Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; പ്രതിരോധ നടപടികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ഉന്നതതല യോഗം; ബംഗാളിൽ മോദിയുടെ തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി; ഓക്‌സിജൻ വിതരണത്തിലെ വീഴ്ചകൾ തടയാൻ തദ്ദേശ സ്ഥാപനങ്ങളടക്കം ശ്രദ്ധ പുലർത്തണമെന്ന് നരേന്ദ്ര മോദി

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; പ്രതിരോധ നടപടികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ഉന്നതതല യോഗം; ബംഗാളിൽ മോദിയുടെ തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി; ഓക്‌സിജൻ വിതരണത്തിലെ വീഴ്ചകൾ തടയാൻ തദ്ദേശ സ്ഥാപനങ്ങളടക്കം ശ്രദ്ധ പുലർത്തണമെന്ന് നരേന്ദ്ര മോദി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ഉന്നതതല യോഗം ചേരും. പ്രധാനമന്ത്രിയുടെ ബംഗാൾ തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി. മാൽഡ, മുർഷിദാബാദ്, കൊൽക്കത്ത, ബോൽപുർ എന്നിവിടങ്ങളിലാണ് നാളെ പ്രധാനമന്ത്രിയുടെ റാലി നിശ്ചയിച്ചിരുന്നത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് 500ൽ താഴെ മാത്രം ആളുകൾ പങ്കെടുക്കുന്ന വിധത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരുന്നത്. വോട്ടെടുപ്പ് രണ്ട് ഘട്ടം കൂടി അവശേഷിക്കുന്നുണ്ട്. ഉന്നതതല യോഗത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഡൽഹിയിൽ തന്നെയുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

കോവിഡ് 19 സാഹചര്യം വിലയിരുത്തുന്നതിനായി നാളെ ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കുമെന്നും അതിനാൽ പശ്ചിമ ബംഗാളിലേക്ക് പോകില്ലെന്നും മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി.

Tomorrow, will be chairing high-level meetings to review the prevailing COVID-19 situation. Due to that, I would not be going to West Bengal.

 — Narendra Modi (@narendramodi) April 22, 2021

നാലിടത്തെ പൊതുയോഗങ്ങളിൽ പങ്കെടുക്കാനായിരുന്നു പ്രധാനമന്ത്രി നിശ്ചയിച്ചിരുന്നത്. ഇതാദ്യമായാണ് പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി പ്രധാനമന്ത്രി റദ്ദാക്കുന്നത്.

ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ പ്രധാനമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. ഓക്‌സിജൻ ഉൽപാദനവും വിതരണവും എത്രയും പെട്ടന്ന് വർധിപ്പിക്കേണ്ടതുണ്ടെന്ന് യോഗം അറിയിച്ചു. ഉൽപാദനം 3300 െമട്രിക് ടൺ ആയി ഉയർത്തേണ്ടതുണ്ട്. ഓക്‌സിജൻ വിതരണത്തിൽ വീഴ്ച വരാതിരിക്കാൻ തദ്ദേശ സ്ഥാപനങ്ങളടക്കം ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു.

അതേസമയം, ഒരു ദിവസം മൂന്നു ലക്ഷത്തിലധികം കോവിഡ് കേസുകളുമായി ലോകത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർധനയിൽ ഇന്ത്യ. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 3,14,835 കേസുകൾ. തുടർച്ചയായ രണ്ടാം ദിവസവും മരണം രണ്ടായിരം കടന്നു. പോസിറ്റിവിറ്റി നിരക്ക് 19 ശതമാനത്തിലേക്ക് ഉയർന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മകനും മാധ്യമപ്രവർത്തകനുമായ ആശിഷ് യച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു

ഈ വർഷം ജനുവരി എട്ടിന് അമേരിക്കയിൽ സ്ഥിരീകരിച്ച 3,07,581 കേസുകളായിരുന്നു ഇതുവരെ ലോകത്തെ ഏറ്റവും ഉയർന്ന പതിദിന വർധന. ആശങ്ക ഉയർത്തി ഈ റെക്കോഡ് ആണ് ഇന്ത്യ ഇന്ന് മറികടന്നത്. ഒരു ലക്ഷത്തിൽ നിന്ന് മൂന്നു ലക്ഷം കേസുകളിലേക്ക് എത്താൻ അമേരിക്കയയ്ക്ക് 65 ദിവസം വേണ്ടിവന്നെങ്കിൽ ഇന്ത്യ 17 ദിവസം കൊണ്ടാണ് ആ കുതിപ്പ് നടത്തിയത്. ഈ മാസം നാലിനാണ് ഇന്ത്യയിലാദ്യമായി ഒരു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ രോഗവ്യാപനത്തിൽ നാലിരട്ടിയാണ് പ്രതിദിന വർധന. 2,104 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,84,657 ആയി.

24 മണിക്കൂറിനിടെ 1,78,841 പേർക്ക് രോഗം ഭേദമായി. ചികിൽസയിലുള്ളവരുടെ എണ്ണം 22,91,428 ആയി ഉയർന്നു. ഉത്തർപ്രദേശ്, കർണാടകാ കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കോവിഡ് ബാധിച്ച രണ്ടാഴ്ചയായി ഹരിയാനയിലെ ഗുരുഗ്രാമിൽ ആശുപത്രിയിൽ ചികിൽസയിലായിരുന്ന സീതാറാം യച്ചൂരിയുടെ മകൻ ആശിഷ് യച്ചൂരി ഇന്ന് പുലർച്ചെയാണ് മരിച്ചത്. 35 വയസായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവിൽ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു. ആശിഷിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ അനുശോചിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP