Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിക്കാൻ ഉപയോഗിച്ചത് വാട്‌സ് ആപ്പ് ഗ്രൂപ്പ്; പെൺകുട്ടികളെ വശീകരിച്ച ശേഷം പീഡനം നടത്തിയത് ശ്രീകാര്യത്തെ സംഘാംഗങ്ങളുടെ വീട്ടിൽ വച്ച്; പ്രതികളെ പിടികൂടിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; തിരുവനന്തപുരത്ത് രണ്ട് യുവാക്കൾ അറസ്റ്റിൽ  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയെയും കൂട്ടാളിയെയും നേമം പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ജസീന മൻസിലിൽ ഹമീദ് ഖാന്റെ മകൻ കയിൽ എന്ന് വിളിക്കുന്ന മുഹമ്മദ് സുഹൈൽ ഖാൻ (19), കൂട്ടാളി ചെറുവയ്ക്കൽ ഉത്രാടം വീട്ടിൽ രാധാകൃഷ്ണന്റെ വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്.

വാട്ട്സ്ആപ്പ് വഴി പരിചയപ്പെടുന്ന പെൺകുട്ടികളെ ശ്രീകാര്യത്തുള്ള സുഹൃത്തായ വിഷ്ണുവിന്റെ വീട്ടിൽ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്. പെൺകുട്ടികളിൽ നിന്നും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത് ആഡംബര ബൈക്കുകളിൽ പെൺകുട്ടികളെയും കൊണ്ട് കറങ്ങി നടക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ഇവരുടെ വലയിൽ കൂടുതൻ പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും കൂടുതൽ പ്രതികൾ ഉണ്ടോയെന്നും അന്വേഷണം നടത്തി വരികയാണ്. പിടിയിലായ സുഹൈൽ ഖാനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പൂന്തുറ പൊലീസ് സ്റ്റേഷനിൽ രണ്ട് പോക്സോ കേസ് നിലവിലുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP