Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരൊറ്റ ക്ലിക്കിലൂടെ രാജ്യത്തെ 8.5 കോടി കർഷകർക്ക് കൈമാറിയത് 17,000 കോടി രൂപ; ഇടനിലക്കാരോ കമ്മിഷനോ ഇല്ലാത്ത പദ്ധതിയിൽ താൻ തികച്ചും സംതൃപ്തനാണ് എന്നും നരേന്ദ്ര മോദി; പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ മേന്മ എണ്ണിപ്പറഞ്ഞത് അ​ഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് പദ്ധതി ഉദ്ഘാടനം ചെയ്യവേ; ഒരു ലക്ഷം കോടി രൂപയുടെ പുതിയ പദ്ധതിയും ലക്ഷ്യമിടുന്നത് കർഷകരുടെ സാമ്പത്തിക സുരക്ഷിതത്വം

ഒരൊറ്റ ക്ലിക്കിലൂടെ രാജ്യത്തെ 8.5 കോടി കർഷകർക്ക് കൈമാറിയത് 17,000 കോടി രൂപ; ഇടനിലക്കാരോ കമ്മിഷനോ ഇല്ലാത്ത പദ്ധതിയിൽ താൻ തികച്ചും സംതൃപ്തനാണ് എന്നും നരേന്ദ്ര മോദി; പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ മേന്മ എണ്ണിപ്പറഞ്ഞത് അ​ഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് പദ്ധതി ഉദ്ഘാടനം ചെയ്യവേ; ഒരു ലക്ഷം കോടി രൂപയുടെ പുതിയ പദ്ധതിയും ലക്ഷ്യമിടുന്നത് കർഷകരുടെ സാമ്പത്തിക സുരക്ഷിതത്വം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒരൊറ്റ ക്ലിക്കിലൂടെ രാജ്യത്തെ 8.5 കോടി കർഷകർക്കായി 17,000 കോടി രൂപ കൈമാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിഎം-കിസാൻ പദ്ധതിയിൽ താൻ സംതൃപ്തനാണെന്നും അ​ഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് പദ്ധതി ഉദ്ഘാടനം ചെയ്യവേ മോദി വ്യക്തമാക്കി. ‘പി‌എം-കിസാൻ നിധിയുടെ 17,000 കോടി രൂപ ഒരൊറ്റ കംപ്യൂട്ടർ ക്ലിക്കിലൂടെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിച്ചു. ഇടനിലക്കാരോ കമ്മിഷനോ ഇല്ല, ഞാൻ തികച്ചും സംതൃപ്തനാണ്’- നരേന്ദ്ര മോദി പറഞ്ഞു. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതി ആറാം ഗഡുവായാണ് 17,100 കോടി രൂപ അനുവദിച്ചത്.

കർഷകർക്ക് പ്രതിവർഷം 6000 രൂപ നേരിട്ട് സഹായം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പിഎം കിസാൻ പദ്ധതി ആരംഭിച്ചത്. 2018ലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ഭാ​ഗമായി ഇപ്പോൾ രാജ്യത്തെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയെന്നു കേന്ദ്രം വ്യക്തമാക്കുന്നു. ഇതുവരെ 9.9 കോടിയിലധികം കർഷകർക്ക് 75,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള സഹായം നൽകിയതായി കേന്ദ്രം അവകാശപ്പെട്ടു. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി പുതിയ കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് തുടക്കം കുറിച്ചത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കർഷകരുടെ അക്കൗണ്ടിലേക്ക് പ്രതി വർഷം ആറായിരം രൂപ നേരിട്ട് നൽകുന്നതാണ് പ്രധാൻ മന്ത്രി കിസാൻ സമൻ നിധി പദ്ധതി. രാജ്യത്തെ 12 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പദ്ധതി ആരംഭിക്കുമ്പോൾ സർക്കാർ വ്യക്തമാക്കിയത്. 2018 ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും. രണ്ട് ഹെക്ടറിൽ കുറവ് ഭൂമിയുള്ളവർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.

മൂന്ന് ഗഡുക്കളായാണ് 6000 രൂപ കർഷകരുടെ അക്കൗണ്ടിലെത്തുക. ആധാറുമായി ബന്ധപ്പെടുത്തിയാണ് പരിശോധന നടക്കുന്നത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ആസാം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ കർകരുടെ അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. മന്ത്രിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാർ, ഭരണഘടനാ സ്ഥാപനങ്ങളിൽ നിലവിൽ ഉള്ളതും മുൻപ് പ്രവർത്തിച്ചിരുന്നവരുമായ ഉദ്യോഗസ്ഥർ എന്നിവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല. കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും സർവ്വീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാൻ അർഹതയില്ല.

ഒരു ലക്ഷം കോടിയുടെ മൂലധനമുള്ള അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്ന പദ്ധതിക്ക് വിഡിയോ കോൺഫറൻസിങ്ങിലൂടെ മോദി തുടക്കമിട്ടു. കാർഷിക വിഭവങ്ങളുടെ വിളവെടുപ്പിനു ശേഷം ക൪ഷകർക്ക് വേണ്ടിവരുന്ന കോൾഡ് സ്റ്റോറേജ്, കലക്‌ഷൻ സെന്ററുകൾ, പ്രോസസിങ് യൂണിറ്റുകൾ, മറ്റ് വികസന പ്രവർത്തനങ്ങൾ, കമ്യൂണിറ്റി കൃഷി മുതലായവ തുടങ്ങുന്നതിലേക്കാണ് ഫണ്ട് ലക്ഷ്യമിടുന്നത്. ഇവ കർഷകർക്ക് അവരുടെ ഉൽ‌പന്നങ്ങൾക്ക് കൂടുതൽ മൂല്യം നേടാൻ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിശ്വാസം.

കൃഷിസ്ഥലം സ്ഥിതി ചെയ്യുന്ന കൃഷി ഭവനിലാണ് അപേക്ഷ നൽകേണ്ടത്. അല്ലെങ്കിൽ റെവന്യൂ ഓഫീസർക്കോ, പിഎം കിസാൻ നോഡൽ ഓഫീസർക്കോ അപേക്ഷ നൽകാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും പദ്ധതിക്കായി അപേക്ഷിക്കാം. പദ്ധതിയിൽ അംഗമായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തും എന്നതാണ് പ്രധാന സവിശേഷത. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് പ്രധാനമായും പദ്ധതിയുടെ ലക്ഷ്യം

അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിൽ ഒരു ലക്ഷം കോടി രൂപയുടെ ധനസഹായമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. വിളവെടുപ്പിനു ശേഷമുള്ള പരിപാലനത്തിനും കാർഷിക സ്വത്തുക്കൾ പരിപോഷിപ്പിക്കുന്നതിനുമായി കർഷകരുടെ കൂട്ടായ്മകൾ, കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ, അഗ്രി ടെക് സംരംഭകർ, കർഷക ഗ്രൂപ്പുകൾ എന്നിവയ്ക്കാണ് പണം ആനുവദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP