Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച് 19കാരൻ; പ്രതിക്ക് ഒത്താശ ചെയ്ത സുഹൃത്തുക്കളും പിടിയിൽ; പ്രതിയുടെ ജാമ്യം പോക്സോ കോടതി തള്ളി

ജംഷാദ് മലപ്പുറം

മലപ്പുറം: വാട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാന്റിൽ കഴിയുന്ന 19കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. മങ്കട പള്ളിപ്പുറം പട്ടിയിൽപറമ്പ് കാളിക്കണ്ടത്തിൽ ജിഷ്ണു ജിതിൻ (19)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എം അഹമ്മദ് കോയ തള്ളിയത്. 2020 ജൂൺ 23ന് രാത്രി 12.30നാണ് കേസിന്നാസ്പദമായ സംഭവം. പ്രണയം നടിച്ച് പെൺകുട്ടിയുടെ പാപ്പിനിപ്പാറ പള്ളിയാളിപ്പറമ്പിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ബാലാൽസംഗം ചെയ്തുവെന്നാണ് കേസ്.

പെൺകുട്ടി ചൈൽഡ് ലൈനിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 30ന് മഞ്ചേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നൽകിയതിന് സുഹൃത്തുക്കളും മങ്കട പള്ളിപ്പുറം പട്ടിയിൽ സ്വദേശികളുമായ ആലുക്കൽ റിജീഷ് രാജൻ (21), മേമന മുഹമ്മദ് നിഷാൻ (19) എന്നിവരും അറസ്റ്റിലായിരുന്നു.ഇവർക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചു.

Stories you may Like

അതേ സമയം പ്ലസ് വിദ്യാർത്ഥിനിയെ നിരന്തരം ശല്യം ചെയ്തുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. തിരൂർ കാരത്തൂർ കൊടക്കൽ ചെങ്ങണക്കാട്ടിൽ ഫദലുറഹ്മാൻ (25) ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ഡിസംബറിലാണ് കേസിന്നാസ്പദമായ സംഭവം. ബീരൻചിറയിൽ വെച്ചും ബസ്സിൽ പിന്തുടർന്നും പലതവണ ശല്യം ചെയ്തതിനെ തുടർന്ന് പെൺകുട്ടി തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP