Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് സാഹചര്യം വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ; കോവിഡ് വ്യാപനം തടയാൻ അടിയന്തിര പദ്ധതികൾ തയ്യാറാക്കാൻ ആരോഗ്യ മന്ത്രാലയത്തോട് നിർദ്ദേശിച്ച് നരേന്ദ്ര മോദി; വർഷകാലത്തിന് മുമ്പ് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും നിർദ്ദേശം

കോവിഡ് സാഹചര്യം വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ; കോവിഡ് വ്യാപനം തടയാൻ അടിയന്തിര പദ്ധതികൾ തയ്യാറാക്കാൻ ആരോഗ്യ മന്ത്രാലയത്തോട് നിർദ്ദേശിച്ച് നരേന്ദ്ര മോദി; വർഷകാലത്തിന് മുമ്പ് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് സാഹചര്യം വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ ഹർഷ വർധൻ, ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ തുടങ്ങിയവർ പങ്കെടുത്തു. വരും മാസങ്ങളിൽ ചികിത്സ സൗകര്യങ്ങൾ കൂട്ടേണ്ടതിന്റെ ആവശ്യകത ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇതിന്റെ അടിസഥാനത്തിൽ അടിയന്തര രൂപരേഖ തയ്യാറാക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി.

രാജ്യത്തെ നിലവിലെ കോവിഡ് വ്യാപനം സംബന്ധിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് പോൾ യോഗത്തിൽ വിവരിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിൽ മൂന്നിൽ രണ്ടും അഞ്ച് സംസ്ഥാനങ്ങളിലാണുള്ളത്. ഈ സംസ്ഥാനങ്ങളിലെ വൻ നഗരങ്ങളിൽ രോഗം വലിയതോതിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി ചർച്ചചെയ്ത് അടിയന്തിര പദ്ധതികൾ തയ്യാറാക്കാൻ ആരോഗ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു. വർഷകാലത്തിന് മുമ്പ് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും അദ്ദേഹം നിർദ്ദേശം നൽകി.

ഡൽഹിയിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നാളെ ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. 36,000 ത്തിൽ പരം രോഗബാധിതരാണ് ഡൽഹിലുള്ളത്. മരണ സംഖ്യ 1500 ഓട് അടുത്തു. സാഹചര്യം ഇത്രത്തോളം വഷളായിട്ടും അനങ്ങാതിരുന്ന കേന്ദ്രം സുപ്രീംകോടതി വടിയെടുത്തതിന് പിന്നാലെ നേരിട്ട് ഇടപെടുകയാണ്. ലഫ്. ഗവർണ്ണർ ഇടപെട്ട് ഉന്നതാധികാര സമിതിയെ നിയോഗിച്ചതും ഈ നീക്കത്തിന്റെ ആദ്യ പടിയായിരുന്നു.

ഡൽഹിയിലെ സ്ഥിതി വഷളാകുന്നതിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തെ അമിത് ഷായെ നേരിൽ കണ്ട് ആശങ്ക അറിയിച്ചിരുന്നെങ്കിലും കേന്ദ്രം പ്രതികരിച്ചിരുന്നില്ല. തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിന് പിന്നാലെ മുതൽ വഷളായി തുടങ്ങിയ ഡൽഹിയിലെ സാഹചര്യം ആശുപത്രികൾ നിറയുന്ന ഘട്ടം വരെ എത്തിയപ്പോഴും കേന്ദ്രം മൗനം തുടർന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ അരവിന്ദ് കെജ്രിവാൾ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന വിമർശനങ്ങൾക്ക് പിന്നാലെയുള്ള ഇടപെടലിന് രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. നാളെ പതിനൊന്ന് മണിക്ക് അമിത് ഷാ വിളിച്ച യോഗത്തിൽ അരവിന്ദ് കെജ്രിവാൾ, ലഫ്. വർണണർ, കേന്ദ്ര ആരോഗ്യമന്ത്രി, എയിംസ് ഡയറക്ടർ എന്നിവർ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP