Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപ്രതീക്ഷിതമായി ലഡാക്കിലെത്തി ഇന്ത്യൻ പ്രധാനമന്ത്രി; സൈനികരെ നേരിട്ട് കണ്ട് സ്ഥിതിഗതികൾ വിലയിരുത്തി; ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും കരസേനാ മേധാവി എം.എം.നരവനെയും ഒപ്പം; സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സൈനികരുമായും ചർച്ച നടത്തും; ഇന്ത്യാ- ചൈന തർക്കം തുടരുന്നതിനിടെ ലഡാക്കിൽ നരേന്ദ്ര മോദിയുടെ മാസ്സ് എൻട്രി

അപ്രതീക്ഷിതമായി ലഡാക്കിലെത്തി ഇന്ത്യൻ പ്രധാനമന്ത്രി; സൈനികരെ നേരിട്ട് കണ്ട് സ്ഥിതിഗതികൾ വിലയിരുത്തി; ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും കരസേനാ മേധാവി എം.എം.നരവനെയും ഒപ്പം; സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സൈനികരുമായും ചർച്ച നടത്തും; ഇന്ത്യാ- ചൈന തർക്കം തുടരുന്നതിനിടെ ലഡാക്കിൽ നരേന്ദ്ര മോദിയുടെ മാസ്സ് എൻട്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യാ- ചൈന തർക്കം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ലഡാക്കിലെത്തി. ലഡാക്ക് തലസ്ഥാനമായ ലേ യിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി ലേയിലെത്തിയത്. ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്‌, കരസേനാ മേധാവി എം.എം.നരവനെ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

അതിർത്തി സംഘർഷങ്ങൾ നടന്ന് 18 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. ലെ യിലെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നിമുവിൽ എത്തി. കരസേനയുടെയും വ്യോമസേനയുടെയും ഐടിബിപിയുടെയും ജവാന്മാരെ കണ്ടു. 14 കോർ കമാൻഡർ ലഫ്റ്റനൻറ് ജനറൽ ഹരീന്ദർ സിങ് സ്ഥിതി വിശദീകരിച്ചു.

ജൂൺ 15-ന് ചൈനീസ് സൈനികരുമായുള്ള അതിർത്തിയിലെ സംഘർഷത്തിന് ശേഷം സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അതിർത്തിയിലെ സൈനിക വിന്യാസവും ചൈനീസ് സൈനികരുമായുള്ള ചർച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും. സംഘർഷത്തിൽ പരിക്കേറ്റ് സൈനിക ആശുപത്രിയിൽ കഴിയുന്ന സൈനികരുമായി പ്രധാനമന്ത്രി സംവദിക്കും. സൈനികരുടെ മനോവീര്യം വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദർശനമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്‌.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദർശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി അവിടെ എത്തിയിട്ടുള്ളത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ലഡാക്കിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ രാജ്‌നാഥ് സിങ് ലഡാക്ക് സന്ദർശനം റദ്ദാക്കിയതായി അറിയിച്ചു. എന്നാൽ സന്ദർശനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല.

​ഗൽവാൻ താഴ് വരയിലെ അതിർത്തി സംഘർഷത്തിൽ പിന്മാറ്റത്തിന് തയ്യാറാണെന്ന് ചൈന ഇന്ത്യൻ സേന കമാണ്ടർമാരുമായുള്ള ചർച്ചയിൽ സമ്മതിച്ചിരുന്നു. എന്നാൽ താഴ് വരയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങൾ തങ്ങളുടെ അധീനതയിലുള്ളതാണെന്ന് ചൈന ആവർത്തിക്കുന്നുണ്ട്. പാംഗോങിലും ഡെസ്പാങ്ങിലുമെല്ലാം സൈന്യത്തെ പിൻവലിക്കില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP