Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാലുവർഷം കൊണ്ട് 41 വിദേശ പര്യടനങ്ങൾ നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിച്ചത് 52 രാജ്യങ്ങളിൽ; ചെലവിട്ടത് 440 കോടിയിലേറെ; മോദിയുടെ യാത്രകൾ റെക്കോർഡായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് ഗിന്നസ് ബുക്കിന് കോൺഗ്രസ് നേതാവിന്റെ കത്ത്

നാലുവർഷം കൊണ്ട് 41 വിദേശ പര്യടനങ്ങൾ നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിച്ചത് 52 രാജ്യങ്ങളിൽ; ചെലവിട്ടത് 440 കോടിയിലേറെ; മോദിയുടെ യാത്രകൾ റെക്കോർഡായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് ഗിന്നസ് ബുക്കിന് കോൺഗ്രസ് നേതാവിന്റെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഒരു പക്ഷെ നാട്ടിലുള്ളതിനേക്കാൾ കൂടുതൽ സമയം വിദേശത്തു ചെലവഴിച്ചയാളാകും നമ്മുടെ സ്വന്തം പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലുവർഷം കൊണ്ട് 41 വിദേശ പര്യടനങ്ങൾ നടത്തിയ മോദി 52 രാജ്യങ്ങളിൽ ഇതുവരെ സന്ദർശനം നടത്തിക്കഴിഞ്ഞു. 440 കോടിയിലേറെ രൂപ ചെലവാക്കിയിട്ടുമുണ്ട്.

ഏറ്റവുംകൂടുതൽ വിദേശയാത്രകൾ നടത്തിയ പ്രധാനമന്ത്രിയെന്ന ബഹുമതി ഇന്ത്യയുടെ സ്വന്തം നരേന്ദ്ര മോദിജിക്ക് നൽകണമെന്നും അത് ട്രാവൽ റെക്കോർഡായി രേഖപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് ഗിന്നസ് ബുക്ക് അധികൃതർക്ക് കത്തെഴുതിയിരിക്കയാണ് ഗോവ കോൺഗ്രസ് ജനറൽ സെക്രട്ടറി സങ്കൽപ് അമോങ്കർ. നാലുവർഷം കൊണ്ട് 41 വിദേശപര്യടനങ്ങൾ നടത്തിയ മോദി 52 രാജ്യങ്ങൾ സന്ദർശിച്ചുകഴിഞ്ഞു. ഖജനാവിലെ പൊതു പണം ഉപയോഗിച്ച് നടത്തിയ ഈ യാത്രകൾ റെക്കോർഡാണ്. 355 കോടിയാണ് വിദേശ യാത്രകൾക്കായി മോദി ചെലവഴിച്ചതെന്ന് കത്തിൽ പറയുന്നുണ്ടെങ്കിലും അടുത്തിടെ ദേശീയമാധ്യമങ്ങൾ പുറത്തുവിട്ട ഒരു കണക്കിൽ ഇത് 440.4 കോടിയാണ്.

മുൻപ് ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ വിദേശയാത്രകൾ നടത്തിയിട്ടില്ലെന്നും, ഇന്ത്യയിലെ ഭാവി തലമുറയ്ക്ക് മാതൃകയാണ് മോദിയെന്നും കത്തിൽ പറയുന്നു. മോദി യാത്രകൾ നടത്തിയ ഈ കാലയളവിൽ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ ഇല്ലാത്ത വിധം താഴുകയും ചെയ്തു. മോദി ഭരണത്തിന്റെ പരിഹാസ്യത എടുത്തുകാട്ടാനാണ് ഇത്തരത്തിൽ കത്തെഴുതിയതെന്നാണ് അമോങ്കർ പറയുന്നത്. ഇത് ജനങ്ങൾഅറിയണമെന്നും ഇന്ത്യയിൽ ചെലവഴിച്ചതിനേക്കാൾ കൂടുതൽ സമയം മോദി വിദേശത്താണ് ചെലവഴിച്ചതെന്നും അമോങ്കർ മാധ്യമങ്ങളോട് പറഞ്ഞു.

2018 വർഷം ആരംഭിച്ചശേഷമുള്ള കണക്കുകൾ ഇതുവരെ പുറത്തു വന്നിട്ടില്ല. ഇക്കൊല്ലം മൂന്നു വിദേശ രാജ്യങ്ങളിൽ മോദി സന്ദർശനം നടത്തികഴിഞ്ഞു.2014ൽ ഏഴു മാസത്തിനുള്ളിൽ 35 ദിവസം മോദി വിദേശ രാജ്യങ്ങളിലായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2015ൽ 57 ദിവസങ്ങളും 2016ൽ 29 ദിവസങ്ങളും 2017ൽ 32 ദിവസങ്ങളിലും പ്രധാനമന്ത്രി ഇന്ത്യയ്ക്ക് വെളിയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP