Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാലിന്യ സംസ്‌കരണത്തൊഴിലാളികൾക്ക് ഒപ്പമിരുന്ന് പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി; മാസ്‌കും കയ്യുറയും ഇല്ലാതെ നരേന്ദ്ര മോദി മാലിന്യങ്ങൾ തരംതിരിച്ചത് മഥുരയിലെ തൊഴിലാളികൾക്കൊപ്പം; ഒരു വൃക്ഷത്തെ നടാൻ പോലും മാസ്‌കും കയ്യുറയും നീളൻ ഷൂസും ധരിക്കുന്ന ഭരണാധികാരികളുടെ നാട്ടിൽ നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന സ്വയം സേവകൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ

മാലിന്യ സംസ്‌കരണത്തൊഴിലാളികൾക്ക് ഒപ്പമിരുന്ന് പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി; മാസ്‌കും കയ്യുറയും ഇല്ലാതെ നരേന്ദ്ര മോദി മാലിന്യങ്ങൾ തരംതിരിച്ചത് മഥുരയിലെ തൊഴിലാളികൾക്കൊപ്പം; ഒരു വൃക്ഷത്തെ നടാൻ പോലും മാസ്‌കും കയ്യുറയും നീളൻ ഷൂസും ധരിക്കുന്ന ഭരണാധികാരികളുടെ നാട്ടിൽ നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന സ്വയം സേവകൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: മഥുരയിലെ മാലിന്യ സംസ്‌കരണ തൊഴിലാളികൾക്കൊപ്പം ഇന്ന ജോലി ചെയ്യാൻ ഒരാൾ കൂടി ഇരുന്നു. കയ്യുറകളും മുഖം മൂടിയും ധരിക്കാതെ, കീടാണുക്കളെ ഭയക്കാതെ, മാലിന്യത്തോട് മുഖം തിരിക്കാതെ മാലിന്യത്തിലെ പ്ലാസ്റ്റികിനെ അദ്ദേഹം വേർതിരിച്ചു. ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് മാലിന്യ സംസ്‌കരണ തൊഴിലാളികൾക്കൊപ്പമിരുന്ന് മാലിന്യത്തിൽ നിന്നും പ്ലാസ്റ്റിക് വേർതിരിച്ചത്. പരിസ്ഥിതി ദിനത്തിൽ ഒരു വൃക്ഷത്തൈ നടാൻ പോലും വലിയ കയ്യുറകളും ഷൂസും മാസ്‌കും ധരിച്ചെത്തുന്ന രാഷ്ട്രീയനേതാക്കളുടെ നാട്ടിൽ നരേന്ദ്ര മോദി എന്തുകൊണ്ട് വ്യത്യസ്തനാകുന്നു എന്നതിന് ഏറ്റവും നല്ല ഉത്തരമാണ് ഇന്ന് മഥുരയിൽ കണ്ടത്.

ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് മാലിന്യത്തിൽ നിന്ന് പ്ലാസ്റ്റിക് വേർതിരിക്കുന്ന തൊഴിൽചെയ്യുന്നവർക്കപ്പമിരുന്ന് പ്രധാനമന്ത്രിയും പ്ലാസ്റ്റിക് വേർതിരിക്കാൻ സഹായിച്ചത്. സ്വഛതാ ഹി സേവാ പരിപാടിയിൽ 25ഓളം തൊഴിലാളികളാണ് പങ്കെടുത്തത്. മാലിന്യവുമായി മുഖംമൂടിയും കയ്യുറകളുമായാണ് അവർ മോദിയെ കാണാനെത്തിയത്.

വീടുകളിൽ നിന്നുള്ള മാലിന്യത്തെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവിനെക്കുറിച്ചുമുള്ള പ്രധാനമന്ത്രിയുടെ ചോദ്യങ്ങൾക്കെല്ലാം തൊഴിലാളികൾ മറുപടി നൽകി. അവരുടെ ആവശ്യങ്ങൾ കേൾക്കുന്നതിനൊപ്പം പ്ലാസ്റ്റിക് വേർതിരിക്കാനും മോദി അവരെ സഹായിച്ചു. രണ്ടാം മോദി മന്ത്രിസഭ അധികാരത്തിലെത്തിയതിനുശേഷം മോദി പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിനെതിരെ ശക്തമായ ക്യാംപയിനാണ് ആരംഭിച്ചിരിക്കുന്നത്.

റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്ലാസ്റ്റിക്കിനിതിരെ പുതിയ വിപ്ലവം തുടങ്ങണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. ഒക്ടോബർ 2 മുതൽ ഇത് ആരംഭിക്കണമെന്നായിരുന്നു ആഹ്വാനം. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്. സ്വാതന്ത്രദിന പ്രസംഗത്തിലും 'പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ' എന്ന സ്വപ്നം മോദി പങ്കുവച്ചിരുന്നു.

തിങ്കളാഴ്‌ച്ച കാലാവസ്ഥ വ്യതിയാനം മറികടക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഐക്യരാഷ്ട്രസഭയുടെ ഉച്ചകോടിയിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ രാജ്യത്ത് നിന്നും അകറ്റി നിർത്താനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത് മറ്റ് രാജ്യങ്ങൾ കൂടി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോയിഡയിൽ നടന്ന ഐക്യരാഷ്ട്ര സഭ മരുവൽക്കര പ്രതിരോധ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കൺവെൻഷന്റെ ഏറ്റവും ഉയർന്ന സമിതിയായ കോൺഫറൻസ് ഓഫ് പാർട്ടീസിന്റെ പ്രസിഡണ്ട് പദവി അടുത്ത രണ്ടുവർഷത്തേക്കു കയ്യാളുന്നത് ഇന്ത്യയാണ്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ലോകത്ത് നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന വിധത്തിലായിരിക്കും ഈ അവസരത്തെ രാജ്യം പ്രയോജനപ്പെടുത്തുകയെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടോടെ ആറു തരത്തിലുള്ള പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ രാജ്യത്ത് സമ്പൂർണമായി നിരോധിക്കും. പ്ലാസ്റ്റിക് സഞ്ചികൾ, കപ്പുകൾ, പ്‌ളേറ്റുകൾ, ചെറിയ കുപ്പികൾ, സ്‌ട്രോകൾ, ചിലതരം സാഷേകൾ എന്നിവയാണ് നിരോധിക്കുന്നത്. രാജ്യവ്യാപകമായ നിരോധനമാണ് കൊണ്ടുവരുന്നത്. പതിനാലു ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഒരു വർഷം രാജ്യത്തുണ്ടാവുന്നത്. നിരോധനത്തോടെ പ്ലാസ്റ്റിക് ഉപയോഗത്തിൽ അഞ്ചുശതമാനത്തിന്റെ കുറവുണ്ടാകും.

ലോകത്തെവിടെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിയ തോതിലുള്ള കെടുതികൾ തീർക്കുകയാണ്. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങൾ അൻപത് ശതമാനവും ചെന്നടിയുന്നത് സമുദ്രങ്ങളിലാണ്. സമുദ്രത്തിലെ ജൈവസമ്പത്തിന് ഇവ വൻ ഭീഷണിയാണ് ഉയർത്തുന്നത്. രാജ്യത്തിന്റെ മരുവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ജല ദൗർലഭ്യം പരിഹരിക്കാനുള്ള പദ്ധതികളെപ്പറ്റിയും പ്രധാനമന്ത്രി കൺവെൻഷനിൽ വിശദീകരിച്ചു.

2018ൽ അന്നത്തെ മാനവവിഭവശേഷി മന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ദിവസവും 15000 ടൺ പ്ലാസ്റ്റിക്കുകളാണ് പുറന്തള്ളുന്നത്. ഇതിൽ 9000 ടൺ പ്ലാസ്റ്റിക് പനരുപയോഗിക്കാൻ കഴിയുന്നുണ്ടെങ്കിലും ബാക്കി 6000 ടൺ പ്ലാസ്റ്റിക് വീണ്ടും ഉപയോഗിക്കാൻ സാധിക്കാത്തതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP