Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിദേശത്ത് നിന്ന് അച്ഛൻ നാട്ടിലേക്ക് വരുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ മകൾക്ക് സന്തോഷത്തിന് പകരം പേടി; വിമാനം കയറിയെന്ന് അറിഞ്ഞപ്പോൾ വിങ്ങിപ്പൊട്ടി അമ്മയോട് എല്ലാം തുറന്നുപറഞ്ഞു; വീട്ടുപടിക്കലെത്തിയ പിതാവിന് മകൻ അടക്കം വീട്ടുകാരുടെ 'സ്വീകരണം'; പോക്‌സോ കേസിൽ ജയിലിലും

വിദേശത്ത് നിന്ന് അച്ഛൻ നാട്ടിലേക്ക് വരുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ മകൾക്ക് സന്തോഷത്തിന് പകരം പേടി; വിമാനം കയറിയെന്ന് അറിഞ്ഞപ്പോൾ വിങ്ങിപ്പൊട്ടി അമ്മയോട് എല്ലാം തുറന്നുപറഞ്ഞു; വീട്ടുപടിക്കലെത്തിയ പിതാവിന് മകൻ അടക്കം വീട്ടുകാരുടെ 'സ്വീകരണം'; പോക്‌സോ കേസിൽ ജയിലിലും

ബുർഹാൻ തളങ്കര

മയ്യിൽ: മകളെ പീഡിപ്പിച്ച കേസിൽ പ്രവാസിയായ പിതാവ് അറസ്റ്റിൽ. പിതാവ് നാട്ടിലേക്ക് വരുന്നുവെന്ന് അറിഞ്ഞപ്പോൾ മകൾ ഭയം കാട്ടിയത് അമ്മ ശ്രദ്ധിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പതിവിൽ നിന്ന് വ്യത്യസ്തമായി മകളുടെ മുഖത്ത് സന്തോഷത്തിന് പകരം പേടി കണ്ടതോടെ എന്തെങ്കിലും തെറ്റു ചെയ്തു കാണുമോ എന്നായിരുന്നു ആദ്യം അമ്മയുടെ ആശങ്ക. കാര്യം തിരക്കിയപ്പോൾ മകൾക്ക് മൗനവും.

സംഭവം പിതാവിനെ അറിയിച്ചപ്പോൾ കൂട്ടിയോട് ഇനി ഒന്നും ചോദിക്കേണ്ടേന്ന നിർദ്ദേശം വന്നു. പിതാവ് വരുന്ന ദിവസം അടുത്തു വന്നപ്പോൾ വിങ്ങി പൊട്ടിയ പെൺകുട്ടി ഒടുവിൽ അമ്മയുടെ മുന്നിൽ മനസ്സ് തുറന്നു. രണ്ട് വർഷം മുമ്പ് വിദേശത്ത് നിന്ന് വന്നു പോകുന്നതിനിടയിൽ അമ്മയുടെ സാന്നിധ്യമില്ലാത്ത രാത്രിയിൽ അച്ഛൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വിവരമാണ് പങ്കുവച്ചത്.

അമ്മ വിവരം മകനോടും ബന്ധുക്കളോടും പറഞ്ഞതോടെ വിദേശത്ത് നിന്ന് വന്ന പിതാവിനോട് വീട്ടുപടിക്കൽ വെച്ച് തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞുവെന്ന് മാത്രമല്ല, മകനും ബന്ധുക്കളും ചേർന്ന് കൈകാര്യവും ചെയ്തു.സംഘർഷമെന്ന വിവരമറിഞ്ഞ് മയ്യിൽ പൊലീസ് സംഭവ സ്ഥലത്ത് എത്തി. കാര്യങ്ങൾ ചോദിച്ചറിഞ്ഞത്തോടെ പെൺകുട്ടിയുടെ മൊഴിയെടുത്തു. തുടർന്ന് ഇൻസ്‌പെക്ടർ പി.ആർ. മനോജ് പിതാവിനെതിരെ പോക്‌സോ നിയം പ്രകാരം കേസെടുത്തു അറസ്റ്റു ചെയ്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP