ആദ്യ ദിനം തന്നെ നിരവധി പരാതികൾ; ഫെയ്സ് ബുക്ക് കമന്റ് മുതൽ പത്രവാർത്തകൾ വരെ പരാതിക്ക് കാരണമാകുന്നു; ഡിജിപി ഓഫീസിലേക്ക് പരാതികളുടെ പ്രവാഹം ഉണ്ടാകും; സിപിഎം ദേശീയ നേതൃത്വവും സിപിഐയും ഉടക്കിൽ; സോഷ്യൽ മീഡിയയെ കുരുക്കാൻ ഇറങ്ങി തങ്ങളെ ചതിച്ചെന്ന് പരാതിപ്പെട്ട് മുഖ്യധാരാ മാധ്യമങ്ങളും; പൊലീസ് ആക്ട് ഭേദഗതി പിണറായിക്ക് പണിയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി നിലവിൽ വന്നതോടെ സദുദ്ദേശ്യത്തോടെയുള്ള വിമർശനങ്ങളെയും വ്യാഖ്യാനിച്ച് കുറ്റമാക്കാം-മാതൃഭൂമി പത്രത്തിലെ തലവാചകങ്ങളിൽ ഒന്നാണ് ഇത്. കേരള പൊലീസ് നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരാണെന്ന വാദം ശക്തമാകുമ്പോൾ ദേശീയ തലത്തിൽ സിപിഎമ്മും പ്രതിക്കൂട്ടിലാകുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ദേശീയതലത്തിൽ ശബ്ദിക്കുന്ന സിപിഎമ്മിന് കേരളത്തിലെ നിയമ ഭേദഗതിയിൽ പ്രതിസന്ധി അതിരൂക്ഷമാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിനും സിപിഐക്കും കടുത്ത വിയോജിപ്പ്. ക്രിയാത്മക അഭിപ്രായങ്ങളും നിർദേശങ്ങളും തീർച്ചയായും പരിഗണിക്കുമെന്നു സിപിഎം കേന്ദ്ര നേതൃത്വം ട്വിറ്ററിൽ വ്യക്തമാക്കി.
അടിച്ചമർത്തൽ ലക്ഷ്യമിട്ടുള്ള നിർദയ നിയമമെന്നു മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. ഇടതു പക്ഷത്തോട് ചേർന്നു നിൽക്കുന്ന അഭിഭാഷകനാണ് പ്രശാന്ത് ഭൂഷൺ. ഇത്തരം തീരുമാനങ്ങളെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നു കോൺഗ്രസ് നേതാവ് പി. ചിദംബരം ചോദിച്ചു. ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന രാജ്യത്തെ പ്രമുഖ ഗ്രൂപ്പുകളും ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യമുന്നയിച്ചു. ഇതെല്ലാം നിയമത്തിനെതിരെ അതിശക്തമായ പ്രതികരണങ്ങളാണ് ദേശീയ തലത്തിൽ ഉയർത്തുന്നത്.
അതിനിടെ ഓർഡിനൻസ് നിലവിൽ വന്ന് ആദ്യ ദിനം തന്നെ നിരവധി പരാതികൾ പൊലീസ് സ്റ്റേഷനുകളിൽ എത്തിയെന്നാണ് സൂചന. ഫെയ്സ് ബുക്ക് കമന്റ് മുതൽ പത്രവാർത്തകൾ വരെ പരാതിക്ക് കാരണമാകുമെന്ന വിലയിരുത്തലും സജീവം. ഡിജിപി ഓഫീസിലേക്കും പരാതികളുടെ പ്രവാഹമാണ്. നിയമ നിർമ്മാണത്തിൽ സിപിഎം ദേശീയ നേതൃത്വവും സിപിഐയും ഉടക്കിലുമാണെന്നതും ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയയെ കുരുക്കാൻ ഇറങ്ങി തങ്ങളെ ചതിച്ചെന്ന് പരാതിപ്പെട്ട് മുഖ്യധാരാ മാധ്യമങ്ങളും രംഗത്ത് വരുമ്പോൾ ഇത് ദേശീയ തലത്തിലും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു. പൊലീസ് ആക്ട് ഭേദഗതി മുഖ്യമന്ത്രി പിണറായി വിജയന് പണിയാകുന്നുവെന്നാണ് വിലയിരുത്തൽ. അപ്പോഴും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മുഖ്യമന്ത്രി.
സാമൂഹികമാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും മാധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുന്ന ചിത്രം, വാർത്ത, അഭിപ്രായപ്രകടനം എന്നിവ വ്യക്തിഹത്യയും അപകീർത്തികരവുമാണെന്ന് എന്ത് അളവുകോലിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്ന ചോദ്യമാണ് ഈ നിമയ മാറ്റത്തിനെതിരെ ഉയരുന്ന പ്രധാന ചോദ്യം. ദുരുപയോഗം ഉണ്ടാകാതിരിക്കാൻ പ്രത്യേക നടപടിക്രമം തയ്യാറാക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അവ്യക്തമായ ഇത്തരമൊരു നിയമഭേദഗതിയിലൂടെ ഏത് അഭിപ്രായത്തെയും വാർത്തയെയും ചിത്രത്തെയും ഈ വകുപ്പിന്റെ പരിധിയിൽ കൊണ്ടുവരാനാകുമെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്. മുഖ്യധാരാ മാധ്യമങ്ങളെ ഉദ്ദേശിച്ചല്ല ഇത്തരമൊരു നിയമഭേദഗതിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നുണ്ടെങ്കിലും ഈ വിശദീകരണങ്ങൾക്കപ്പുറം കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നതാണ് പുതിയ ഒർഡിനൻസെന്ന് മുഖ്യധാരാ പത്രങ്ങളും തിരിച്ചറിയുകയാണ്.
സർക്കാരിന് നേതൃത്വംനൽകുന്ന സിപിഎമ്മിന്റെ തന്നെ മുൻനിലപാടുകൾക്ക് എതിരാണ് ഇപ്പോഴത്തെ ഭേദഗതി. പ്രതിപക്ഷ പാർട്ടികൾക്കും സാംസ്കാരിക പ്രവർത്തകർക്കും മാധ്യമ മേഖലയിലെ സംഘടനകൾക്കും പുറമേ ദേശീയ നേതാക്കളും വിഷയത്തിൽ പ്രതിഷേധവുമായി എത്തി. ഒടുവിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന ഇറക്കിയെങ്കിലും ആശങ്കകൾ നീങ്ങിയിട്ടില്ല. പുതിയ ഓർഡിനൻസ് ദുരുപയോഗം ചെയ്യാതിരിക്കാൻ പ്രത്യേക നടപടിക്രമം തയ്യാറാക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറയുമ്പോഴും ഇത്തരത്തിൽ കേസെടുക്കാനാവുന്നതുതന്നെ ഭരണഘടനാ വിരുദ്ധമാണെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്തുകാരണത്താൽ ഐ.ടി. നിയമത്തിലെ 66 എ വകുപ്പും പൊലീസ് നിയമത്തിലെ 118-ഡി വകുപ്പും സുപ്രീംകോടതി റദ്ദാക്കിയോ അതിനെക്കാൾ മാരകമാണ് പുതിയ ഭേദഗതിയെന്നും നിയമജ്ഞർ പറയുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നിയന്ത്രണമില്ലാത്ത ആക്രമണങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നതെങ്കിലും അത് എല്ലാ മാധ്യമങ്ങളെയും ഉദ്ദേശിച്ചുള്ളതാണെന്നു വന്നതോടെയാണ് വിവാദമായത്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത അഭിപ്രായങ്ങൾക്കെതിരേ കേസെടുക്കാനുള്ള ഗൂഡനീക്കമാണ് ഇപ്പോൾ നടന്നത്. വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് ഏതെങ്കിലും കാര്യമോ വിഷയമോ നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനെ ഭേഗദതിയിലൂടെ തടയുകയാണ്. എന്നാൽ പ്രസിദ്ധീകരിക്കപ്പെട്ട വിവരം തെറ്റാണെന്നോ അല്ലെങ്കിൽ വ്യാജമാണെന്നോ തീരുമാനിക്കുന്നതിൽ ഉൾപ്പെടെ മാധ്യമങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കുറ്റം സ്ഥാപിക്കപ്പെട്ടാൽ മൂന്നുവർഷംവരെ തടവോ പതിനായിരം വരെ പിഴയോ ഇവ രണ്ടും കൂടിയോ ആണ് ശിക്ഷ.
സുപ്രീംകോടതി മുൻപ് റദ്ദാക്കിയ സെക്ഷൻ 118 ഡി-യിൽ ഉണ്ടായിരുന്നതിനെക്കാൾ വെല്ലുവിളിയാണ് ഇത് ഉയർത്തുന്നതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഭേദഗതിയിൽ സൈബർ കുറ്റകൃത്യത്തെയും സൈബർ മാധ്യമത്തെയും നിർവചിച്ചതിലുണ്ടായ അപാകമാണ് പ്രശ്നമായിരിക്കുന്നത്. ''ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീർത്തികരമായതോ ആയ ഏതെങ്കിലും കാര്യം നിർമ്മിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനുള്ള ശിക്ഷ' എന്നാണ് ഭേദഗതിയിൽ പറയുന്നത്. 'ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധി' എന്ന തരത്തിലാണ് സൈബർ മാധ്യമത്തെ നിർവചിച്ചിരിക്കുന്നത്. ഏതുരീതിയിലും ഇതിനെ വ്യാഖ്യാനിക്കാമെന്നതിനാൽ പൊലീസിന് ആർക്കെതിരേയും കേസെടുക്കാൻ അധികാരം നൽകുന്നതാണ് ഭേദഗതിയെന്നതാണ് വിമർശനത്തിന് അടിസ്ഥാനം-മാതൃഭൂമി ഈ നിയമത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.
റദ്ദാക്കിയ പൊലീസ് നിയമത്തിലെ 118 ഡി-യിൽ സൈബർ കുറ്റകൃത്യത്തിനും സൈബർ മാധ്യമത്തിനും ഇതിനെക്കാൾ വ്യക്തമായ നിർവചനം ഉണ്ടായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 19(1)(എ) ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നതിന്റെ പേരിലാണ് 118 ഡി സുപ്രീംകോടതി റദ്ദാക്കിയത്. 2015-ൽ 'ശ്രേയ സിംഗാൾ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ' കേസിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 66 എ റദ്ദാക്കിയതിനോടൊപ്പമായിരുന്നു ഇത്. ഇതോടെ, സാമൂഹികമാധ്യമത്തിലൂടെ വ്യക്തികളെയോ മറ്റോ അപമാനിക്കുന്ന പോസ്റ്റുകളിടുന്നവർക്കെതിരേ കേസെടുക്കാനും മറ്റും കഴിയാത്ത സാഹചര്യമുണ്ടായെന്ന അഭിപ്രായമുയർന്നിരുന്നു.
പൊലീസ് നിയമഭേദഗതി പ്രാബല്യത്തിൽ വന്നതോടെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആറിന്റെ പ്രളയമായിരിക്കുമെന്നു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുവെന്ന് മനോരമ പറയുന്നു. ഏതു വിനിമയോപാധിയിലൂടെയുള്ള ആശയവിനിമയവും നിയമത്തിന്റെ പരിധിയിൽ വരുന്നതിനാലാണിത്. കോഗ്നിസിബിൾ വകുപ്പായതിനാൽ പരാതിയിന്മേൽ കാലതാമസം വരുത്താനും കഴിയില്ല. സമൂഹമാധ്യമങ്ങളിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും സ്റ്റേഷനിലെത്താം. അപകീർത്തിക്കു വിധേയനാകുന്നയാളുടെ വസ്തുവിനു ഹാനിയുണ്ടായാലും കേസെടുക്കാമെന്നതിനാൽ കമ്പനികൾക്ക് അവർക്കെതിരെ വരുന്ന പരാതികളെപ്പോലും അപകീർത്തിയുടെ പരിധിയിൽപ്പെടുത്താം. ഒരാൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയാൽ അയാൾക്കോ അയാൾക്കു താൽപര്യമുള്ള മറ്റാർക്കെങ്കിലുമോ മനസ്സിനു വിഷമമുണ്ടായാലും കേസെടുക്കാമെന്ന വ്യവസ്ഥയും കേസുകൾ വർധിപ്പിക്കുമെന്നാണഅ മനോരമയുടെ വിമർശനം.
കേരള പൊലീസ് ആക്ടിൽ സുപ്രീം കോടതി റദ്ദാക്കിയ 118 ഡി വകുപ്പിനു സമാനമാണു പുതിയ നിയമവും. പ്രസ്താവന, അഭിപ്രായ പ്രകടനം, ഫോൺ വിളി എന്നിവയിലൂടെയോ ഏതെങ്കിലും വ്യക്തിയെ പിന്തുടർന്നോ ഏതെങ്കിലും ഉപകരണം വഴിയോ ഇമെയിൽ വഴിയോ അസഭ്യമായ രീതിയിൽ ശല്യപ്പെടുത്തിയാൽ 3 വർഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമാണെന്നായിരുന്നു വ്യവസ്ഥ. ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്നു സുപ്രീം കോടതി കണ്ടെത്തി. ഇതിന് സമാനമാണ് പുതിയ വകുപ്പും.
എതിർപ്പുമായി സിപിഐ
നിയമത്തെക്കുറിച്ച് ആശങ്കകളുണ്ടെന്നു മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ തന്നെ വ്യക്തമാണെന്നു സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ സൂചിപ്പിച്ചു. എൽഡിഎഫ് ആശങ്കകൾ പരിഗണിക്കണമെന്നും ഇത്തരം വിഷയങ്ങൾ ഓർഡിനൻസിലൂടെ നിയമമാക്കുന്നതിനു തത്വത്തിൽ തങ്ങൾ എതിരാണെന്നും അദ്ദേഹം പറഞ്ഞു.പൊലീസ് നിയമ ഭേദഗതി പ്രാവർത്തികമാകുന്ന ഘട്ടത്തിൽ കുറവുകൾ പരിശോധിക്കാമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. ഓർഡിനൻസ് ഇനി ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുന്ന ഘട്ടത്തിൽ വിവാദ വ്യവസ്ഥകൾ ഒഴിവാക്കുമെന്നാണു സൂചന.
യഥാർഥത്തിൽ സിപിഐയുടെ എതിർപ്പ് നിലനിൽക്കെയാണു ഓർഡിനൻസ് ഇറക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാർട്ടിയുടെ എതിർപ്പ് എത്ര കണ്ടു പരസ്യപ്പെടുത്തണമെന്നു ചർച്ച ചെയ്യുന്നതേയുള്ളൂ. ചികിത്സയിലായിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആശുപത്രി ഇന്നലെ ആശുപത്രി വിട്ടെങ്കിലും വീട്ടിൽ വിശ്രമത്തിലാണ്.നിയമഭേദഗതി മന്ത്രിസഭ ചർച്ച ചെയ്തപ്പോൾ സിപിഐയുടെ മന്ത്രി ഇ.ചന്ദ്രശേഖരൻ ആശങ്ക അറിയിച്ചിരുന്നു. സിപിഎമ്മിനെയും അഭിപ്രായ വ്യത്യാസം അറിയിച്ചു. തുടർന്നു പാർട്ടി മുഖപത്രമായ 'ജനയുഗം' ഒക്ടോബർ 26നു മുഖപ്രസംഗത്തിലൂടെ വിയോജിപ്പു പരസ്യമാക്കി.
നിയമവൃത്തങ്ങളിലും മനുഷ്യാവകാശ പ്രവർത്തകർക്കിടയിലും മാധ്യമ ലോകത്തും ഇത് ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പൊലീസിനു ലഭിക്കുന്ന അധികാരം ദുരുപയോഗപ്പെടുത്താൻ ഇടയുണ്ടെന്നും 'ജനയുഗം' ചൂണ്ടിക്കാട്ടി. അമിതാധികാരം ആർജിക്കാനുള്ള പൊലീസ് സമ്മർദങ്ങൾക്കു സർക്കാർ പലപ്പോഴും വഴങ്ങിക്കൊടുക്കുന്നുവെന്ന വിമർശനം എൽഡിഎഫിൽ ശക്തമാണ്.
Stories you may Like
- ഖജനാവ് കാലിയായതോടെ മുണ്ടുമുറുക്കി ഉടുക്കാൻ സംസ്ഥാന സർക്കാർ
- എത്ര മുസ്ലീങ്ങളെ ഈ രാജ്യം പുറത്താക്കി? സിഎഎയിൽ പ്രചരിക്കപ്പെട്ടതെല്ലാം പച്ചക്കള്ളം
- തൽകാലം സർവ്വാധികാരിയാകാൻ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി തിരിച്ചറിയുമ്പോൾ
- പൊലീസ് ആക്ട് ഭേദഗതിയിൽ എല്ലാ മുൻകരുതലും എടുക്കുമെന്ന് മന്ത്രി എകെ ബാലനും
- പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു
- TODAY
- LAST WEEK
- LAST MONTH
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- നിത്യവും ഉപദ്രവിക്കുന്നത് മുറിയിൽ കയറി വാതിൽ അടച്ച ശേഷം; ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകും; പുതുവത്സര രാത്രിയിൽ പുറത്ത് പോയതിന് കഴുത്തിന് പിടിച്ച് പൊക്കി നിർത്തി അടിച്ചു; തൈക്കൂടത്തിൽ സഹോദരീ ഭർത്താവിന്റെ ക്രൂരതകൾ വിവരിച്ച് മൂന്നാം ക്ലാസുകാരൻ
- നടൻ ബാലയ്ക്ക് ഡോക്ടറേറ്റ്; ആദരം താരത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി; ബഹുമതി നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ താരം
- തൃശൂരിൽ നിന്ന് മടങ്ങും വഴി പ്രവർത്തകരുടെ സ്നേഹപൂർവമായ നിർബന്ധം; വസ്ത്രം മാറി സ്മാർട്ടായി കോടതിയിൽ എത്തി പൊരിഞ്ഞ വാദം; കണ്ണൂരിൽ ഡിവൈഎഫ്ഐക്കാർ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സംഭവവും ഓർമ്മപ്പെടുത്തൽ; ഗണേശ് കുമാറിന്റെ കാർ ആക്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോൾ ചാണ്ടി ഉമ്മനും ഹാപ്പി
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതായി റിപ്പോർട്ട്; വീണ്ടും രാജ്യത്തെ നടുക്കി ചൈനയുടെ ഇടപെടൽ; പുറത്ത് വിട്ടത് 2019 ലെ ഉപഗ്രഹചിത്രങ്ങൾ; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വദേശകാര്യമന്ത്രാലയം
- 'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?' എന്ന് ചോദിച്ച തന്റേടി; സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിന്റെ വൻപട; എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയയെ നിയമസഭാ സഥാനാർത്ഥി ആക്കാൻ സമ്മർദം ചെലുത്തുന്നത് പി.കെ.ഫിറോസോ?
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- റോഡിൽ നിർത്തിയ ശേഷം കഴുത്തിൽ വെട്ടിയത് നിരവധി തവണ; അവൻ ഒരു 'ആടാ'യിരുന്നെന്നും വന്ന സ്ഥലത്തേക്ക് തന്നെ തിരികെ അയച്ചെനന്നും യുവതി: എട്ടു മാസം പ്രായമായ കുഞ്ഞിനെ കോടാലിക്ക് വെട്ടിക്കൊന്ന് പെറ്റമ്മയുടെ കഥ കേട്ട് ഞെട്ടിത്തരിച്ച് നാട്ടുകാർ
- തെങ്ങ് ചതിക്കില്ലെന്ന് മാത്രമല്ല വേണ്ടിവന്നാൽ ബുക്ക്സ് ഓഫ് വേൾഡ് റെക്കോഡ്സിലും കയറ്റും; എറണാകുളം സ്വദേശി ജോർജ് പുല്ലാട്ടിന്റെ അനുഭവപാഠം ഇതാണ്; ഇന്ത്യ ബുക്ക് റെക്കോഡ്സ് നേട്ടം ഏറ്റവും കൂടുതൽ തേങ്ങ ഉത്പാദിപ്പിക്കുന്ന തെങ്ങിന്റെ പേരിൽ; റെക്കോർഡ് നേട്ടത്തിൽ ജോർജ്ജ് എത്തുന്നത് ഇത് രണ്ടാം തവണ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്