Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനോജിനെ മാറ്റിയില്ലെങ്കിൽ സ്ഥാനം രാജിവയ്ക്കുമെന്ന് പി രാജീവ്‌ നിലപാട് എടുത്തത് നിർണ്ണായകമായി; സിപിഎമ്മിനെ തോൽപ്പിച്ചതിന് പ്രധാന കാരണം ദേശാഭിമാനിയിലെ 'പപ്പു മോൻ' പ്രയോഗമെന്ന ആക്ഷേപത്തെ ചെറുക്കാൻ റസിഡന്റ് എഡിറ്റർക്കുമായില്ല; പാർട്ടി സെക്രട്ടറിയേറ്റിലെ തർക്കങ്ങൾ ഒഴിവാക്കാൻ 'മനോജിന്' താക്കോൽ സ്ഥാനം നൽകാതെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി; പാർട്ടി പത്രത്തിലെ ചുമതലയിലേക്ക് ചീഫ് എഡിറ്റർ നിർദ്ദേശിക്കുന്നത് ജേക്കബ് ജോർജിനെ; ദേശാഭിമാനിക്ക് പകരക്കാരനെ തേടുമ്പോൾ

മനോജിനെ മാറ്റിയില്ലെങ്കിൽ സ്ഥാനം രാജിവയ്ക്കുമെന്ന് പി രാജീവ്‌ നിലപാട് എടുത്തത് നിർണ്ണായകമായി; സിപിഎമ്മിനെ തോൽപ്പിച്ചതിന് പ്രധാന കാരണം ദേശാഭിമാനിയിലെ 'പപ്പു മോൻ' പ്രയോഗമെന്ന ആക്ഷേപത്തെ ചെറുക്കാൻ റസിഡന്റ് എഡിറ്റർക്കുമായില്ല; പാർട്ടി സെക്രട്ടറിയേറ്റിലെ തർക്കങ്ങൾ ഒഴിവാക്കാൻ 'മനോജിന്' താക്കോൽ സ്ഥാനം നൽകാതെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി; പാർട്ടി പത്രത്തിലെ ചുമതലയിലേക്ക് ചീഫ് എഡിറ്റർ നിർദ്ദേശിക്കുന്നത് ജേക്കബ് ജോർജിനെ; ദേശാഭിമാനിക്ക് പകരക്കാരനെ തേടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റർ സ്ഥാനത്ത് നിന്ന് പിഎം മനോജ് മാറുന്നതിന് പിന്നിൽ പാർട്ടി പത്രത്തിന്റെ ചീഫ് എഡിറ്ററായ പി രാജീവിന്റെ അതിശക്തമായ ഇടപെടൽ. പിഎം മനോജുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നും താൻ സ്ഥാനമൊഴിയാമെന്നും സിപിഎം നേതൃത്വത്തെ രാജീവ് അറിയിക്കുകയായിരുന്നു. ലോക്സഭാ തോൽവിക്ക് കാരണമായി രാജീവ് ഉയർത്തിക്കാട്ടുന്നത് രാഹുൽ ഗാന്ധിയെ പപ്പു എന്നു വിളിച്ച സിപിഎം മുഖപത്രത്തിന്റെ പരിഹാസമാണെന്നാണ് രാജീവിന്റെ വിലയിരുത്തൽ. സംഭവം വിവാദമായപ്പോൾ ദേശാഭിമാനി മുഖപ്രസംഗത്തിലെ പപ്പു പരാമർശം അനുചിതമെന്നും ജാഗ്രതക്കുറവ് പരിശോധിക്കുമെന്നും പിഎം മനോജിന്റെ വിശദീകരണം നടത്തി.

രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിച്ച് സിപിഎം മുഖപത്രം ദേശാഭിമാനിയും സിപിഐ മുഖപത്രം ജനയുഗവും രംഗത്ത് വന്നത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു. കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്ട്രൈക്ക് എന്ന തലക്കെട്ടിലാണ് ദേശാഭിമാനി മുഖപ്രസംഗം .ജനയുഗം എഡിറ്റ് പേജിൽ കഷ്ടകാലം വന്ന രാഹുലിനെ കൗപീനവും പാമ്പായ് വന്നു കടിച്ചിടാം എന്ന തലക്കെട്ടിൽ കുറിച്ച പംക്തി അവസാനിക്കുന്നത് ഇതൊന്നും മനസിലാക്കാൻ രാഹുൽ പപ്പുവിന് മനസിലാവില്ല എന്ന വാചകത്തോടെയാണ്.

രാഹുലിനെ പപ്പു എന്നു വിളിച്ചത് വിവാദമായതോടെ പരാമർശം അനുചിതമെന്നും ജാഗ്രതക്കുറവുണ്ടായെന്നും മനോജ് ഫേസ് ബുക്കിൽ കുറിച്ചു. എറണാകുളത്ത് ഇത് കോൺഗ്രസ് ഏറെ ചർച്ചയാക്കി. രാഹുലിനെ കളിയാക്കിയത് ദേശാഭിമാനിയുടെ ചുമതലയുണ്ടായിരുന്ന രാജീവിനേയും ബാധിച്ചു. ഈ സാഹചര്യത്തിൽ തോൽവിക്ക് ശേഷം രാജീവ് നിലപാടുകൾ കടുപ്പിച്ചത്. ദേശാഭിമാനിയിൽ തന്നെ നോക്കുകുത്തിയാക്കാൻ ആരും അനുവദിക്കില്ലെന്നും വ്യക്തമാക്കി. മനോജുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നും അറിയിച്ചു. ഇതോടെയാണ് ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായി മനോജിനെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത്.

ദേശാഭിമാനിയിൽ ഏറെനാളായുള്ള പടലപ്പിണക്കങ്ങളാണ് മാറ്റത്തിനുള്ള കാരണം. റസിഡന്റ് എഡിറ്ററുടെ പലതീരുമാനങ്ങൾക്കുമെതിരെ പാർട്ടിക്ക് പരാതി കിട്ടിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുമായി നല്ല അടുപ്പമുണ്ടായിരുന്ന മനോജ് മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിലേക്ക് മാറാനുള്ള ശ്രമം നടത്തി. എന്നാൽ ദേശാഭിമാനിയിൽ നിന്ന് മറ്റ് പദവികളിലേക്ക് പോകുന്നതിനോട് കോടിയേരി ബാലകൃഷ്ണന് യോജിപ്പുണ്ടായിരുന്നില്ല. പി.രാജീവും മനോജും തമ്മിലെ ഭിന്നത കൈവിട്ടു പോയത്.

ഇതോടെ കോടിയേരിയാണ് മനോജിനെ മാറ്റിയേ മതിയാകൂവെന്ന നിലപാടിലേക്ക് എത്തിയത്. മനോജിന് പകരം ദേശാഭിമാനിയുടെ ചുമതല ജേക്കബ് ജോർജിന് നൽകണമെന്നാണ് രാജീവിന്റെ ആവശ്യം. മാതൃഭൂമിയിലൂടെ പത്രപ്രവർത്തനത്തിൽ സജീവമായ ജേക്കബ് ജോർജ് നിലവിൽ കൈരളി ടിവിയിൽ വട്ടമേശ എന്ന പരിപാടിയുടെ അവതാരകനാണ്. രാജീവിന്റെ നിർദ്ദേശത്തിൽ പാർട്ടി ഉടൻ തീരുമാനം എടുക്കുമെന്നാണ് സൂചന.

മനോജിനെതിരെ രാജീവ് മുഖ്യമന്ത്രിയോടും പരാതിപ്പെട്ടിരുന്നു. അതിനിടെയാണ് തന്റെ ഓഫീസിൽ ഒഴിവുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മനോജിനെ നിയമിക്കാമെന്ന നിർദ്ദേശം മുഖ്യമന്ത്രി മുന്നോട്ട് വച്ചത്. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി. വേലായുധൻ വ്യക്തിപരമായ കാരണങ്ങളാൽ അടുത്തിടെ രാജിവെച്ചിരുന്നു. ഇതോടെ പി.ആർഡിയുടേയും മാധ്യമങ്ങളുടേയും ചുമതലയുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി മനോജിനെ നിയമിക്കുകയായിരുന്നു. പിണറായി വിജയൻ അധികാരത്തിൽ എത്തിയപ്പോഴും മനോജിനെ പേഴ്സണൽ സ്റ്റാഫിലേക്ക് പരിഗണിച്ചിരുന്നു.

അന്ന് പ്രസ് സെക്രട്ടറി, പൊളിട്ടക്കൽ സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി പദവിയിലാണ് മനോജിനെ പരിഗണിച്ചത്. എന്നാൽ ചില ഇടപെടൽ മൂലം അത് നടന്നില്ല. പ്രഭാവർമ്മ പ്രസ് സെക്രട്ടറിയായി. ദേശാഭിമാനിയിൽ നിന്ന് പ്രഭാവർമ്മ മാറിയതോടെ പത്രത്തിന്റെ നിയന്ത്രണം മനോജിനായി. സിപിഎം സെക്രട്ടറിയേറ്റിൽ എത്തിയ രാജീവ് ചീഫ് എഡിറ്ററുമായി. ഇതോടെ പത്രത്തിന്റെ കാര്യങ്ങളിൽ രാജീവ് ശ്രദ്ധ തുടങ്ങി. ഇതിനിടെയാണ് റസിഡന്റ് എഡിറ്റർക്കെതിരെ പരാതികൾ ഉയർന്നത്. പാർട്ടിയിലെ സൈബർ സംഘത്തെ നിയന്ത്രിക്കുന്നത് മനോജാണെന്ന ആരോപണവും ഉയർന്നു.

സൈബർ സഖാക്കളുടെ ഇടപെടലുകളും സിപിഎമ്മിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിരുന്നു. ഇതെല്ലാം മനോജിനെതിരായ ആരോപണങ്ങളായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒന്നാമൻ പദവി മനോജിന് ലഭിക്കില്ലെന്ന് ഉറപ്പാക്കിയാണ് പുതിയ പദവിയിലേക്ക് ദേശാഭിമാനിയുടെ മുൻ റസിഡന്റ് എഡിറ്ററെ മാറ്റുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP