Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം

ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മനോരമ ന്യൂസ് ചാനലും പത്രവും നരേന്ദ്ര മോദി സർക്കാരിനേും ബിജെപിയേയും വിശ്വാസ്യത ഇല്ലാത്തവരായി ചിത്രീകരിക്കാൻ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇട നടത്തി നീക്കങ്ങൾ തിരിച്ചറിയണം. ഇത് വോട്ടെടുപ്പ് കാലത്ത് മാത്രമുള്ളതല്ല. ഇത് അവർക്ക് ഒരു ദൗത്യമാണ്. പ്രധാനമന്ത്രി കാര്യങ്ങൾ വിശകലനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം-സംഘപരിവാറിലെ തലമുതിർന്ന മാധ്യമ പ്രവർത്തകനാണ് കെവി എസ് ഹരിദാസ്. ജന്മഭൂമിയുടെ മുൻ എഡിറ്റർ കൂടിയായ ഹരിദാസിന്റെ ഈ പ്രതികരണം ആർഎസ്എസ് നിലപാട് കൂടിയാണെന്നാണ് വിലയിരുത്തൽ. മനോരമയുടെ കോൺക്ലേവിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന സൂചനകൾ എത്തിയിരുന്നു. ഓഗസ്റ്റ് 30 മോദിയാകും കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയെന്നാണ് മനോരമ അറിയിച്ചത്. ഡൽഹിയിൽ നിന്ന് തത്സമയമാകും പ്രധാനമന്ത്രിയുടെ പങ്കെടുക്കൽ.

ബിജെപി നേതാക്കൾക്ക് ഏറ്റവും കൂടുതൽ കടന്നാക്രമണം നേരിടേണ്ടി വന്നത് മനോരമയിലെ ഷാനി പ്രഭാകറിൽ നിന്നാണ്. അഭിപ്രായം പറയുന്നവരെയൊക്കെ പാക്കിസ്ഥാനിലേക്കും ചന്ദ്രനിലേക്കും പറഞ്ഞയക്കുമെന്ന് പറയുന്നവർ അറിയാൻ. ഇന്ത്യയിൽ നിന്നും പോകാൻ പറയാൻ ബിജെപിക്കാരുടെ തറവാട് സ്വത്തല്ല ഇന്ത്യ നിങ്ങൾക്ക് ഇവിടെ നിൽക്കാൻ കഴിയില്ല എങ്കിൽ നിങ്ങൾക്ക് പൊയ്ക്കൂടെ -ഇതാണ് ബിജെപിക്കാരെ ചൊടുപ്പിച്ച ഷാനി പ്രഭാകരന്റെ പറയാതെ വയ്യ എന്ന പരിപാടിയിലെ അഭിപ്രായ പ്രകടനം. ഇതുൾപ്പെടെ ചർച്ചയാക്കിയാണ് പരിവാറുകാരുടെ കടന്നാക്രമണം. കടുത്ത ആർ എസ് എസുകാർ കോൺക്ലേവിനെ എതിർക്കുന്നത് സ്വാഭാവികമാണ്. എന്നാൽ പിരവാർ പ്രസ്ഥാനത്തിലെ സൗമ്യതയുടെ മുഖമായ കെ വി എസ് ഹരിദാസിനെ പോലുള്ളവരും കാമ്പൈൻ ഏറ്റെടുത്തത് മനോരമയെ ഞെട്ടിച്ചിട്ടുണ്ട്.

ഇതോടെയാണ് പല ആർ എസ് എസുകാരും ട്വീറ്റുമായി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ തോൽപ്പിക്കാൻ വാർത്ത നൽകിയവരുടെ കോൺക്ലേവിൽ മോദി എന്തിനാണ് പങ്കെടുക്കുന്നതെന്നാണ് ഇവരുയർത്തുന്ന ചോദ്യം. മോദിയേയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ട്വിറ്റർ പേജിനേയും ടാഗ് ചെയ്ത് അവർ പ്രതിഷേധം ഉയർത്തുകയാണ്. ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ ബി എൽ സന്തോഷിന്റേയും ശ്രദ്ധയിൽ ഇതുകൊണ്ടു വരാനും ശ്രമമുണ്ട്. കെ വി എസ് ഹരിദാസിന്റെ ട്വീറ്റിൽ ബി എൽ സന്തോഷിനേയും കാര്യങ്ങൾ അറിയിക്കാനുള്ള ബോധപൂർവ്വമായ ശ്രമമുണ്ട്. പിഎംഅവോയിഡ്മനോരമ എന്ന ഹാഷ് ടാഗും ട്വിറ്ററിൽ പരിവാർ അനുകൂലികൾ ചർച്ചയാക്കിയിട്ടുണ്ട്. അതിനിടെ പ്രധാനമന്ത്രി കോൺക്ലേവിൽ പങ്കെടുക്കുമെന്ന ട്വീറ്റ് മനോരമയുടെ നിഷാ പുരുഷോത്തമൻ പിൻവലിച്ചുവെന്നും പരിവാറുകാർ പറയുന്നു.

#PMAvoidManorama ക്യാമ്പയിൻ ഫലം കണ്ടെന്ന് തോനുന്നു, @NishaPurushoth2 നിഷ ട്വീറ്റ് മുക്കി.????-എന്നാണ് ഹരിലാലിന്റെ പുതിയ ട്വീറ്റ്. മിസോറം ഗവർണ്ണറായിരിക്കെ കുമ്മനത്തെ അപമാനിക്കാൻ മനോരമ ന്യൂസ് ശ്രമിച്ചതുൾപ്പെടെയുള്ള വാർത്തകൾ ട്വിറ്ററിലൂടെ ഹരിലാൽ ചാൽച്ചയാക്കുന്നുണ്ട്. ഇത്തരം പരിപാടികളിൽ താങ്കൾ പങ്കെടുക്കുന്നുവെന്നത് പരിതാപകരമാണ് സാർ... എല്ലാ ദിവസവും പാർട്ടിയെ അധിക്ഷേപിക്കുന്ന ഇവരുടെ വ്യാജ വാർത്തകൾക്കെതിരെ പോരടിക്കേണ്ടിവരുന്നു. എന്നിട്ടും താങ്കൾ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നു-ഇതാണ് മനോരമയുടെ കോൺക്ലേവിൽ മോദി എത്തുമെന്ന വാർത്തയിൽ ആർ എസ് എസുകാർ പങ്കുവയ്ക്കുന്ന പൊതു വികാരം. ബിജെപിയിലെ പ്രമുഖർ ആരും ഈ വിഷയത്തിൽ അഭിപ്രായം പറയുന്നില്ല. മോദി ജി ദയവായി വരരുത്. ഇന്ത്യാവിരുദ്ധത കേരളത്തിൽ പ്രചരിപ്പിക്കുന്ന ഗ്രൂപ്പാണ് ഇത്. എൻ ഡി ടി വിയെക്കാൾ വിഷം ചീറ്റുന്നത്-വീഡൽ കാസ്‌ട്രോയുടെ ഈ ട്വീറ്റും ചർച്ചയാണ്. ഇതിനെല്ലാം അടിയിൽ നിരവധി ആർ എസ് എസുകാരാണ് കമന്റുമായെത്തുന്നത്. അതുകൊണ്ട് തന്നെ മോദി ചടങ്ങിൽ പ്രസംഗിക്കുമോ എന്നത് ഏറെ ചർച്ചാവിഷയമാണ്.

എന്നാൽ മോദി എത്തുമെന്ന് തന്നെയാണ് മനോരമയുടെ പ്രതീക്ഷ. പ്രധാനമന്ത്രിയെന്ന നിലയിൽ ആരേയും ഒഴിവാക്കാൻ മോദിക്കാകില്ല. എന്നാൽ കേരളത്തിലെ ആർ എസ് എസുകാരുടെ വികാരങ്ങൾ കോൺക്ലേവിൽ മോദി പ്രതിഫലിപ്പിച്ചേക്കും. എന്താണ് തന്റെ സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തതെന്ന് മനോരമയിൽ കൂടി അവതരിപ്പിക്കാൻ മോദിക്ക് ലഭിക്കുന്ന സുവർണ്ണാവസരമായി ഇതിനെ കാണുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ പരിപാടിയിൽ പങ്കെടുക്കണമെന്നും ബിജെപി ദേശ വിരുദ്ധ പാർട്ടിയല്ലെന്ന് വിശദീകരിക്കണമെന്നും വിലയിരുത്തലുകൾ ഉണ്ട്. അതുകൊണ്ട് തന്നെ കോൺക്ലേവിൽ മോദി പങ്കെടുത്താൽ അദ്ദേഹം പറയുന്ന ഓരോ വാക്കും നിർണ്ണായകമാണ്. പങ്കെടുത്താൽ പോലും മോദി പങ്കുവയ്ക്കുക പ്രവർത്തകരുടെ വികാരമാണെന്ന സൂചനകളാണ് പുറത്തു വരുന്നത്.

ആരാണ് ഇന്ത്യാ വിരുദ്ധ മീഡിയാ കോൺക്ലേവിൽ പങ്കെടുക്കാൻ താങ്കളെ തെറ്റിധരിപ്പിച്ചത്? അവരുടെ ട്രാക്ക് റിക്കോർഡ് നോക്കി പരിപാടി ക്യാൻസൽ ചെയ്യൂ-ഇതാണ് വിഡൽ കാസ്‌ട്രോയ്ക്ക് മോദിക്ക് മുമ്പിൽ വയ്ക്കാനുള്ള നിർദ്ദേശം. നചികേതസ് കുറച്ചു കൂടി കടന്നാക്രമിക്കുന്നു. ഷാനി പ്രഭാകറിന്റെ ചിത്രം സഹിതമാണ് സോഷ്യൽ മീഡിയ ഇടപെടൽ. ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ പറയുന്നത് കേട്ടാൽ നമുക്ക് ചർദ്ദിക്കാൻ വരുമെന്നതാണ് വസ്തുത!ഇങ്ങനെയാണ് ആർഎസ്എസ് ഗ്രൂപ്പുകൾ നടത്തുന്ന കടന്നാക്രമണം.

കേരളത്തിലെ മാധ്യമ വ്യഭിചാരത്തെ കുറിച്ച് മോദിക്ക് ഒരു ഇൻഫൊർമേഷനും കേരളത്തിലെ ബിജെപി നേതാക്കൾ കൊടുത്തിട്ടില്ല. ഡൽഹിയിൽ പോയി ഫറയുന്നത് കേരള മീഡിയ മുഴുവൻ ബിജെപി നേതാക്കളുടെ കൈയിലെന്നായിരിക്കും. അല്ലെങ്കിൽ എൻ ഡി ടി വി യെ കണ്ടം വഴി ഓടിക്കുന്ന മോദി മനോരമയ്ക്ക് ഡേറ്റ് കൊടുക്കില്ല. ഒരു മാധ്യമ സ്ഥാപനത്തിനും ഞങ്ങൾ എതിരല്ല. എന്നാൽ ആ പരിപാടിയിൽ താങ്കൾ പങ്കെടുക്കുന്നത് തെറ്റായ സന്ദേശമാകും താങ്ങളെ സ്‌നേഹിക്കുന്നവർക്കും ദേശീയ വാദികൾക്കും നൽകുക.-ഇതൊക്കെയാണ് പരിവാറുകാർ ഉയർത്തുന്ന വാദങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP