Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോൺ മുഴക്കരുത് പ്ലീസ്..പ്രധാനമന്ത്രി മൗനത്തിലാണ്: തലക്കെട്ടില്ലാതെ ട്രാഫിക് മുന്നറിയിപ്പും മോദിയുടെ ആദ്യ വാർത്താസമ്മേളനത്തിലെ ഏഴു വ്യത്യസ്ത ഭാവങ്ങളുമായി ദി ടെലിഗ്രാഫ് പത്രത്തിന്റെ കിടിലൻ പഞ്ച്; മോദി അമിത് ഷായുടെ കൈമണിക്കാരൻ മാത്രമെന്നും പത്രം; 'മീറ്റ് ദ ആക്സിഡന്റൽ ടൂറിസ്റ്റ്' എന്ന പഞ്ച് തലക്കെട്ടിന് ശേഷം ചോദ്യങ്ങളെ ഭയക്കുന്ന മോദിയെ ട്രോളിയ ടെലിഗ്രാഫിന് കൈയടിച്ച് സോഷ്യൽ മീഡിയയും

ഹോൺ മുഴക്കരുത് പ്ലീസ്..പ്രധാനമന്ത്രി മൗനത്തിലാണ്: തലക്കെട്ടില്ലാതെ ട്രാഫിക് മുന്നറിയിപ്പും മോദിയുടെ ആദ്യ വാർത്താസമ്മേളനത്തിലെ ഏഴു വ്യത്യസ്ത ഭാവങ്ങളുമായി ദി ടെലിഗ്രാഫ് പത്രത്തിന്റെ കിടിലൻ പഞ്ച്; മോദി അമിത് ഷായുടെ കൈമണിക്കാരൻ മാത്രമെന്നും പത്രം; 'മീറ്റ് ദ ആക്സിഡന്റൽ ടൂറിസ്റ്റ്' എന്ന പഞ്ച് തലക്കെട്ടിന് ശേഷം ചോദ്യങ്ങളെ ഭയക്കുന്ന മോദിയെ ട്രോളിയ ടെലിഗ്രാഫിന് കൈയടിച്ച് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏഴുവ്യത്യസ്ത ഭാവങ്ങളുമായി സൂക്ഷ്മമായ വിമർശനവുമായി ടി ടെലിഗ്രാഫ് പത്രം. ഒന്നാംപേജിൽ ഹോൺ മുഴക്കരുത് എന് ട്രാഫിക് ചിഹ്നത്തോടെയാണ് ടെലിഗ്രാഫ് മോദിയുടെ നിശ്ശബ്ദതയെ ചോദ്യം ചെയ്യുന്നത്. വൈറ്റ് സ്‌പേസിൽ തലക്കെട്ടില്ലാതെ ഹോൺ മുഴക്കരുത് എന്ന ട്രാഫിക് ചിഹ്നം മാത്രം. മോദിയുടെ ആദ്യ വാർത്താസമ്മേളനമാണ് വിഷയം. 1817 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മാധ്യമപ്രവർത്തകരെ മുൾമുനയിൽ നിർത്തി ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ചത്.

2014, മെയ് 26 ന് സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിന്റെ മധ്യേ 12 മിനിറ്റ് മാത്രമാണ് മോദി സംസാരിച്ചത്. ചോദ്യങ്ങൾക്കൊന്നും മറുപടിയില്ല. എല്ലാം അമിത് ഷാ പറയും. 36,37, 41, 44, 45,47, 51 മിനിറ്റുകളിലെ മോദിയുടെ മുഖഭാവങ്ങൾ ഒപ്പിയെടുത്താണ് ടെലിഗ്രാഫ് അദ്ദേഹത്തിന്റെ നിശ്ശബ്ദതയെ ട്രോളുന്നത്. മോദി അമിത്ഷായുടെ കൈമണിക്കാരനായി എന്നാണ് ടെലിഗ്രാഫിന്റെ സബ്‌ഹെഡിങ്. മോദിയെ വിമർശിക്കുന്നതിനൊപ്പം രാഹുലിനെ ഉയർത്തിക്കാട്ടാനും ശ്രമിക്കുന്നു പത്രം. രാഹുൽ ആൻസേഴ്‌സ് ക്വസ്റ്റ്യൻസ് എന്നാണ് തലക്കെട്ട്.

പ്രഗ്യാ സിങ്ങിനോട് പൊറുക്കാനാവില്ലെന്ന മുൻ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോഴാണ് മോദി ഇങ്ങനെ പറഞ്ഞത്: ഞാൻ അച്ചടക്കമുള്ള പടയാളിയാണ്. പാർട്ടി അദ്ധ്യക്ഷനാണ് ഞങ്ങൾക്ക് പരമപ്രധാനം. ഇതിന് ശേഷം തികഞ്ഞ ആലോചനാഭാവത്തിലായിരുന്നു പ്രധാനമന്ത്രി വാർത്താസമ്മേളനത്തിൽ ഉടനീളം. 12 മിനിറ്റ് സംസാരിച്ചപ്പോൾ അൽപം രസമൊക്കെ കൊണ്ടുവരാൻ മോദി ശ്രമിക്കുകയും ചെയ്തു. വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്ന ചില മുതിർന്ന മാധ്യമപ്രവർത്തകരോടുള്ള പരിചയം പുതുക്കി. പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ മാധ്യമപ്രവർത്തകരുമായി ചായ പങ്കിട്ടിരുന്ന കാലം ഓർമിച്ചു.

എന്നാൽ, ഈ ഊർജ്ജവും ഊഷ്മളതയുമൊക്കെ ചോദ്യങ്ങളെ നേരിടാൻ തയ്യാറല്ലെന്ന് മോദി വ്യക്തമാക്കിയതോടെ നഷ്ടമായെന്ന് ടെലിഗ്രാഫ് പറയുന്നു. വാർത്താസമ്മേളനത്തിന്റെ അവസേഷിച്ച് 18 മിനിറ്റും മോദി മൗനി ബാബയായി. സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴയായി. മോദിയുടേത് ജൂംല ആണെന്നും പ്രസ് കോൺഫറൻസ് അല്ല പ്രസ് അപ്പിയറൻസ് ആയി മാറിയെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നതായും ടെലിഗ്രാഫ് എഴുതി.

ചോദ്യങ്ങളെ ഭയക്കുന്ന മോദിയെയാണ് ടെലിഗ്രാഫ് പരിഹസിക്കുന്നത്. ഭരണകാലാവധി കഴിയുന്ന ഈ വേളയിലെങ്കിലും മോദിജി മാധ്യമങ്ങളോട് സംസാരിക്കുമെന്ന് പ്രതീക്ഷ അസ്ഥാനത്തായി. ഹോൺ മുഴക്കരുത് എന്ന മുന്നറിയിപ്പോടെ നിശ്ശബ്ദത ആയുധമാക്കിയ പ്രധാനമന്ത്രിയെ രൂക്ഷമായി പരിഹസിക്കുകയാണ് പത്രം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധൂർത്തിനേയും പ്രചാരണ രാഷ്ട്രീയത്തേയും ടെലിഗ്രാഫ് നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ''മീറ്റ് ദ ആക്സിഡന്റ്ൽ ടൂറിസ്റ്റ്'' എന്ന തലക്കെട്ടിലൂടെയാണ് ടെലിഗ്രാഫ് മോദിയെ വിമർശിച്ചത്. മോദിയുടെ വിദേശ യാത്രയുടെ ചെലവു സംബന്ധിച്ച വാർത്തയും മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെക്കുറിച്ചുള്ള ദ ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ എന്ന പുസ്തകത്തിന് ബിജെപി നൽകുന്ന പ്രചാരണത്തെക്കുറിച്ചുള്ള വാർത്തകളാണ് ''മീറ്റ് ദ ആക്സിഡന്റൽ ടൂറിസ്റ്റ് എന്ന തലക്കെട്ടിൽ ടെലിഗ്രാഫ് നൽകിയത്. 2021 കോടിയാണ് പ്രധാനമന്ത്രി വിദേശയാത്രകൾക്ക് ചിലവഴിച്ചതെന്ന കണക്കുകൾ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിരുന്നു. ഇതിനെ സൂചിപ്പിക്കുന്ന തലക്കെട്ടിലെ ടൂറിസ്റ്റ് എന്ന വാക്ക്.

നേരത്തെയും ടെലഗ്രാഫിന്റെ തലക്കെട്ടുകൾ ശ്രദ്ധനേടിയിരുന്നു. ഇന്ത്യൻ മതേതരത്വവും ഭരണഘടനയും ചോദ്യം ചെയ്യപ്പെടുമ്പോഴും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് നിരപരാധികൾ അഴിക്കുള്ളിലാവുകയും ചെയ്യുമ്പോഴും മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെ 'THE NASHUN' എന്ന തലക്കെട്ടു നൽകിയാണ് ടെലിഗ്രാഫ് വിമർശിച്ചത്.

കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചരണത്തിനു ചുക്കാൻ പിടിച്ച 93കാരൻ വി.എസിനെ തെരഞ്ഞെടുപ്പു വിജയത്തിനുശേഷം പാർട്ടി കറിവേപ്പില പോലെ എടുത്തുകളഞ്ഞു എന്നു പറയാൻ ''ബംഗാൾ കേരളത്തിനൊരു കാസ്‌ട്രോയെ സമ്മാനിക്കുന്നു എന്ന തലക്കെട്ടായിരുന്നു ടെലഗ്രാഫ് നൽകിയത്. മുൻപും മോദി സർക്കാരിനും ബംഗാളിലെ ത്രിണമൂൽ സർക്കാരിനെതിരെയും കനത്ത വിമർശനം നടത്തിയിട്ടുള്ളതാണ് ദി ടെലിഗ്രാഫ്. ദേശീയ മാധ്യമങ്ങൾ പോലും മോദി സ്തുതി പാടുന്ന കാലത്താണ് കൊൽക്കത്തയിൽ നിന്ന് ടെലിഗ്രാഫ് ബിജെപിക്കും മോദിക്കുമെതിരെ ആഞ്ഞടിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP