Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായിയെ ബൈപ്പാസ് ചെയ്ത് പ്രേമചന്ദ്രൻ! കൊല്ലം ബൈപ്പാസിന്റ ഉദ്ഘാടനം ഈമാസം 15ന് പ്രധാനമന്ത്രി നിർവ്വഹിക്കും; കേരള സർക്കാറിനെയും എൻ. കെ പ്രേമചന്ദ്രൻ എംപിയെയും വിവരം അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്; കേന്ദ്രസർക്കാറിനെ അറിയിക്കാതെ സംസ്ഥാന സർക്കാർ ഉദ്ഘാടനം പ്രഖ്യാപിച്ചെന്ന ആരോപണം ഉയർത്തിയതുകൊല്ലം എംപി; ഫെബ്രുവരിയിൽ മുഖ്യമന്ത്രി തുറന്നു കൊടുക്കാനിരുന്ന ബൈപ്പാസിൽ മോദി ഉദ്ഘാടകനാകും

പിണറായിയെ ബൈപ്പാസ് ചെയ്ത് പ്രേമചന്ദ്രൻ! കൊല്ലം ബൈപ്പാസിന്റ ഉദ്ഘാടനം ഈമാസം 15ന് പ്രധാനമന്ത്രി നിർവ്വഹിക്കും; കേരള സർക്കാറിനെയും എൻ. കെ പ്രേമചന്ദ്രൻ എംപിയെയും വിവരം അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്; കേന്ദ്രസർക്കാറിനെ അറിയിക്കാതെ സംസ്ഥാന സർക്കാർ ഉദ്ഘാടനം പ്രഖ്യാപിച്ചെന്ന ആരോപണം ഉയർത്തിയതുകൊല്ലം എംപി; ഫെബ്രുവരിയിൽ മുഖ്യമന്ത്രി തുറന്നു കൊടുക്കാനിരുന്ന ബൈപ്പാസിൽ മോദി ഉദ്ഘാടകനാകും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാറിനെയും ബൈപ്പാസ് ചെയ്ത് എൻ കെ പ്രേമചന്ദ്രന്റെ രാഷ്ട്രീയ നീക്കം. കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കം പൊളിച്ച് മോദിയെ ഉദ്ഘാടകനാക്കി കൊല്ലം എംപി. വിവാദങ്ങൾക്കൊടുവിൽ ഈ മാസം 15ന് പ്രധാനമന്ത്രി മോദി ബൈപ്പാസിന്റെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രേമചന്ദ്രനെ അറിയിച്ചു. ഇക്കാര്യം സംസ്ഥാന സർക്കാറും എംപിയുടെ ഓഫീസും അറിയിച്ചു.

ഉദ്ഘാടനത്തിനായി മോദി 15 ന് എത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയും വ്യക്തമാക്കി. 15ന് കേരളത്തിലെത്തുന്ന മോദി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ഓഫീസിനെയും രേഖാമൂലം അറിയിച്ചു.ഹെലികോപ്റ്റർ മാർഗം കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 5.20 ന് ബൈപ്പാസിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നാണ് വിവരം.

ജനുവരി 15 ന് പ്രധാനമന്ത്രി കേരളത്തിലെത്തുമെന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പങ്കെടുക്കുന്ന പരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് ഡിജിപിയുടെ ഓഫീസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിന് പ്രധാനമന്ത്രി വരുമെന്ന വിവരം ലഭിക്കുകയായിരുന്നു. ബൈപ്പാസ് യാഥാർഥ്യമാക്കിയതിന്റെ മികവ് അവകാശപ്പെട്ട് യു.ഡി.എഫും, എൽ.ഡി.എഫും പോരടിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ്.

നേരത്തെ ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനായിരുന്നു ഇക്കാര്യം അറിയിച്ചത്. ഇതോടെയാണ് ബിജെപി. യുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് നടക്കുക തന്നെ ചെയ്യുമെന്നാണ് ബിജെപി പറയുന്നത്. ബൈപ്പാസ് ഉദ്ഘാടനത്തിന് സജ്ജമായിക്കഴിഞ്ഞെന്ന് നിർമ്മാണച്ചുമതലയുള്ള കരാറുകാർ പറഞ്ഞു. നാലുദിവസത്തെ ചെറിയ ജോലികൾമാത്രമേ അവശേഷിക്കുന്നുള്ളൂ.

സംസ്ഥാനസർക്കാരും കേന്ദ്രവും 50:50 അനുപാതത്തിൽ പണം ചെലവഴിച്ചാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. കേന്ദ്രസർക്കാരിനോടുപോലും ആലോചിക്കാതെയാണ് സംസ്ഥാന സർക്കാർ ഉദ്ഘാടനം പ്രഖ്യാപിച്ചതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. ആരോപിച്ചിരുന്നു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ടപ്പോൾ ജനുവരിയിൽ ഉദ്ഘാടനം നടത്താമെന്ന് സമ്മതിച്ചിരുന്നതായാണ് അദ്ദേഹം പറഞ്ഞത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബൈപ്പാസ് ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നെന്നായിരുന്നു എൻ.കെ.പ്രേമചന്ദ്രനും യു.ഡി.എഫും ആരോപിച്ചത്. ബൈപ്പാസിന്റെ വശങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചശേഷം ഉദ്ഘാടനം നടത്തിയാൽമതിയെന്ന് മന്ത്രി ജി.സുധാകരൻ നിർദ്ദേശിച്ചതാണ് വിവാദമായത്. കല്ലുംതാഴംമുതൽ മേവറംവരെയുള്ള ഭാഗത്ത് തെരുവുവിളക്കില്ലാതെതന്നെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നാണ് യു.ഡി.എഫ്. ചൂണ്ടിക്കാട്ടിയത്.

തുടർന്നാണ് ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി ജി.സുധാകരൻ പ്രഖ്യാപിച്ചത്. ബൈപ്പാസ് യാഥാർഥ്യമാക്കിയത് ഇടതുസർക്കാരിന്റെ ശ്രമഫലമായാണെന്നായിരുന്നു എൽ.ഡി.എഫിന്റെ വാദം. പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയശേഷമാണ് മുടങ്ങിക്കിടന്ന നിർമ്മാണജോലികൾ ആരംഭിച്ചതെന്നുമായിരുന്നു അവർ ചൂണ്ടിക്കാട്ടിയത്. പണത്തിന്റെ മുഖ്യപങ്കും അനുവദിച്ചത് ഈ സർക്കാർ വന്നശേഷമാണെന്നായിരുന്നു അവരുടെ വാദം.

അതേസമയം സംസ്ഥാനസർക്കാർ ക്ഷണിക്കാതെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഇടത് എംഎ‍ൽഎമാർ കൈക്കണ്ടിരുന്നത്. പ്രധാനമന്ത്രി വരുന്നതായി സസ്ഥാന സർക്കാരിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കൊല്ലം മേയർ വി.രാജേന്ദ്രബാബു, എംഎൽഎമാരായ എം.നൗഷാദ്, മുകേഷ്, എൻ.വിജയൻപിള്ള എന്നിവർ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിസാര കാരണങ്ങൾ പറഞ്ഞ് സംസ്ഥാന സർക്കാർ റോഡിന്റെ ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നായിരുന്നു യു.ഡി.എഫിന്റെ ആരോപണം. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തുല്യ പങ്കാളിത്തതോടെ പണിത ബൈപാസ് സംസ്ഥാന സർക്കാരിന്റെ മാത്രം നേട്ടമായി വരുത്തി തീർക്കാൻ എൽ.ഡി.എഫ് ശ്രമിക്കുകയാണെന്ന ആരോപണം ബിജെപിയും ശക്തമായി ഉയർത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP