെ സിപിഎം കേന്ദ്ര നേതൃത്വവും വെട്ടിലായി. ചിദംബരം യെച്ചൂരിയെ ടാഗ് ചെയ്തിട്ടാണ് പോസ്റ്റ് ഇട്ടത്. ഹരീഷ്‌വാസുദേവനും ബീഷീർവള്ളിക്കുന്നും അടക്കമുള്ള സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുകളും കരി നിയമത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. രണ്ടുപേർ ചായക്കിടയിൽ ഇരുന്ന് പരദൂഷണം പറഞ്ഞാൽ പോലും അകത്തിടാവുന്ന നിയമം എന്നാണ് ഹരീഷ് വാസുദേവൻ പ്രതികരിച്ചത്. 'ഏവനാടാ ഈ നിയമം ഡ്രാഫ്റ്റ് ചെയ്തത്' എന്ന് ചോദിച്ചാണ് ബഷീർ വള്ളിക്കുന്ന രോഷം കൊള്ളുന്നത്.

പ്രതിപക്ഷത്തിനും വീണുകിട്ടിയ വടിയാവുകയാണ് പിണറായിയുടെ പത്രമാരണ നിയമം. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം അജണ്ട നിശ്ചയിക്കാവുന്ന ഒരു രാഷ്ട്രീയ വിഷയമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ പത്രമാരണ നിയമത്തെ ഉയർത്തിക്കൊണ്ട് വരികയാണ്. അതിനിടെ എതിർപ്പുമായി സെബാസ്റ്റ്യൻ പോൾ അടക്കമുള്ള ഇടത് സഹയാത്രികരും രംഗത്തെി.

ഓർഡിനൻസായെങ്കിലും നിയമസഭയിൽ ഇത് ചോദ്യം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞത്. അതുപോലെ സിപിഐക്കും പൊലീസ് ആക്റ്റ് ഭേദഗതിയിൽ കടുത്ത എതിർപ്പുണ്ട്. സിപിഎമ്മിൽ എം എ ബേബി അടക്കമുള്ള നേതാക്കളും അതൃപ്തിയുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പുതിയ നിയമം ഒരിക്കലും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. കേരള പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതിപ്രകാരം നടപടികൾ സ്വീകരിക്കുന്നതിനുമുമ്പ് ഇതുസംബന്ധിച്ച പ്രത്യേക നടപടിക്രമം (Standard Operating Procedure- SOP) തയാറാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചത്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്ഒപി തയാറാക്കുക. ഓർഡിനൻസ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നും ഡിജിപി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP